ദുഃഖശനിയാഴച്ചയായിട്ടു കാലത്ത് നേരത്തേയുള്ള പക്ഷി നടത്തം ഒഴിവാക്കാൻ തോന്നിയില്ല. അങ്ങിനെ പാടത്തെ എൻട്രി പോയിന്റിൽ എത്തി സ്‌കൂട്ടർ അവിടെ വച്ചു ക്യാമൊക്കെ റെഡിയാക്കി പക്ഷി നോട്ടം തുടങ്ങി, പാടത്തെന്താ, പള്ളിയിൽ പോയില്ലേ, ഈസ്റ്റർ അല്ലേന്നൊക്കെ കേട്ട് നടക്കുമ്പോൾ ഇന്നത്തെ പക്ഷിനോട്ടനടത്തത്തിനു ഒരു പ്രത്യേക സുഖമുണ്ടായിരുന്നു. 😕 തുടക്കത്തിലേ തന്നെ രണ്ടു കൊമ്പൻ കുയിൽ, ചെറു കുയിൽ, മഞ്ഞക്കിളികൾ , ഇരട്ടത്തലച്ചികൾ, ചെമ്പോത്ത്, കുട്ടുറുവൻ, തേൻ കിളികൾ, തുന്നാരൻ, ആനറാഞ്ചി, ആറ്റകറുപ്പൻ, ആറ്റചെമ്പൻ, മണ്ണാത്തിപ്പുള്ള്, കാലിമുണ്ടി, ഇണ കാത്തേവൻ, നാലു തരം മീൻകൊത്തികൾ തുടങ്ങിയവയെ ഒക്കെ കണ്ട് കണ്ടങ്ങിനെ നിൽക്കുമ്പോൾ, നിധീഷിനേം കൂട്ടുകിട്ടി.
കഴിഞ്ഞ കുറച്ചു ദിവങ്ങളായി ഇടയ്ക്കു ദർശനം തന്ന ചുവന്ന നെല്ലിക്കോഴിയെ തിരയാനായിരുന്നു ഉദ്ദേശം. ചുവന്ന നെല്ലിക്കോഴിയുടെ നല്ലൊരു പടം കിട്ടണം ഐഡി ഷോട്സ് അഞ്ചു വർഷം മുൻപേ കിട്ടിയിരുന്നു . കുറച്ചു ദിവസം മുൻപ് വാട്ടർ കോക്കിനേം കിട്ടിയിരുന്നു അവിടുന്ന്, ഈ ഒരു ആവാസ വ്യവസ്ഥയിൽ വേറെയും ഇതുപോലുള്ള പക്ഷികൾ ഉണ്ടാകും എന്നു ഉള്ളിൽ ഒരു തോന്നലായിരുന്നു എപ്പോഴും, ഇന്നലെ വൈകിട്ട് കുറേനേരം ക്രെയ്‌ക്കുകളേം റെയിലുകളേം ഗൂഗിൾ ചെയ്കെം ചെയ്തു, സുന്ദരികളാണ് അവ, സുന്ദരൻ മാരും.
ഇന്നത്തെ നിശബ്ദമായ കാത്തിരിപ്പിനൊടുവിൽ ചുവപ്പ് നെല്ലിക്കോഴിയെത്തി. മോർണിംഗ് യോഗ തുടങ്ങി, കൂടെ ബോണസ് ആയി ഒരു സ്ലേറ്റി ബ്രെസ്റ്റഡ് റെയിലും (നീലമാറൻ കുളക്കോഴി ). മനസ്സിൽ, ലൈഫർ ലഡു പൊട്ടി, നിധീഷ് ബേഡ് ID ഉറപ്പിക്കാൻ ഫോണിലൂടെ ഞങ്ങളുടെ ഇൻസ്റ്റന്റ് ഐഡി ഗുരുക്കളായ ആദിത്യൻ, വിവേക് എന്നിവരുടെ സഹായം തേടി.
നന്ദി ലിറ്റിൽ ബ്രോസ്. ബുദ്ധിമുട്ടിക്കൽസ് തുടരുമിനിയും. 😛 പിന്നേം കുറെ നേരം കഴിഞ്ഞപ്പോൾ രണ്ടു ചെറിയ നെല്ലിക്കോഴികൾ ! O my GwOod.. :O പിന്നേം ലൈഫർ ..<3 അതിലൊരാൾ ബീറ്റ് ദി ഹീറ്റ് എങ്ങിനെ എന്നു കാണിച്ചു കുളിസീൻ ഒക്കെ എടുത്തിട്ടു , മറ്റെയാൾ വയലോരത്തു പതുങ്ങിനിന്നു നിങ്ങൾ പോയിട്ടേ ഞാൻ കുളിക്കുന്നുള്ളൂ എന്നു മനസ്സിൽ പറയുന്നുണ്ടായിരുന്നത് ഞാൻ മാത്രം കേട്ട് 😀
വീഡിയോ എടുത്തിട്ടാകും ബാറ്ററി ചാർജ് തീരാറായെന്ന് പറഞ്ഞു നിധീഷ് ഒൻപതു മണിക്ക് പോയി, നല്ലൊരു റെയിൽ പടം കിട്ടാൻ പിന്നെയും അവിടെ കാത്തു നിന്നു വെയിൽ മുറുകാൻ തുടങ്ങുന്നത് വരെ, ങ്ങനെ രണ്ടു ലൈഫർ ങ്ങടെ പാടത്തുന്നു.. !
……..
അപ്പൊ ഇന്നു ദുഃഖശനി ആണോ സന്തോഷശനി ആണോ ?
Lovely write up