Lockdown Backyard Bioblitz Kerala

Lockdown Backyard Bioblitz Kerala

വീട്ടുവളപ്പിലെ ജൈവവൈവിദ്ധ്യം നമുക്കൊന്ന് ഡോക്യുമെന്റ് ചെയ്ത് നോക്കിയാലോ.. ലോക്ക്ഡൌൺ സമയത്ത് സുഹൃത്തുക്കൾ കുറച്ച്പേർ ചേർന്ന് തുടങ്ങിവച്ച സംരംഭം ഇപ്പോൾ 800 സ്പീഷ്യസ്സുകൾ കടന്നുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്..

പുളിയുറുമ്പ് | Green Weaver Ant (Oecophylla smaragdina)

കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 110 ഓളം പേർ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഈ ക്യാമ്പെയ്നിൽ 2200+ ഒബ്സർവേഷനുകളായി (8 May 2020). നിങ്ങൾക്കും അടയാളപ്പെടുത്താം അടുത്തറിയാം പങ്കുവയ്ക്കാം നിങ്ങൾക്ക് ചുറ്റുമുള്ള അത്ഭുതലോകത്തെ..വീട്ടുപറമ്പിലെ തന്നെ സൂക്ഷ്മആവാസവ്യവസ്ഥകളെ..ഭാവിയിലെ ഗവേഷണങ്ങൾക്കും കൺസർവ്വേഷൻ ശ്രമങ്ങൾക്കുമുള്ള ഒരു ചേർത്തുവയ്പ്പാകും.. എടുക്കുന്ന ചിത്രങ്ങൾക്ക് കൃത്യമായ ഐഡി കണ്ടുപിടിച്ച്, താല്പര്യമെങ്കിൽ വിക്കിപീഡിയ അടക്കമുള്ള പൊതുസംഭരണികളിലേക്ക് ഒറ്റക്ലിക്കൽ ഭാവിയിൽ എത്തിക്കുകയുമാകാം.
താല്പര്യവും സമയവും ഉണ്ടെങ്കിൽ വളരെ നല്ലൊരു അനുഭവമായിരിക്കുമെന്ന് സംശയമില്ല. കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു നല്ല ടാസ്ക്കും.

ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾക്ക് ചുറ്റുമുള്ള ജീവജാലങ്ങളെ (പക്ഷികൾ, പൂമ്പാറ്റ, തുമ്പി, ചിലന്തി, കടന്നലുകൾ, ഉറുമ്പ്, ചെടികൾ, പല്ലി. പാറ്റ തുടങ്ങി എന്തും) ഫോട്ടോസ് എടുത്ത് ലൊക്കേഷൻ ഡാറ്റയും ചേർത്ത് www.inaturalist.org ൽ അപ്ലോഡ് ചെയ്യുക. മൊബൈലിൽ കിടിലൻ ആപ്പും ഉണ്ട് https://play.google.com/store/apps/details… അപ്ലോഡ് ചെയ്യുമ്പോൾ നിങ്ങൾക്കറിയാവുന്ന വിവരങ്ങളും ചേർത്താൽ നന്നായിരിക്കും.

നിങ്ങൾ ഏതെങ്കിലും ടാക്സയിൽ താല്പര്യവും വൈദഗ്‌ദ്ധ്യമുള്ള ഒരാളാണെങ്കിൽ മറ്റുള്ളവരുടെ അപ്ലോഡുകൾക്ക് ഐഡന്റിഫിക്കേഷൻ നടത്താനും സഹായിക്കാം.

Back to Top