കോള്‍പ്പാടത്തെ വയല്‍വരമ്പുകളില്‍ സ്ഥിരമായി കണ്ടുമുട്ടിയിരുന്നവരില്‍ നിന്ന് ഉടലെടുത്ത കോള്‍ ബേഡേഴ്സ് സൗഹൃദക്കൂട്ടായ്മ ഇന്ന് 2018 ജനുവരി 1ന് വാട്ട്സാപ്പിനും ഫേസ്ബുക്കിനുമപ്പുറമുള്ള ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് പിച്ചവച്ചുതുടങ്ങുകയാണ്. തൃശ്ശൂര്‍ – പൊന്നാനി കോളിനിലങ്ങളുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ചും കൃഷിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അന്വേഷണം നടത്തുന്നവരുടെ ഒരു കൂട്ടായ്മയാണ് കോള്‍ബേഡേഴ്സ്. സ്വയം പഠിക്കുകയും അവനവന്റെ അറിവ് മറ്റുള്ളവർക്ക് പകർന്ന് കൊടുത്തുകയും പരിസ്ഥിതിയെ സംബന്ധിച്ചുള്ള അറിവ് മെച്ചപ്പെട്ട രീതിയിൽ നാളത്തേക്ക് ഡോക്യുമെന്റ് ചെയ്യുകയും പൊതുജനങ്ങള്‍ക്കായി പരിസ്ഥിതി വിദ്യഭ്യാസപരിപാടികള്‍ സംഘടിപ്പിക്കുകയും കോള്‍നിലങ്ങളിലെ പാരിസ്ഥിതികപ്രശ്നങ്ങളിലേക്ക് ആവുന്നതുപോലെ ഇടപെടുകയും ചെയ്യുകയെന്നതൊക്കെയാണ് ഈ കൂട്ടായ്മയുടെ ഉദ്ദ്യേശ്യം. പരിസ്ഥിതിയെ സംബദ്ധിച്ച് വിശേഷ്യാ കേരളവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ ക്രോഡികരിക്കുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യം.
Good effort,wish all success
Hai.. it’s a great step towards to the amazing knowledge about birds especially kole/wetland birds… thanking you all the great birders..🌹