Endemic Birds of South Asia – Kerala List

Endemic Birds of South Asia – Kerala List

ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡെ യോടനുബന്ധിച്ച് ബേഡ് കൗണ്ട് ഇന്ത്യയും [Bird Count India] മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിനാണ് എന്റമിക്ക് ബേഡ് ഡെ [Endemic Bird Day]. പക്ഷിനിരീക്ഷകര്‍ കാത്തിരിക്കുന്ന 2018 വര്‍ഷത്തെ ആ ദിവസം മേയ് 5 ഞായറാഴ്ചയാണ്. 24 മണിക്കൂര്‍ സമയം കൊണ്ട് പരമാവധി ആവാസവ്യവസ്ഥകള്‍ സഞ്ചരിച്ച് നിരീക്ഷിച്ച് അന്നേദിവസം പരാമവധി ചെക്ക് ലിസ്റ്റുകളും വിവരങ്ങളും ശേഖരിക്കുകയുമാണ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തമായ പരിപാടിയുടെ ലക്ഷ്യം. വിവരങ്ങള്‍ പക്ഷിനിരീക്ഷകരുടെ സോഷ്യല്‍മീഡിയ എന്ന് വിശേഷിപ്പിക്കുന്ന കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ സിറ്റിസണ്‍ സയന്‍സ് ജനകീയ സംരംഭമായ ഇബേഡ് എന്ന ആഗോള ഡാറ്റാ ബേസിലേയ്ക്ക് ചേര്‍ക്കുന്നു.

മേയ് മാസത്തിലെ വേനല്‍ച്ചൂടില്‍ പല മഞ്ഞുകാലവിരുന്നുകാരും അവരുടെ ദേശാടാനകാലം മതിയാക്കി പ്രജനന പ്രദേശങ്ങളിലേയ്ക്ക് യാത്രയായി തുടങ്ങിയിട്ടുണ്ടാവുമെന്നതിനാല്‍ അഗോളതലത്തിലെ ബിഗ് ഡെ ക്യാമ്പയിന്‍ ഇന്ത്യയില്‍ ഉദ്ദ്യേശിക്കുന്ന ഫലം ചെയ്യില്ല എന്നതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ മാത്രം കാണപ്പെടുന്ന തദ്ദേശീയരായ പക്ഷിഗണങ്ങളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രേഖപ്പെടുത്താനും  ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മറ്റും നിരീക്ഷിയ്ക്കാനുമായി ഈ ദിനം തിരഞ്ഞെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ https://birdcount.in/event/endemic-bird-day-2018/

തദ്ദേശീയത (Endemism)

ജീവശാസ്ത്രത്തിൽ ഒരു സ്പീഷിസ് ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തോ, ദ്വീപിലോ, രാജ്യത്തോ അതുമല്ലെങ്കിൽ എങ്ങനെയെങ്കിലും വിവരിക്കപ്പെട്ട സവിശേഷമായ ഇടങ്ങളിലോ, പ്രത്യേക സ്വഭാവങ്ങളോടുകൂടിയ പ്രദേശത്തോ മാത്രം കാണുന്ന ജീവ/സസ്യജാലങ്ങളെ കുറിക്കാൻ ഉപയോഗിക്കുന പദമാണ് തദ്ദേശീയത (Endemism) അല്ലെങ്കിൽ Endemic.
കടപ്പാട്: വിക്കിപീഡിയ; കൂടുതല്‍ https://en.wikipedia.org/wiki/Endemism

Endemic Birds of India by Rohan Chakravarty, www.greenhumour.com

കേരളത്തില്‍ കാണപ്പെടുന്ന ദക്ഷിണേഷ്യയിലെ തദ്ദേശിയ പക്ഷികള്‍

കേരളത്തിനു മാത്രമായി കാണുന്ന തദ്ദേശിയ പക്ഷികളൊന്നും തന്നെയില്ല. കേരളത്തില്‍ കാണപ്പെടുന്ന ദക്ഷിണേഷ്യയിലെ തദ്ദേശിയപക്ഷികളെ പട്ടികപ്പെടുത്താനൊരു ശ്രമം. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന പക്ഷികളുടെ ചിത്രങ്ങളടക്കം താഴെ.

നീലഗിരി മരപ്രാവ് [Nilgiri Wood-Pigeon]

Nilgiri wood pigeon
By Ullas G Kalappura CC BY-SA 4.0, from Wikimedia Commons
Nilgiri Wood-Pigeon [Columba elphinstoni]
മാപ്പ് ലിങ്ക് http://ebird.org/ebird/map/niwpig1

നീലത്തത്ത [Malabar Parakeet]


Malabar Parakeet (Blue-winged Parakeet) [Psittacula columboides]
മാപ്പ് ലിങ്ക് http://ebird.org/ebird/map/malpar1

കോഴിവേഴാമ്പൽ [Malabar Grey Hornbill]

Ocyceros griseus -Kerala, India -male-8a
By Dhruvaraj S from Kerala CC BY 2.0 via Wikimedia Commons
Malabar Grey Hornbill [Ocyceros griseus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/maghor2

മലവരമ്പൻ [Nilgiri Pipit]

Nilgir Pipit (Anthus nilghiriensis) 18-Apr-2007 12-12-32 PM
hotographed by Nishad H. Kaippally. CC-BY-SA-3.0 via Wikimedia Commons
Nilgiri Pipit [Anthus nilghiriensis]
മാപ്പ് ലിങ്ക് http://ebird.org/ebird/map/nilpip1

ചാരത്തലയൻ ബുൾബുൾ [Grey-headed Bulbul]


Grey-headed Bulbul [Pycnonotus priocephalus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/gyhbul1

ചെമ്പുവയറൻ ചോലക്കിളി  [Nilgiri blue robin]

Nilgiri Blue Robin
From Ooty in Western Ghats of Southern India by Nilnetrus via Wikimedia commons.
Rufous-bellied Shortwing (Nilgiri Blue Robin) [Brachypteryx major]
മാപ്പ് ലിങ്ക് http://ebird.org/ebird/map/whbsho1

വയനാടൻ ചിലപ്പൻ [Wynaad laughingthrush]


Wynaad Laughingthrush [Ianthocincla delesserti]
മാപ്പ് ലിങ്ക് http://ebird.org/ebird/map/wynlau1

നീലഗിരി ചിലുചിലപ്പൻ [Nilgiri laughingthrush]

The Nilgiri Laughingthrush
Black-chinned Laughingthrush (Nilgiri Laughingthrush) [Trochalopteron cachinnans]
മാപ്പ് ലിങ്ക് http://ebird.org/ebird/map/rublau1

വടക്കൻ ചിലുചിലപ്പൻ [Palani laughingthrush]


Kerala/Palani Laughingthrush [Trochalopteron fairbanki]
മാപ്പ് ലിങ്ക് http://ebird.org/ebird/map/kerlau1

ചെഞ്ചിലപ്പൻ [Rufous babbler]

Rufous Babbler by N. A. Naseer
by N. A. Naseer via Wikimedia Commons
Rufous Babbler [Turdoides subrufa]
മാപ്പ് ലിങ്ക് http://ebird.org/ebird/map/rufbab3

പോതക്കിളി [Broad-tailed grassbird]

Broad-tailed Grassbird
Broad-tailed Grassbird [Schoenicola platyurus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/brtgra2

കരിഞ്ചെമ്പൻ പാറ്റപിടിയൻ [Black-and-orange flycatcher]

 

Black and Orange Flycatcher
From shola forest in Munnar by Navaneeth Kishor
Black-and-rufous Flycatcher (Black-and-orange Flycatcher) [Ficedula nigrorufa]
മാപ്പ് ലിങ്ക് http://ebird.org/ebird/map/barfly1

നീലഗിരി പാറ്റപിടിയൻ [Nilgiri flycatcher]

Nilgiri Flycatcher by N.A. Naseer
by N.A. Naseer via Wikimedia commons
Nilgiri Flycatcher [Eumyias albicaudatus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/nilfly2

കാട്ടുനീലി [White-bellied blue flycatcher]


White-bellied Blue-Flycatcher [Cyornis pallipes]
മാപ്പ് ലിങ്ക് http://ebird.org/ebird/map/wbbfly1

ചെറുതേൻകിളി [Crimson-backed sunbird]]


Crimson-backed Sunbird [Leptocoma minima]
മാപ്പ് ലിങ്ക് http://ebird.org/ebird/map/crbsun2

കാട്ടുഞ്ഞാലി [White-bellied treepie]


White-bellied Treepie [Dendrocitta leucogastra]
മാപ്പ് ലിങ്ക് http://ebird.org/ebird/map/whbtre1


No.MalayalamEnglishScientificMap
17കൗതാരിGrey FrancolinFrancolinus pondicerianus
18പൊന്തവരിക്കാടJungle Bush-QuailPerdicula asiatica
19മേനിക്കാടPainted Bush-QuailPerdicula erythrorhyncha
20ചെമ്പൻ മുളളൻ കോഴിRed SpurfowlGalloperdix spadicea
21പുള്ളിമുള്ളൻ‌കോഴിPainted SpurfowlGalloperdix lunulata
22ചാര കാട്ടുകോഴിGrey JunglefowlGallus sonneratii
23മയിൽIndian PeafowlPavo cristatus
24ചെന്തലയൻ അരിവാൾകൊക്കൻRed-naped Ibis (Indian Black Ibis)Pseudibis papillosa
25തവിട്ടു കഴുകൻIndian Vulture (Indian Long-billed Vulture)Gyps indicus
26കിന്നരിപ്പരുന്ത്Crested Hawk-EagleNisaetus cirrhatus
27വലിയ കിന്നരിപ്പരുന്ത്Legge’s Hawk-EagleNisaetus kelaarti
28ചെറിയപുള്ളിപ്പരുന്തു്Indian Spotted EagleClanga hastata
29ചാട്ടക്കോഴിLesser FloricanSypheotides indicus
30മഞ്ഞക്കണ്ണി തിത്തിരിYellow-wattled LapwingVanellus malabaricus
31ചരൽക്കോഴിIndian CourserCursorius coromandelicus
32പച്ചപ്രാവ്Grey-fronted Green-PigeonTreron affinis
33പേക്കുയിൽCommon Hawk-CuckooHierococcyx varius
34ചെറുകുയിൽGrey-bellied CuckooCacomantis passerinus
35നീലക്കണ്ണൻ പച്ചച്ചുണ്ടൻBlue-faced MalkohaPhaenicophaeus viridirostris
36കള്ളിക്കുയിൽSirkeer MalkohaPhaenicophaeus leschenaultii
37റിപ്ലിമൂങ്ങSri Lanka Bay-OwlPhodilus assimilis
38ചെവിയൻ നത്ത്Indian Scops-OwlOtus bakkamoena
39കൊമ്പൻ മൂങ്ങRock Eagle-Owl (Indian Eagle-Owl)Bubo bengalensis
40ചെമ്പൻ നത്ത്Jungle OwletGlaucidium radiatum
41കാലൻ കോഴിMottled Wood-OwlStrix ocellata
42സിലോൺ മാക്കാച്ചിക്കാടSri Lanka FrogmouthBatrachostomus moniliger
43കാട്ടുരാച്ചുക്ക്Jungle Nightjar (Indian Jungle Nightjar)Caprimulgus indicus
44രാച്ചൗങ്ങൻJerdon’s NightjarCaprimulgus atripennis
45ചെറിയ മുൾ‌വാലൻ ശരപ്പക്ഷിWhite-rumped Needletail (White-rumped Spinetail)Zoonavena sylvatica
46ചിത്രകൂടൻ ശരപ്പക്ഷിIndian SwiftletAerodramus unicolor
47ഹിമാലയൻ ശരപ്പക്ഷിBlyth’s SwiftApus leuconyx
48തീക്കാക്കMalabar TrogonHarpactes fasciatus
49നാട്ടുവേഴാമ്പൽIndian Grey HornbillOcyceros birostris
50പാണ്ടൻ വേഴാമ്പൽMalabar Pied-HornbillAnthracoceros coronatus
51ആൽക്കിളിMalabar Barbet (Crimson-throated Barbet)Psilopogon malabaricus
52ചിന്നക്കുട്ടുറുവന്‍White-cheeked Barbet (Small Green Barbet)Psilopogon viridis
53തണ്ടാൻ‌ മരംകൊത്തിBrown-capped Pygmy Woodpecker (Indian Pygmy Woodpecker)Dendrocopos nanus
54നാട്ടുമരംകൊത്തിBlack-rumped Flameback (Lesser Goldenbacked Woodpecker)Dinopium benghalense
55പാണ്ടൻ പൊന്നിമരംകൊത്തിWhite-naped WoodpeckerChrysocolaptes festivus
56പൂന്തത്തPlum-headed ParakeetPsittacula cyanocephala
57കാവിIndian PittaPitta brachyura
58അസുരക്കാടൻMalabar WoodshrikeTephrodornis sylvicola
59തീക്കുരുവിOrange MinivetPericrocotus flammeus
60കരിന്തൊപ്പിBlack-headed CuckooshrikeLalage melanoptera
61കാക്കരാജൻWhite-bellied DrongoDicrurus caerulescens
62ജെർഡോൺ ചെമ്പൻ പാടിJerdon’s BushlarkMirafra affinis
63കരിവയറൻ വാനമ്പാടിAshy-crowned Sparrow-Lark (Ashy-crowned Finch-Lark)Eremopterix griseus
64ചെമ്പുവാലൻ വാനമ്പാടിRufous-tailed LarkAmmomanes phoenicura
65കൊമ്പൻ വാനമ്പാടിMalabar LarkGalerida malabarica
66കാനക്കത്രികക്കിളിHill Swallow (House Swallow)Hirundo domicola
67ചെറുവരയൻ കത്രികStreak-throated SwallowPetrochelidon fluvicola
68പച്ചമരപ്പൊട്ടൻIndian Tit (Indian Yellow Tit)Parus aplonotus
69താമ്രോദരൻ ഗൗളിക്കിളിIndian NuthatchSitta castanea
70മണികണ്ഠൻFlame-throated Bulbul (Ruby-throated Bulbul)Pycnonotus gularis
71മഞ്ഞത്താലി ബുൾബുൾYellow-throated BulbulPycnonotus xantholaemus
72തവിടൻ ബുൾബുൾWhite-browed BulbulPycnonotus luteolus
73മഞ്ഞച്ചിന്നൻYellow-browed BulbulIole indica
74കരിമ്പൻ ബുൾബുൾSquare-tailed Bulbul (Black Bulbul)Hypsipetes ganeesa
75മുള്ളൻ പുൽക്കുരുവിBristled GrassbirdChaetornis striata
76ചെട്ടിക്കുരുവിJungle PriniaPrinia sylvatica
77കതിർവാലൻ കുരുവിAshy PriniaPrinia socialis
78പൊടി ചിലപ്പൻDark-fronted BabblerRhopocichla atriceps
79ചോല കുടുവൻIndian Scimitar-BabblerPomatorhinus horsfieldii
80കരിയിലക്കിളിJungle BabblerTurdoides striata
81പുത്താങ്കീരിYellow-billed BabblerTurdoides affinis
82ചെമ്പുവാലൻ പാറ്റപിടിയൻRusty-tailed FlycatcherMuscicapa ruficauda
83കൽമണ്ണാത്തിIndian RobinCopsychus fulicatus
84ചൂളക്കാക്കMalabar Whistling-ThrushMyophonus horsfieldii
85കാശ്മീരി പാറ്റപിടിയൻKashmir FlycatcherFicedula subrubra
86മേനിപ്പാറക്കിളിBlue-capped Rock-ThrushMonticola cinclorhynchus
87കോഴിക്കിളിPied ThrushGeokichla wardii
88നീലഗിരി കരിങ്കിളിIndian BlackbirdTurdus simillimus
89കാട്ടുമൈനSouthern Hill MynaGracula indica
90വെള്ളത്തലച്ചിക്കാളിMalabar StarlingSturnia blythii
91കരിന്തലച്ചിക്കാളിBrahminy StarlingTemenuchus pagodarum
92നാടൻ ഇലക്കിളിJerdon’s Leafbird (Jerdon’s Chloropsis)Chloropsis jerdoni
93ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവിPale-billed FlowerpeckerDicaeum erythrorhynchos
94കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവിNilgiri FlowerpeckerDicaeum concolor
95മഞ്ഞതേൻകിളിPurple-rumped SunbirdLeptocoma zeylonica
96കൊക്കൻ തേൻകിളിLong-billed Sunbird (Loten’s Sunbird)Cinnyris lotenius
97വലിയ വാലുകുലുക്കിWhite-browed WagtailMotacilla madaraspatensis
98തോട്ടക്കാരൻ ആറ്റBlack-throated MuniaLonchura kelaarti
99ആറ്റച്ചെമ്പൻTricolored Munia (Black-headed Munia)Lonchura malacca

നമുക്ക് ചുറ്റുമുള്ള പക്ഷികളുമായി ബന്ധപ്പെട്ട അറിവുകളുടെയും ഡാറ്റയുടേയും അത് വര്‍ഷാവര്‍ഷങ്ങളിലെ ഡോക്യുമെന്റേഷന്റേയും കുറവ് നികത്തുന്നതിന് വേണ്ടിയിട്ടാണ് ഒട്ടനവധി പക്ഷിനിരീക്ഷ കൂട്ടാമകളുടേയും വ്യക്തികളുടെയും നേതൃത്വത്തില്‍ എന്റമിക് ബേഡ് ഡേ പോലുള്ള ജനകീയമായ ഇവന്റുകള്‍ സംഘടിപ്പിക്കപ്പെടുന്നത്. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയിലേയ്ക്ക് കണ്‍തുറന്ന് നോക്കുന്നതിനും അതിന്റെ പോപ്പുലേഷന്‍ ഹെല്‍ത്ത് രേഖപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ ബോധ്യമാകുന്ന പക്ഷം അതുവേണ്ട ആക്ഷന് സമൂഹത്തെ കണ്‍തുറപ്പിക്കുന്നതിനും വേണ്ടി സ്ഥിരമായി നമുക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥകള്‍ സസൂക്ഷം നിരീക്ഷിച്ച് ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്.

ഈ വരുന്ന എന്റമിക്ക് ബേഡ് ഡേയ്ക്ക് പ്ലാന്‍ ചെയ്യാന്‍ ഈ കുറിപ്പും പട്ടികയും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ നാട്ടില്‍ മാത്രം ആവാസവ്യസ്ഥ നിലനില്‍ക്കുന്ന പ്രകൃതിയിലെ ആ വര്‍ണ്ണവിസ്മയങ്ങള്‍ക്കായി ഒരു ദിവസം നമുക്ക് മാറ്റിവയ്ക്കാം. ഈ ഞായര്‍ നല്ലൊരു ബേഡിങ്ങ് ആശംസിച്ചുകൊണ്ട്… സസ്നേഹം..

കൂടുതല്‍ വിവരങ്ങള്‍ക്ക് https://birdcount.in/event/endemic-bird-day-2018/

eBird App by Cornell Lab https://play.google.com/store/apps/details?id=edu.cornell.birds.ebird&hl=en_IN

Back to Top
%d bloggers like this: