Death’s-head hawkmoth

Death’s-head hawkmoth

പരുന്ത്ചിറകന്മാരിൽ Sphinginae ഉപകുടുംബത്തിൽ പെട്ട നിശാശലഭമാണ് Greater death’s head hawk moth.

Acherontia lachesis MHNT Female Nîlgîri (Tamil Nadu) Dorsal by Muséum de Toulouse (CC BY-SA 4.0) via Wikimedia Commons

വളരെ പ്രത്യേകതകളുള്ള ഒരു നിശാശലഭമാണ് Acherontia lachesis എന്നറിയപ്പെടുന്ന Greater death’s head hawk moth. ഇക്കൂട്ടർ പ്യൂപ്പ ആകാനിരിക്കെ മരത്തിൽ നിന്നും മണ്ണിലേക്ക് വീഴുന്നു. ഒന്നര മീറ്റർ വരെ കുഴി കുഴിച്ച് കുത്തനെ നീങ്ങുന്നു. അങ്ങനെ മണ്ണിനടിയിൽ വച്ച് അവ പ്യൂപ്പ ആകുന്നു. diffusion വഴി മണ്ണിലുള്ള oxygen ഇവ ശ്വസിക്കുന്നു. കുറച്ചു ദിവസം കൈഞ്ഞ് മണ്ണിൽ നിന്ന് അവ പുറത്ത് വരുന്നു. മറ്റു ജീവികളെ പോലെ തന്നെ നിശാശലഭങ്ങളെയും പറ്റി പല പല നാടുകളിൽ പലപല കഥകൾ ഉണ്ട്.

The larva (caterpillar) of the Death’-head Hawk Moth (Acherontia atrpopos) by Nikki Faria / Public domain

പൂർണരൂപമെത്തിയാൽ ഇവയുടെ തലയുടെ പിൻവശത്തായി ഒരു മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഒരു രൂപമുണ്ട്.ഇങ്ങനെയുള്ള സവിശേഷതകൾ ഉണ്ടെങ്കിൽ ആരും ഒരു ജീവിയേയും വെറുതെ വിടില്ലല്ലോ. ആഫ്രിക്കയിൽ ഇവയുടെ അടുത്ത ബന്ധുവായ Acherontia atrops എന്ന നിശാശലഭത്തെ രാത്രിയിൽ മെഴുകുതിരി വെളിച്ചത്തിൽ കണ്ടാൽ അത് മരണത്തെ സൂചിപ്പിക്കുന്നു എന്നതാണ് !. ഇതിൽ ഒന്നും ഒരർത്ഥവുമില്ലെങ്കിലും നിശാശലഭങ്ങളെയും ചിലർ വെറുതെ വിടാറില്ല.

Larva of Death’s-head hawkmoth by © 2016 Jee & Rani Nature Photography (License: CC BY-SA 4.0)

ഇവയുടെ പുഴുവിന്റെ ശരീരത്തിൽ പതിമൂന്ന് segments ഉണ്ട്. അവ തുടങ്ങുന്നത് തലയ്ക്കു ശേഷമാണ്. ആദ്യം കാണുന്ന മൂന്ന് segments കൂടിച്ചേർന്നതാണ് Thorax. ഈ മൂന്ന് segments ലും മൂന്ന് ജോഡി കാലുകൾ കാണാം. കഴിക്കുമ്പോൾ ഇലകളെ ഒതുക്കി നിർത്താൻ ഇവ ഏറെ സഹായകരമാണ്. Thorax കഴിഞ്ഞാൽ Abdomen എന്ന ഭാഗമാണ്. അതിലാണ് പിന്നീടുള്ള പത്തു segments ഉം വരുന്നത്. ഇതിൽ അഞ്ച് ജോഡി മാംസനിബിടമായ കപട പാദങ്ങൾ കാണാം. ഇവയുടെ സഹായത്തോടെ പുഴുവിന് ഒരു കമ്പിന്മേൽ ദൃഢമായി നിൽക്കാനും സഞ്ചരിക്കാനും കഴിയുന്നു. പരുന്ത്ചിറകന്മാരിൽ ഇത് വ്യക്തമായി കാണാം.Geometridae കുടുംബത്തിലെ നിശാശലഭങ്ങൾക്ക് looper എന്ന പേരുമുണ്ട്. പുഴുവിന്റെ മധ്യഭാഗത്ത് കപടപാദങ്ങളില്ല. അതുകൊണ്ട് ഇവ സഞ്ചരിക്കുമ്പോൾ ഒരു loop ഉണ്ടാകുന്നു. ഇങ്ങനെ നീങ്ങുമ്പോൾ ഈ ഭൂമിയെ ഇവ അളക്കുന്നതായി തോന്നും.ഭൂമിയെ അളക്കുന്നപോലെ തോന്നിക്കുന്നത് കൊണ്ട് ഇവയെ Inchworms എന്നും പറയുന്നു. അതുകൊണ്ടാണ് ഈ നിശാശലഭ കുടുംബത്തെ Geometridae എന്നും ഇത് പോലെയുള്ള നിശാശലഭങ്ങളെ Geometer moth എന്നും പറയുന്നു. ഇവയുടെ പുഴു സഞ്ചരിക്കുമ്പോൾ സ്വാഭാവികമായി ആ ഭാഗം അർദ്ധവൃത്താകൃതിയിലാകുന്നു.ഇതാണ് പരുന്ത്ചിരകന്മാരുടെയും Geometer നിശാശലഭങ്ങളുടെയും പുഴുക്കൾ തമ്മിലുള്ള വ്യത്യാസം.

Image by Balakrishnan Valappil (CC BY-SA 2.0) via Wikimedia Commons

ഇന്ത്യയിൽ രണ്ട് species കളിലായി Death’s head hawk moth നെ കാണാം. Acherontia lachesis ഉം Acherontia styx ഉം. ഇവയുടെ പുഴുക്കൾ കാണാൻ ഏറെകുറെ ഒരുപോലെയാണ്.A.lachesis നെ മുസാണ്ടയിലും, A.styx നെ തേക്ക് മരത്തിലും കാണാം. പക്ഷെ A. lachesis ന്റെ പുഴുവിന്റെ വാൽ A.styx നേക്കാൾ ചുരുണ്ടിട്ടാണ്‌. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം.

Deathshead hawkmoth cat by Viren Vaz (self) (CC BY-SA 2.5)

Greater death’s head hawk moth ന്റെ പുഴുവിന്റെ ശരീരത്തിൽ പത്ത് പൊട്ടുകൾ ഇരുവശത്തുമായി കാണാം. ഇത് ശ്വസനാവയമായ spiracles ആണ്. Spiracles ന്റെ ഉള്ളിലേക്ക് Trachea എന്ന ട്യൂബുകളുടെ ഒരു network ഉണ്ട്. ഇവയ്ക്ക് 12 കണ്ണുകളാണുള്ളത്. ഇരുവശങ്ങളിലും ആറെണ്ണം വീതമായുള്ള simple eyes.

Back to Top