കഴിഞ്ഞ ഫെബ്രുവരി മാസം പകുതിയിലാണ് ഇതിൽ രണ്ടു പേരേ ആദ്യമായി കണ്ടത്… കൂറ്റനാട്, കോമംഗലത്തെ നെൽവയലിനു നടുവിലൂടുള്ള ചെമ്മൺ പാതയിൽ കൂട് നിർമ്മാണ സാമഗ്രികൾ ശേഖരിക്കുന്ന സീനാണ് ആദ്യം കണ്ടത്…. കുറച്ച് നാളുകൾക്ക് ശേഷം ഭക്ഷണ സാമഗ്രികൾ ശേഖരിച്ചു കൊണ്ട് അടുത്തു തന്നെയുള്ള കുന്നിൻ ചെരുവിലേക്ക് പറക്കുന്നതും കണ്ടു. അവിടെ തല പോയ കമുകിൻ മരത്തിന്റെ തുഞ്ചത്ത് ചെന്നിരുന്ന് ഭക്ഷണവുമായി മരത്തിന്റെ തല പോയ ദ്വാരത്തിലേക്കിറങ്ങുന്നതും കണ്ടു…. അങ്ങിനെ ആ രണ്ടു പേർക്ക് ജനിച്ച കുഞ്ഞുൾപ്പെടെയായിരിയ്ക്കാം അവരിപ്പോൾ മൂന്നു പേരായി…
ഏപ്രിൽ 2019 കൂറ്റനാട്