തനത് വിത്തുകളും ഭക്ഷ്യവൈവിധ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ നല്ലഭൂമി ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്തുത്സവവും ചെറുധാന്യമേളയും വിത്തുകൈമാറ്റവും നടന്നു. 2018 മേയ് 11, 12 തിയ്യതികളിലായി പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നടന്ന മേള പരിസ്ഥിതി പ്രവർത്തകൻ ടി.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സി.വി.വിശാലാക്ഷൻ അധ്യക്ഷത വഹിച്ചു. ബിന്ദു ഗൗരി, വി.സി.വിജയൻ എന്നിവർ ക്ലാസെടുത്തു.വിദ്യാസാഗർ മൈസൂർ, ഡോ. ഇ.ഉണ്ണിക്കൃഷ്ണൻ, എം.പി.കുഞ്ഞിക്കൃഷ്ണൻ, കെ.പി.വിനോദ് എന്നിവർ സംസാരിച്ചു.
വിത്ത് വൈവിധ്യ പ്രദർശനം, വിവിധ ചെറുധാന്യങ്ങൾ, തനത് നെല്ലിനങ്ങൾ, പച്ചക്കറിവിത്തുകൾ, കിഴങ്ങ് വിത്തുകൾ, ജൈവോൽപ്പന്നങ്ങൾ
പങ്കാളിത്തം: സഹജ സമൃദ്ധ മൈസൂർ, ബിന്ദു ഗൗരി (അഗ്രി ബിസിനസ്സ് സ്കൂൾ ഫോർ വുമൺ, കോയമ്പത്തൂർ) ജൈവസംസ്കൃതി കണ്ണൂർ, കേരള ജൈവകർഷകസമിതി, പ്രകൃതിസമൃദ്ധി കർഷകകൂട്ടായ്മ, ജൈവകർഷകരായ കുര്യച്ചൻ, രാജഗിരി, കരുണാകരൻ പനങ്ങാട്)
സ്റ്റാളുകൾ