വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. എങ്കിലും ചിലപ്പോൾ വേണ്ടി വന്നേക്കും. രോഗമോ പരിക്കോ സുഖപ്പെടുത്താനാവാത്ത വിധമായി നരകിച്ചു പിടയുന്ന മീനിനെ കൊല്ലേണ്ടി വന്നേക്കും. അതിലും സങ്കടം പെട്ടെന്ന് മീനിനെ വളർത്താനാവാതെ വരിക. ഉദാഹരണം വീടു വിട്ടു പോകേണ്ടി വരുന്നു – മീനിനെ ആർക്കെങ്കിലും കൊടുക്കാൻ വഴിയില്ല. അവയെ കുളങ്ങളിലോ പുഴയിലോ തുറന്നു വിട്ടാൽ വൻ പരിസ്ഥിതി ദുരന്തമായി മാറിയേക്കാം. ഏതോ ഊള തുറന്നു വിട്ട നാലു ലയൺ ഫിഷിൽ നിന്നുണ്ടായ ലക്ഷക്കണക്കിനു കുഞ്ഞുങ്ങൾ ഇന്ന് അറ്റ്ലാന്റിക് സമുദ്രത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. കേരളത്തിലെ നദികളിലെ ജലജീവിതത്തിനു പരിക്കേൽപ്പിക്കാനുൻ തകർക്കാനും നിങ്ങളുടെ കുട്ടി തുറന്നു വിടുന്ന രണ്ടോ മൂന്നോ വളർത്തു മീനിനു കഴിയും.
കൊല്ലേണ്ടി വന്നാൽ അതെങ്ങനെ വേണം? ലക്ഷ്യം ലളിതമാണ്, നിങ്ങളുടെ അരുമ വേദന അറിയരുത്.
- ഏറ്റവും നല്ല വഴി അനസ്തീസ്യ ഓവർഡോസ് ആണ്. എം.എസ്. 222 എന്ന മരുന്നാണ് സാധാരണയായി മീനിനെ മയക്കാൻ വെറ്റിനറി ഡോക്റ്റർമ്മാർ ഉപയോഗിക്കുന്നത്. ഇതിന്റെ ഡബിൾ ഡോസ് കൊടുത്താൽ മീൻ ഒന്നും അറിയാതെ പോയിക്കോളും. MS222 ഒരു ബോട്ടിലിനു 600 രൂപ ആയിരുന്നു ഇതിനു 20 വർഷം മുന്നേ നാട്ടിൽ. ഒരു സ്കൂൾ കുട്ടി വീട്ടിൽ മീനിനെ കൊല്ലാൻ ഇത്രയും പണം വേണം എന്നു പറഞ്ഞാൽ ലഭിക്കണം എന്നില്ല. വീട്ടുകാർക്ക് ഈ ആവശ്യത്തിന്റെ ഗൗരവം മനസ്സിലാവണം എന്നു തന്നെയില്ല.
- ചെറിയ മീനുകൾ ആണെങ്കിൽ ഒരു ലോഹ പാത്രത്തിൽ വെള്ളമൊഴിച്ച് അതിലാക്കി ഫ്രിഡ്ജിന്റെ ഫ്രീസറിൽ വയ്ക്കുകയാണ് അടുത്ത വഴി. തണുത്തുള്ള മരണം ശീതരക്ത ജീവിയായ മീനിനു വേദനയോ കാര്യമായ അസ്വസ്ഥതയോ ഉണ്ടാക്കില്ല.
- സുഖമായി കിടക്കാൻ മാത്രം വെള്ളവുമായി ഫ്രീസറിൽ കയറ്റാൻ കഴിയാത്തത്ര വലിയ മീൻ ആണെങ്കിൽ വേഗത്തിൽ പിടികൂടി കട്ടിയുള്ള പ്രതലത്തിൽ വച്ച് നല്ല മൂർച്ചയുള്ള കത്തികൊണ്ട് സ്പീഡിൽ തല വെട്ടുകയാണ് പിന്നത്തെ മാർഗ്ഗം. ഇത് ശ്വാസം മുട്ടിയോ രോഗം വന്നോ നരകിച്ചു മരിക്കുന്നതിലും എത്രയോ ഭേദമാണെന്ന് ശാസ്ത്രീയമായി ഉറപ്പുള്ള, മുതിർന്നയാളായ, എനിക്കു പോലും കഴിയില്ല, ഒരു കുട്ടിക്ക് കഴിയുമെന്നും തോന്നുന്നില്ല.