ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡെ യോടനുബന്ധിച്ച് ബേഡ് കൗണ്ട് ഇന്ത്യയും [Bird Count India] മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിനാണ് എന്റമിക്ക് ബേഡ് ഡെ [Endemic Bird Day]. പക്ഷിനിരീക്ഷകര്‍ കാത്തിരിക്കുന്ന 2018 വര്‍ഷത്തെ ആ ദിവസം മേയ് 5 ഞായറാഴ്ചയാണ്. 24 മണിക്കൂര്‍ സമയം കൊണ്ട് പരമാവധി ആവാസവ്യവസ്ഥകള്‍ സഞ്ചരിച്ച് നിരീക്ഷിച്ച് അന്നേദിവസം പരാമവധി ചെക്ക് ലിസ്റ്റുകളും വിവരങ്ങളും ശേഖരിക്കുകയുമാണ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തമായ പരിപാടിയുടെ ലക്ഷ്യം. വിവരങ്ങള്‍ പക്ഷിനിരീക്ഷകരുടെ സോഷ്യല്‍മീഡിയ എന്ന് വിശേഷിപ്പിക്കുന്ന കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ സിറ്റിസണ്‍ സയന്‍സ് ജനകീയ സംരംഭമായ ഇബേഡ് എന്ന ആഗോള ഡാറ്റാ ബേസിലേയ്ക്ക് ചേര്‍ക്കുന്നു.
മേയ് മാസത്തിലെ വേനല്‍ച്ചൂടില്‍ പല മഞ്ഞുകാലവിരുന്നുകാരും അവരുടെ ദേശാടാനകാലം മതിയാക്കി പ്രജനന പ്രദേശങ്ങളിലേയ്ക്ക് യാത്രയായി തുടങ്ങിയിട്ടുണ്ടാവുമെന്നതിനാല്‍ അഗോളതലത്തിലെ ബിഗ് ഡെ ക്യാമ്പയിന്‍ ഇന്ത്യയില്‍ ഉദ്ദ്യേശിക്കുന്ന ഫലം ചെയ്യില്ല എന്നതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ മാത്രം കാണപ്പെടുന്ന തദ്ദേശീയരായ പക്ഷിഗണങ്ങളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രേഖപ്പെടുത്താനും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മറ്റും നിരീക്ഷിയ്ക്കാനുമായി ഈ ദിനം തിരഞ്ഞെടുത്തത്.
കൂടുതല്‍ വിവരങ്ങള്‍ https://birdcount.in/event/endemic-bird-day-2018/
തദ്ദേശീയത (Endemism)
ജീവശാസ്ത്രത്തിൽ ഒരു സ്പീഷിസ് ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തോ, ദ്വീപിലോ, രാജ്യത്തോ അതുമല്ലെങ്കിൽ എങ്ങനെയെങ്കിലും വിവരിക്കപ്പെട്ട സവിശേഷമായ ഇടങ്ങളിലോ, പ്രത്യേക സ്വഭാവങ്ങളോടുകൂടിയ പ്രദേശത്തോ മാത്രം കാണുന്ന ജീവ/സസ്യജാലങ്ങളെ കുറിക്കാൻ ഉപയോഗിക്കുന പദമാണ് തദ്ദേശീയത (Endemism) അല്ലെങ്കിൽ Endemic.
കടപ്പാട്: വിക്കിപീഡിയ; കൂടുതല്‍ https://en.wikipedia.org/wiki/Endemism
കേരളത്തില്‍ കാണപ്പെടുന്ന ദക്ഷിണേഷ്യയിലെ തദ്ദേശിയ പക്ഷികള്‍
കേരളത്തിനു മാത്രമായി കാണുന്ന തദ്ദേശിയ പക്ഷികളൊന്നും തന്നെയില്ല. കേരളത്തില്‍ കാണപ്പെടുന്ന ദക്ഷിണേഷ്യയിലെ തദ്ദേശിയപക്ഷികളെ പട്ടികപ്പെടുത്താനൊരു ശ്രമം. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന പക്ഷികളുടെ ചിത്രങ്ങളടക്കം താഴെ.
നീലഗിരി മരപ്രാവ് [Nilgiri Wood-Pigeon]
Nilgiri Wood-Pigeon [Columba elphinstoni]
മാപ്പ് ലിങ്ക് http://ebird.org/ebird/map/niwpig1
നീലത്തത്ത [Malabar Parakeet]
Malabar Parakeet (Blue-winged Parakeet) [Psittacula columboides]
മാപ്പ് ലിങ്ക് http://ebird.org/ebird/map/malpar1
കോഴിവേഴാമ്പൽ [Malabar Grey Hornbill]
Malabar Grey Hornbill [Ocyceros griseus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/maghor2
മലവരമ്പൻ [Nilgiri Pipit]
Nilgiri Pipit [Anthus nilghiriensis]
മാപ്പ് ലിങ്ക് http://ebird.org/ebird/map/nilpip1
ചാരത്തലയൻ ബുൾബുൾ [Grey-headed Bulbul]
Grey-headed Bulbul [Pycnonotus priocephalus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/gyhbul1
ചെമ്പുവയറൻ ചോലക്കിളി [Nilgiri blue robin]
Rufous-bellied Shortwing (Nilgiri Blue Robin) [Brachypteryx major]
മാപ്പ് ലിങ്ക് http://ebird.org/ebird/map/whbsho1
വയനാടൻ ചിലപ്പൻ [Wynaad laughingthrush]
Wynaad Laughingthrush [Ianthocincla delesserti]
മാപ്പ് ലിങ്ക് http://ebird.org/ebird/map/wynlau1
നീലഗിരി ചിലുചിലപ്പൻ [Nilgiri laughingthrush]
Black-chinned Laughingthrush (Nilgiri Laughingthrush) [Trochalopteron cachinnans]
മാപ്പ് ലിങ്ക് http://ebird.org/ebird/map/rublau1
വടക്കൻ ചിലുചിലപ്പൻ [Palani laughingthrush]
Kerala/Palani Laughingthrush [Trochalopteron fairbanki]
മാപ്പ് ലിങ്ക് http://ebird.org/ebird/map/kerlau1
ചെഞ്ചിലപ്പൻ [Rufous babbler]
Rufous Babbler [Turdoides subrufa]
മാപ്പ് ലിങ്ക് http://ebird.org/ebird/map/rufbab3
പോതക്കിളി [Broad-tailed grassbird]
Broad-tailed Grassbird [Schoenicola platyurus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/brtgra2
കരിഞ്ചെമ്പൻ പാറ്റപിടിയൻ [Black-and-orange flycatcher]
Black-and-rufous Flycatcher (Black-and-orange Flycatcher) [Ficedula nigrorufa]
മാപ്പ് ലിങ്ക് http://ebird.org/ebird/map/barfly1
നീലഗിരി പാറ്റപിടിയൻ [Nilgiri flycatcher]
Nilgiri Flycatcher [Eumyias albicaudatus]
മാപ്പ് ലിങ്ക് http://ebird.org/ebird/map/nilfly2
കാട്ടുനീലി [White-bellied blue flycatcher]
White-bellied Blue-Flycatcher [Cyornis pallipes]
മാപ്പ് ലിങ്ക് http://ebird.org/ebird/map/wbbfly1
ചെറുതേൻകിളി [Crimson-backed sunbird]]
Crimson-backed Sunbird [Leptocoma minima]
മാപ്പ് ലിങ്ക് http://ebird.org/ebird/map/crbsun2
കാട്ടുഞ്ഞാലി [White-bellied treepie]
White-bellied Treepie [Dendrocitta leucogastra]
മാപ്പ് ലിങ്ക് http://ebird.org/ebird/map/whbtre1
No. | Malayalam | English | Scientific | Map |
17 | കൗതാരി | Grey Francolin | Francolinus pondicerianus | |
18 | പൊന്തവരിക്കാട | Jungle Bush-Quail | Perdicula asiatica | |
19 | മേനിക്കാട | Painted Bush-Quail | Perdicula erythrorhyncha | |
20 | ചെമ്പൻ മുളളൻ കോഴി | Red Spurfowl | Galloperdix spadicea | |
21 | പുള്ളിമുള്ളൻകോഴി | Painted Spurfowl | Galloperdix lunulata | |
22 | ചാര കാട്ടുകോഴി | Grey Junglefowl | Gallus sonneratii | |
23 | മയിൽ | Indian Peafowl | Pavo cristatus | |
24 | ചെന്തലയൻ അരിവാൾകൊക്കൻ | Red-naped Ibis (Indian Black Ibis) | Pseudibis papillosa | |
25 | തവിട്ടു കഴുകൻ | Indian Vulture (Indian Long-billed Vulture) | Gyps indicus | |
26 | കിന്നരിപ്പരുന്ത് | Crested Hawk-Eagle | Nisaetus cirrhatus | |
27 | വലിയ കിന്നരിപ്പരുന്ത് | Legge’s Hawk-Eagle | Nisaetus kelaarti | |
28 | ചെറിയപുള്ളിപ്പരുന്തു് | Indian Spotted Eagle | Clanga hastata | |
29 | ചാട്ടക്കോഴി | Lesser Florican | Sypheotides indicus | |
30 | മഞ്ഞക്കണ്ണി തിത്തിരി | Yellow-wattled Lapwing | Vanellus malabaricus | |
31 | ചരൽക്കോഴി | Indian Courser | Cursorius coromandelicus | |
32 | പച്ചപ്രാവ് | Grey-fronted Green-Pigeon | Treron affinis | |
33 | പേക്കുയിൽ | Common Hawk-Cuckoo | Hierococcyx varius | |
34 | ചെറുകുയിൽ | Grey-bellied Cuckoo | Cacomantis passerinus | |
35 | നീലക്കണ്ണൻ പച്ചച്ചുണ്ടൻ | Blue-faced Malkoha | Phaenicophaeus viridirostris | |
36 | കള്ളിക്കുയിൽ | Sirkeer Malkoha | Phaenicophaeus leschenaultii | |
37 | റിപ്ലിമൂങ്ങ | Sri Lanka Bay-Owl | Phodilus assimilis | |
38 | ചെവിയൻ നത്ത് | Indian Scops-Owl | Otus bakkamoena | |
39 | കൊമ്പൻ മൂങ്ങ | Rock Eagle-Owl (Indian Eagle-Owl) | Bubo bengalensis | |
40 | ചെമ്പൻ നത്ത് | Jungle Owlet | Glaucidium radiatum | |
41 | കാലൻ കോഴി | Mottled Wood-Owl | Strix ocellata | |
42 | സിലോൺ മാക്കാച്ചിക്കാട | Sri Lanka Frogmouth | Batrachostomus moniliger | |
43 | കാട്ടുരാച്ചുക്ക് | Jungle Nightjar (Indian Jungle Nightjar) | Caprimulgus indicus | |
44 | രാച്ചൗങ്ങൻ | Jerdon’s Nightjar | Caprimulgus atripennis | |
45 | ചെറിയ മുൾവാലൻ ശരപ്പക്ഷി | White-rumped Needletail (White-rumped Spinetail) | Zoonavena sylvatica | |
46 | ചിത്രകൂടൻ ശരപ്പക്ഷി | Indian Swiftlet | Aerodramus unicolor | |
47 | ഹിമാലയൻ ശരപ്പക്ഷി | Blyth’s Swift | Apus leuconyx | |
48 | തീക്കാക്ക | Malabar Trogon | Harpactes fasciatus | |
49 | നാട്ടുവേഴാമ്പൽ | Indian Grey Hornbill | Ocyceros birostris | |
50 | പാണ്ടൻ വേഴാമ്പൽ | Malabar Pied-Hornbill | Anthracoceros coronatus | |
51 | ആൽക്കിളി | Malabar Barbet (Crimson-throated Barbet) | Psilopogon malabaricus | |
52 | ചിന്നക്കുട്ടുറുവന്‍ | White-cheeked Barbet (Small Green Barbet) | Psilopogon viridis | |
53 | തണ്ടാൻ മരംകൊത്തി | Brown-capped Pygmy Woodpecker (Indian Pygmy Woodpecker) | Dendrocopos nanus | |
54 | നാട്ടുമരംകൊത്തി | Black-rumped Flameback (Lesser Goldenbacked Woodpecker) | Dinopium benghalense | |
55 | പാണ്ടൻ പൊന്നിമരംകൊത്തി | White-naped Woodpecker | Chrysocolaptes festivus | |
56 | പൂന്തത്ത | Plum-headed Parakeet | Psittacula cyanocephala | |
57 | കാവി | Indian Pitta | Pitta brachyura | |
58 | അസുരക്കാടൻ | Malabar Woodshrike | Tephrodornis sylvicola | |
59 | തീക്കുരുവി | Orange Minivet | Pericrocotus flammeus | |
60 | കരിന്തൊപ്പി | Black-headed Cuckooshrike | Lalage melanoptera | |
61 | കാക്കരാജൻ | White-bellied Drongo | Dicrurus caerulescens | |
62 | ജെർഡോൺ ചെമ്പൻ പാടി | Jerdon’s Bushlark | Mirafra affinis | |
63 | കരിവയറൻ വാനമ്പാടി | Ashy-crowned Sparrow-Lark (Ashy-crowned Finch-Lark) | Eremopterix griseus | |
64 | ചെമ്പുവാലൻ വാനമ്പാടി | Rufous-tailed Lark | Ammomanes phoenicura | |
65 | കൊമ്പൻ വാനമ്പാടി | Malabar Lark | Galerida malabarica | |
66 | കാനക്കത്രികക്കിളി | Hill Swallow (House Swallow) | Hirundo domicola | |
67 | ചെറുവരയൻ കത്രിക | Streak-throated Swallow | Petrochelidon fluvicola | |
68 | പച്ചമരപ്പൊട്ടൻ | Indian Tit (Indian Yellow Tit) | Parus aplonotus | |
69 | താമ്രോദരൻ ഗൗളിക്കിളി | Indian Nuthatch | Sitta castanea | |
70 | മണികണ്ഠൻ | Flame-throated Bulbul (Ruby-throated Bulbul) | Pycnonotus gularis | |
71 | മഞ്ഞത്താലി ബുൾബുൾ | Yellow-throated Bulbul | Pycnonotus xantholaemus | |
72 | തവിടൻ ബുൾബുൾ | White-browed Bulbul | Pycnonotus luteolus | |
73 | മഞ്ഞച്ചിന്നൻ | Yellow-browed Bulbul | Iole indica | |
74 | കരിമ്പൻ ബുൾബുൾ | Square-tailed Bulbul (Black Bulbul) | Hypsipetes ganeesa | |
75 | മുള്ളൻ പുൽക്കുരുവി | Bristled Grassbird | Chaetornis striata | |
76 | ചെട്ടിക്കുരുവി | Jungle Prinia | Prinia sylvatica | |
77 | കതിർവാലൻ കുരുവി | Ashy Prinia | Prinia socialis | |
78 | പൊടി ചിലപ്പൻ | Dark-fronted Babbler | Rhopocichla atriceps | |
79 | ചോല കുടുവൻ | Indian Scimitar-Babbler | Pomatorhinus horsfieldii | |
80 | കരിയിലക്കിളി | Jungle Babbler | Turdoides striata | |
81 | പുത്താങ്കീരി | Yellow-billed Babbler | Turdoides affinis | |
82 | ചെമ്പുവാലൻ പാറ്റപിടിയൻ | Rusty-tailed Flycatcher | Muscicapa ruficauda | |
83 | കൽമണ്ണാത്തി | Indian Robin | Copsychus fulicatus | |
84 | ചൂളക്കാക്ക | Malabar Whistling-Thrush | Myophonus horsfieldii | |
85 | കാശ്മീരി പാറ്റപിടിയൻ | Kashmir Flycatcher | Ficedula subrubra | |
86 | മേനിപ്പാറക്കിളി | Blue-capped Rock-Thrush | Monticola cinclorhynchus | |
87 | കോഴിക്കിളി | Pied Thrush | Geokichla wardii | |
88 | നീലഗിരി കരിങ്കിളി | Indian Blackbird | Turdus simillimus | |
89 | കാട്ടുമൈന | Southern Hill Myna | Gracula indica | |
90 | വെള്ളത്തലച്ചിക്കാളി | Malabar Starling | Sturnia blythii | |
91 | കരിന്തലച്ചിക്കാളി | Brahminy Starling | Temenuchus pagodarum | |
92 | നാടൻ ഇലക്കിളി | Jerdon’s Leafbird (Jerdon’s Chloropsis) | Chloropsis jerdoni | |
93 | ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി | Pale-billed Flowerpecker | Dicaeum erythrorhynchos | |
94 | കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി | Nilgiri Flowerpecker | Dicaeum concolor | |
95 | മഞ്ഞതേൻകിളി | Purple-rumped Sunbird | Leptocoma zeylonica | |
96 | കൊക്കൻ തേൻകിളി | Long-billed Sunbird (Loten’s Sunbird) | Cinnyris lotenius | |
97 | വലിയ വാലുകുലുക്കി | White-browed Wagtail | Motacilla madaraspatensis | |
98 | തോട്ടക്കാരൻ ആറ്റ | Black-throated Munia | Lonchura kelaarti | |
99 | ആറ്റച്ചെമ്പൻ | Tricolored Munia (Black-headed Munia) | Lonchura malacca |
നമുക്ക് ചുറ്റുമുള്ള പക്ഷികളുമായി ബന്ധപ്പെട്ട അറിവുകളുടെയും ഡാറ്റയുടേയും അത് വര്‍ഷാവര്‍ഷങ്ങളിലെ ഡോക്യുമെന്റേഷന്റേയും കുറവ് നികത്തുന്നതിന് വേണ്ടിയിട്ടാണ് ഒട്ടനവധി പക്ഷിനിരീക്ഷ കൂട്ടാമകളുടേയും വ്യക്തികളുടെയും നേതൃത്വത്തില്‍ എന്റമിക് ബേഡ് ഡേ പോലുള്ള ജനകീയമായ ഇവന്റുകള്‍ സംഘടിപ്പിക്കപ്പെടുന്നത്. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയിലേയ്ക്ക് കണ്‍തുറന്ന് നോക്കുന്നതിനും അതിന്റെ പോപ്പുലേഷന്‍ ഹെല്‍ത്ത് രേഖപ്പെടുത്തുന്നതിനും പ്രശ്നങ്ങള്‍ ബോധ്യമാകുന്ന പക്ഷം അതുവേണ്ട ആക്ഷന് സമൂഹത്തെ കണ്‍തുറപ്പിക്കുന്നതിനും വേണ്ടി സ്ഥിരമായി നമുക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥകള്‍ സസൂക്ഷം നിരീക്ഷിച്ച് ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്.
ഈ വരുന്ന എന്റമിക്ക് ബേഡ് ഡേയ്ക്ക് പ്ലാന്‍ ചെയ്യാന്‍ ഈ കുറിപ്പും പട്ടികയും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ നാട്ടില്‍ മാത്രം ആവാസവ്യസ്ഥ നിലനില്‍ക്കുന്ന പ്രകൃതിയിലെ ആ വര്‍ണ്ണവിസ്മയങ്ങള്‍ക്കായി ഒരു ദിവസം നമുക്ക് മാറ്റിവയ്ക്കാം. ഈ ഞായര്‍ നല്ലൊരു ബേഡിങ്ങ് ആശംസിച്ചുകൊണ്ട്… സസ്നേഹം..
കൂടുതല്‍ വിവരങ്ങള്‍ക്ക് https://birdcount.in/event/endemic-bird-day-2018/
eBird App by Cornell Lab https://play.google.com/store/apps/details?id=edu.cornell.birds.ebird&hl=en_IN