1857-ൽ ഫ്രഞ്ച് പ്രാണിഗവേഷകനായ ആഷില്ലേ ഗ്വാനെ ആണ് ഈ നിശാശലഭത്തെ കുറിച്ച് ആദ്യമായി വിവരിക്കുന്നത്.പകൽ സമയങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്. Uraniidae കുടുംബത്തിലെ Microniinae ഉപകുടുംബത്തിൽ ഉൾപ്പെടുന്ന മാസ്ക് 1 ന്റെ ശാസ്ത്രീയ നാമം Micronia aculeata എന്നാണ്.
വെളുത്ത നിറത്തിലുള്ള ചിറകുകളിൽ നിരവധി കറുത്ത വരകൾ കാണാം. ഇരുചിറകുകളിലും കറുത്ത മൂന്ന് അവ്യക്ത രേഖകളുണ്ട്.പിൻചിറകുകളുടെ ആഗ്രഭാഗം ചെറിയൊരു കിലിവാൽ പോലെ നീണ്ടിരിക്കുന്നു.അതിൽ ഒരു കറുത്ത പൊട്ടും കാണാം.ഈ കാരണങ്ങൾ കൊണ്ട് ഇവ Spotted Swallowtail moth എന്ന പേരിലും അറിയപ്പെടുന്നു.
Uraniidae കുടുംബത്തിലെ മിക്ക നിശാശലഭങ്ങളിലും നമുക്ക് ഇതുപോലുള്ള വാല് കാണാൻ കഴിയും.ചില നിശാശലഭങ്ങൾക്ക് ഒന്നിൽ കൂടുതൽ പൊട്ടുകൾ കാണാം. മാസ്ക് 1, പേര് സൂചിപ്പിക്കുമ്പോലെ ഒരു മാസ്കിന്റെ ആകൃതിയിലാണ്. പിൻചിറകുകളിൽ ഒരു പൊട്ട് മാത്രം കാണുന്നത് കൊണ്ടാണ് ഇവയെ മാസ്ക് 1 എന്ന് വിളിക്കുന്നത്.
മാസ്ക് 1 ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്,തായ്ലൻഡ്, ഇൻഡോണേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ കാണപ്പെടുന്നു.
Malayalam name: മാസ്ക് 1
Common name : Spotted Swallowtail Moth
Scientific name :Micronia aculeata
Family :Uraniidae
Subfamily :Microniinae
മാസ്ക്-1 (Micronia aculeata)