പശ്ചിമഘട്ടത്തിന്റെ തുമ്പിഭൂപടം

പശ്ചിമഘട്ടത്തിന്റെ തുമ്പിഭൂപടം

സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ മേഖലാമാനചിത്രാവലി (Regional Atlas) പുറത്തിറങ്ങി.

ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തിലെ തുമ്പികളെക്കുറിച്ചുള്ള പഠനങ്ങൾ ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാനമായും Frederic Charles Fraser (Fauna of British India- Odonata, Volume I, II & III), Frank Fortescue Laidlaw, Edmond de Sélys Longchamps എന്നിവരാണ് തുടങ്ങിവച്ചത്. പിന്നീട് സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും മറ്റു ഗവേഷകരും അത് തുടർന്നു. ഇപ്പോളത്തെ പഠനങ്ങളനുസരിച്ചു പശ്ചിമഘട്ടത്തിൽ 14 കുടുംബങ്ങളിലായി 193 സ്പീഷീസ് തുമ്പികളുണ്ട്. അവയിൽ 74 എണ്ണം തദ്ദേശീയ (Endemic) ഇനങ്ങളാണ്.

വിവിധ സ്ഥലങ്ങളിലുള്ള നമ്മുടെ സന്നദ്ധപ്രവർത്തകരും ഗവേഷകരും രേഖപ്പെടുത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഈ അറ്റ്ലസ് ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമഘട്ടത്തിലുടനീളമുള്ള 193 സ്പീഷീസുകളുടെ 5319 റിക്കോഡുകൾ ഇതിനായി പരിഗണിച്ചു.

എറണാകുളം ജില്ലയുടെ കിഴക്കേ അതിരിലുള്ള കടവൂർ എന്ന ഒരു കൊച്ചു ഗ്രാമവും ജൈവവൈവിധ്യത്തിന്റെ ധാരാളിത്തംകൊണ്ട് അതിൽ തിളങ്ങി നിൽക്കുന്നു.

https://commons.wikimedia.org/wiki/Category:Odonata_of_Kadavoor

https://commons.wikimedia.org/wiki/Category:Odonata_by_Jkadavoor_(Jee)

Back to Top