വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേണ്‍സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള വനം വകുപ്പുമായി സഹകരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെക്കേ ഇന്ത്യയിലെ ചിത്രശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിവരികയാണ്. Daniane Watch എന്ന ഈ പഠന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും അവരുടെ നിരീക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇതൊരു ജനകീയ പൗരശാസ്ത്ര പഠന പരിപാടിയായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അയൽസംസ്ഥാനങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്കും തിരിച്ചും കോടിക്കണക്കിന് ചിത്രശലഭങ്ങൾ എല്ലാ വർഷവും വന്നുപോയ്ക്കൊണ്ടിരിക്കുന്നു. നമ്മുടെ കാര്‍ഷിക വിളകളിലും വന്യ സസ്യങ്ങളിലും പരാഗണം നടത്തുക വഴി അവര്‍ ഈ നാടിനു വേണ്ടി നിശ്ശബ്ദമായി ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. എന്നിരുന്നാലും ഈ ചെറുശലഭങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ദേശാടനത്തെപ്പറ്റി ഇന്നും നമുക്ക് കൃത്യമായി അറിയില്ല. ഇവർ എവിടെ നിന്ന് വരുന്നു എന്നും എവിടേക്കാണ് പോകുന്നതെന്നും മനസ്സിലാക്കുന്നതിന് നമ്മൾ ഓരോടുത്തരുടെയും നിരീക്ഷണങ്ങൾ ആവശ്യമാണ്.
ദേശാടനത്തിന്റെ ഭാഗമായി വളരെയധികം ചിത്രശലഭങ്ങൾ ഒരേ ദിശയിലേക്ക് പറക്കുന്നതും ചില സസ്യങ്ങളിൽ കൂട്ടമായി ഇരിക്കുന്നതും കാണാവുന്നതാണ്.
ഇത്തരം
കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഞങ്ങളെ അറിയിക്കണമെന്ന്
അഭർത്ഥിക്കുന്നു. ഈ ശലഭങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും
സംരക്ഷണത്തിന് ഇത്തരം വിവരങ്ങൾ അങ്ങേയറ്റം വിലപ്പെട്ടതാണ്. നിങ്ങളുടെ
നിരീക്ഷണങ്ങൾ ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് തുറന്ന്
അതിൽ രേഖപ്പെടുത്താവുന്നതാണ്. ലിങ്ക് ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക്
9846704353 എന്ന നമ്പറിൽ വിളിച്ചോ മെസ്സേജ് അയച്ചോ വിവരം
അറിയിക്കാവുന്നതുമാണ്.
സ്നേഹപൂര്‍വ്വം ഫേണ്‍സ് പ്രവര്‍ത്തകര്‍.