Dear Birders,
എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുന്നു. അതോടൊപ്പം പുതുവർഷത്തെ നിങ്ങളുടെ ബേർഡിംഗ് എഫർട്ടുകൾക്ക് ഒരു പ്രചോദനം നൽകാൻ ഒരു എളിയ ശ്രമം ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നൊരു സന്തോഷ വാർത്തയും അറിയിക്കുകയാണ്. ബിഗ് ഇയർ ആലപ്പി 2019 എന്നൊരു പുതുമയുള്ള ബേർഡിംഗ് ചലഞ്ച് ആണ് ഞങ്ങൾ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. 365 ദിവസം നീണ്ടു നിക്കുന്നതും വളരെ രസകരവും ആയ ഒരു ചലഞ്ച് ആണ് ഇത്.നിങ്ങൾ ചേയ്യേണ്ടത് ഇത്രമാത്രം, ഈ പുതുവർഷത്തിൽ ഒഴിവു സമയങ്ങൾ പരമാവധി പക്ഷി നീരിക്ഷണത്തിനായി മാറ്റി വെയ്ക്കുക, നിങ്ങളുടെ നിരീക്ഷണങ്ങൾ എല്ലാം തന്നെ 15 മിനിറ്റോ അതിലധികമോ ദൈർഘ്യമുള്ള ലിസ്റ്റുകൾ ആക്കി eBirdലേക്ക് ചേർക്കുക. ഇങ്ങനെ ചേർക്കുന്ന ലിസ്റ്റുകൾ അനലൈസ്സ് ചെയ്ത് വർഷാവസാനം ഏറ്റവും കൂടുതൽ ലിസ്റ്റ് സബ്മിറ്റ് ചെയ്തതിനും ഏറ്റവും കൂടുതൽ പക്ഷികളെ നിരീക്ഷിച്ചതും ആയ ബേർഡേഴ്സിന് ഞങ്ങളുടെ വക ഒരു ചെറിയ ഉപഹാരം നല്കുന്നതാണ്. എല്ലാ അംഗങ്ങളും ഒരു പോസീറ്റീവ് സ്പിരിറ്റിൽ ഈ ചലഞ്ച് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു അതോടൊപ്പം ആലപ്പുഴയിൽ നിന്ന് കൂടുതൽ നിരീക്ഷണങ്ങളും പുതിയ കണ്ടെത്തലുകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഹാപ്പി ബേർഡിംഗ് 2019 ☺
ബിഗ് ഇയർ ആലപ്പിയുമായി ബന്ധപ്പെട്ട് ഉയർന്ന് വരാവുന്ന ചില ചോദ്യങ്ങളും അതിനുള്ള മറുപടിയും ചുവടെ ചേർക്കുന്നു.
Q. ആലപ്പുഴയിൽ ഉള്ളവർക്ക് മാത്രമായി ആണോ ഈ ചലഞ്ച്?
അല്ല. കേരളത്തിൽ നിന്ന് എവിടെ ഉള്ളവർക്കും ഇതിൽ പങ്കെടുക്കാം
Q. ആലപ്പുഴയിൽ തന്നെ പക്ഷി നിരീക്ഷണം നടത്തണം എന്ന് നിർബന്ധം ഉണ്ടോ?
ബിഗ്ഇയർ കേരള 2020 ന്റെ ഒരു തുടക്കം എന്നുള്ള രീതിയിൽ പേര് സൂചിപ്പിക്കുന്നത് പോലെ ഈ വർഷം ആലപ്പുഴയിൽ മാത്രമാണ് ചലഞ്ച് നടന്നുന്നത്.
Q. ഞാൻ ebird യൂസ് ചെയ്യുന്നില്ലാ എനിക്ക് ഇതിൽ പങ്കെടുക്കുവാൻ പറ്റുവോ?
നിലവിലുള്ള സാഹചര്യം വെച്ച് നിങ്ങളുടെ നിരീക്ഷണങ്ങൾ ഞങ്ങൾക്ക് വിലയിരുത്താൻ ebird അല്ലാതെ മറ്റൊരു നല്ല ഉപാധി ഇല്ല ആയതിനാൽ ebird അക്കൗണ്ട് നിർബന്ധം ആണ്
Q. ഉപഹാരം എന്തായിരിക്കും?
അത് എന്ത് വേണേലും ആകാം ചിലപ്പോൾ ഒരു പോയിന്റ് & ഷൂട്ട് ക്യാമറയോ അല്ലെങ്കിൽ നല്ലൊരു ബൈനോക്കുലറോ ആവാം
Q. ഞങ്ങൾ ആഡ് ചെയ്യുന്ന ലിസ്റ്റുകൾ ആരാണ് വിലയിരുത്തുന്നത്?
ഗ്രൂപ്പിലെ സീനിയർ അംഗങ്ങളും ഈ ബേർഡ് റിവ്യൂവേഴ്‌സും
Q. ഈ ചലഞ്ചിൽ ഞങ്ങൾ പങ്കെടുക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കേണ്ട ആവശ്യം ഉണ്ടോ?
ഇല്ല. നിങ്ങൾ സാധാരണ ചെയ്യുന്നത് പോലെ ലിസ്റ്റുകൾ ആഡ് ചെയ്യുക,നവംബർ ആദ്യവാരത്തോട് കൂടി ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്.