കോളിലൂടെ ഒരു സൈക്കിൾ യാത്ര (Race in The Koles)

കോളിലൂടെ ഒരു സൈക്കിൾ യാത്ര (Race in The Koles)

Thrissur On A Cycle ക്ലബ്ബിന്റെ നേതൃത്വത്തിൽ 17-12-2017 ന് കണ്ണോത്ത്‌ കോൾ പാടത്ത്‌ ഉജ്ജ്വല  സൈക്കിൾ സ്പീഡ് റേസ് മത്സരം നടന്നു.

ഗിയർ ഉള്ളതും ഇല്ലാത്തതുമായ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തു. ആവേശതിരകളുയര്ന്ന മത്സരത്തിൽ പ്രായ ലിംഗ ഭേദമന്യേ നിരവധി പേർ പങ്കെടുത്ത്‌ ഈ പരിപാടി ഒരു വൻ വിജയമാക്കി. 15 വയസ്സിനു മുകളിലുള്ളവർക്ക് 13കിലോമീറ്റർ ദൂരപരിധിയിൽ   നടന്ന മത്സരം സ്ഥലം MLA ശ്രീ മുരളി പെരുനെല്ലി ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു.

The beautiful Kole Sunset. Click by Anirudhan Muthuvara

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 3000, 1000,500 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ ഉണ്ടായിരുന്നു. പതിനഞ്ചോളം  സ്ത്രീകളും കുട്ടികളും പങ്കെടുത്തു.

Two veterans 75 & 76 years young respectively
Men’s geared category runner-up Hari Pamboor

വ്യായാമത്തിനും  വിനോദത്തിനും മാത്രമല്ലാതെ, സൈക്കിൾ ജനങ്ങളുടെ നിത്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യമാണ് ഇതു പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ തൃശൂർ ഓൺ സൈക്കിൾ കൂട്ടായ്മ ലക്ഷ്യമിടുന്നത് .

The young, the old, dancing in the same cycling spirit! Click by Anirudhan Muthuvara

സൈക്കിൾ നിത്യജീവിതത്തിന്റെ ഭാഗമാവുന്നതോടെ ജനങ്ങൾ കൂടുതൽ ആരോഗ്യമുള്ളവർ ആവുക മാത്രമല്ല , വാഹന മലിനീകരണം,റോഡ്കളിലെ അനിയന്ത്രിതമായ തിരക്ക്, റോഡ് അപകടങ്ങൾ എന്നിവ കുറയുകയും തദ്വാരാ വിഭവങ്ങളുടെ ക്രിയാത്മകവും ഭാവനാപൂർണവുമായ ഉപയോഗം സാധ്യമാക്കുകയും ചെയ്യും.

Ladies 1st prize winner in both Geared and Non-geared categories Dr. Lekha Lakshmi
The beautiful race route in the mesmerizing Koles (rice fields, wetlands)
Life Riders; Thrissur on a Cycle

Back to Top