പക്ഷി ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധയ്ക്ക് – ഇതാ നിങ്ങൾ പകർത്തിയ ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിഗത നേട്ടങ്ങളെക്കാൾ വളരെ വലുതായ ഒരു #Citizenscience സംരംഭത്തിലേക്കുള്ള നിങ്ങളുടെ സേവനമാക്കുവാനുള്ള അവസരം – കൃത്രിമ ഇൻറലിജൻസ് (#ആർട്ടിഫിഷ്യൽഇന്റലിജൻസ്) ഉപയോഗിച്ചു കോർണൽ ലാബ് ഓഫ് ഓറിണിത്തോളജിയിലെ ശാസ്തജർ നിർമിച്ചുകൊണ്ടിരിക്കുന്ന മെർലിൻ പക്ഷിഐഡി ടൂൾനെ കുറിച്ചുള്ള വിവരം ചിലരെങ്കിലും അറിഞ്ഞുകാണുമലോ. ലിങ്ക് ഇതാ – https://www.birdguides.com/reviews/apps-software/merlin-bird-id-app/ ഇപ്പോൾ ഈ ആപ്ലിക്കേഷൻ വഴി യൂറോപ്പിലെയും അമേരിക്കയിലെയും പക്ഷികളുടെ പേരുകൾ അവയുടെ ഫോട്ടോയിൽ നിന്നും അനുമാനിക്കുവാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് നിന്നുള്ള ഒരു കൂട്ടം സന്നദ്ധസേവകർ ഈ ആപ്ലിക്കേഷനിലൂടെ ഉള്ള ഉപയോഗത്തിനായി ഒരു ദക്ഷിണേന്ത്യൻ ബേർഡ് പാക്ക് നിർമ്മിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലേക്കായി ഒരു പക്ഷിയുടെ 500 പടങ്ങൾ കിട്ടേണ്ട ആവശ്യമുണ്ട്.
ഇപ്പോഴത്തെ സ്ഥിതി ഈ ലിങ്കിൽ കാണുക – http://merlin.allaboutbirds.org/most-wanted-photos/india/