ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യക്തികളും സംഘടനകളും നിരവധി മരങ്ങള്‍ നടാനുള്ള തയാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് കാലത്തുതന്നെ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പ്ലാവിന് തൈകള്‍ നട്ടുകഴിഞ്ഞു. തന്റെ ഭൂരിപക്ഷമായ 31000ത്തോളം വൃക്ഷതൈകള്‍ നടുമെന്ന ഉറപ്പ് പാലിക്കാനായി അദ്ദേഹം ഇനിയും ഇരുപതിനായിരത്തിലേറെ തൈകള്‍ നടാനുള്ള ശ്രമത്തിലാണ്. നിലമ്പൂരില്‍ ‘ഒടു കുടയും കുഞ്ഞു മരവും’ എന്ന പേരില്‍ സ്കൂള്‍ തുറന്നെത്തുന്ന വിദ്യാര്ഥിശകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മരം നടല്‍ തുടങ്ങാനിരിക്കുന്നു. ഇനിയും നിരവധി സ്ഥലങ്ങളില്‍ സംഘടനകള്‍ കാലവര്ഷംെ തുടങ്ങുന്നതിനോടൊപ്പം മരം നടാന്‍ സജ്ജമായി കഴിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് മരങ്ങള്‍ നടാന്‍ പോകുന്ന ഈ സമയത്ത് അതിനു തയ്യാറെടുക്കുന്നവര്ക്കാ യാണ് ഈ കുറിപ്പ്.
ഒരു മരത്തൈ നടുന്നയാളുടെ മനസില്‍ ആ മരം പൂര്ണവ വളര്ച്ചഈയെത്തുമ്പോഴുള്ള അതിന്റെ ആര്ക്കിനടെക്ച്ചര് സങ്കല്പിക്കാനാകണം. ശിഖരങ്ങളുടെയും തായ്വേരിന്റെയും പാര്ശ്വതവേരുകളുടെയും വിന്യാസം മനസില്‍ തെളിയണം. അങ്ങനെയായാല്‍ മുകളില്‍ വൈദ്യുത കമ്പികളുണ്ടോ എന്നതും താഴെ പൈപ്പുകള്‍ പോകുന്നുണ്ടോ എന്നതുമൊക്കെ കണക്കാക്കപ്പെടും. പൊതുനിരത്തുകളില്നിപന്നും കെട്ടിടങ്ങളില്നിപന്നുമുള്ള അകലവും ശ്രദ്ധിക്കപ്പെടും. ഏതു മരമാണ് നടുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആയിരക്കണക്കിന് മരങ്ങള്‍ നടുമ്പോള്‍ അവയെല്ലാം ഒരേതരം മരങ്ങളാകുന്നത് അത്ര നന്നല്ല. പല കാരണങ്ങളുണ്ട്. ഒന്നാമതായി ഏക വിള തോട്ടങ്ങളിലെപ്പോലെതന്നെ ആ മരത്തിന്റെ കീടങ്ങളും സൂഷ്മ ജീവികള്‍ ഉണ്ടാക്കുന്ന അസുഖങ്ങളും ക്രമാതീതമായി വര്ധി്ക്കും.
തിരുവനന്തപുരം ജില്ലയിലെ ചില ആഞ്ഞിലി തോട്ടങ്ങളില്‍ സംഭവിച്ചപോലെ ഒരസുഖം പടര്‍ന്ന് പിടിച്ച് എല്ലാ മരങ്ങളും ഒരുമിച്ച് മരിച്ചുപോകുന്ന അവസ്ഥയുണ്ടാകും. രണ്ടാമതായി, പരിസ്ഥിതി ശാസ്ത്രത്തിലെ പ്രധാനപ്പെട്ട നിയമം വൈവിധ്യമാണ് സ്ഥിരതയ്ക്ക് അടിസ്ഥാനം എന്നതാണ്. അതനുസരിച്ച് എത്രമാത്രം വൈവിധ്യമാര്ന്നന മരങ്ങളാണോ നടാനാകുമോ അത്രത്തോളമായിരിക്കും ആ ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്ക് അടിസ്ഥാനം. മരങ്ങളുടെ വൈവിധ്യമാണ് മറ്റ് ജീവജാലങ്ങളുടെ വൈവിധ്യത്തിന് അടിസ്ഥാനമായി വര്ത്തി്ക്കുന്നത്. കൃഷിയിടങ്ങളിലെ പരാഗണം അടക്കമുള്ള നിരവധി പാരിസ്ഥിതിക സേവനങ്ങള്‍ നല്കുതന്ന ചിത്രശലഭങ്ങളും വണ്ടുകളും തേനീച്ചകളും അണ്ണാര്ക്കളണ്ണന്മാരും കിളികളും തവളകളും പാമ്പുകളുമൊക്കെ ജീവസന്ധാരണത്തിന് ആശ്രയിക്കുന്നത് പല സമയത്തായി ഭക്ഷണം നല്കു്ന്ന വൈവിധ്യമാര്ന്നക സസ്യജാലങ്ങളെയാണ്. ഒരു മരത്തിന്റെ ആയിരക്കണക്കിന് തൈകളല്ല മറിച്ച് നിരവധി മരങ്ങള്‍ നടാനാവണം.
”ആഗോളതാപനം: മരമാണ് മറുപടി” എന്നത് ഒത്തിരി പതിരുകളുള്ള പുതുമൊഴിയാണ്. അന്തരീക്ഷതാപത്തിലെ ഉയര്ച്ചണയെ നേരിടാന്‍ നമുക്ക് വേണ്ടത് ഒറ്റയ്ക്കൊറ്റയ്ക്ക് നില്ക്കു ന്ന മരങ്ങളല്ല മറിച്ച് മരക്കൂട്ടങ്ങളാണ്. പലതരത്തിലുള്ള മരങ്ങള്‍ ഇടകലര്ന്ന്് വളരുന്ന, വള്ളിപ്പടര്പ്പുമകളുള്ള മണ്ണില്നിങന്ന് നിറയെ പുതുനാമ്പുകള്‍ ഉയര്‍ന്നു വരുന്ന മരക്കൂട്ടങ്ങള്ക്കാ ണ് ഈ പ്രദേശത്തെ സൂഷ്മകാലാവസ്ഥയെ സ്വാധീനിക്കാനാവുക. കഴിയുന്ന ഇടങ്ങളില്‍ സ്കൂളുകളുടെയോ കോളജുകളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സ്ഥലങ്ങളില്‍, പുറമ്പോക്കുകളില്‍ ഒരു മരക്കൂട്ടത്തെ നിര്‍മിക്കാനായാല്‍ അത് നിരവധി ജീവജാലങ്ങള്ക്ക്ര അഭയസ്ഥാനമായി മാറും. ഈ ധര്മംാ നിര്‍വഹിച്ചിരുന്ന കാവുകളും കാണങ്ങളും കേരളത്തില്‍ അതിവേഗം ഇല്ലാതാവുകയാണ്. മഴവെള്ളത്തെ, അതിന്റെ വേഗതകുറച്ച് മണ്ണിലേക്കിറങ്ങുവാന്‍ സമയംകൊടുത്ത് ഭൂഗര്ഭ് ജല അറകളെ നിറയ്ക്കാന്‍ കഴിഞ്ഞിരുന്ന ഇത്തരം മരക്കൂട്ടങ്ങള്‍ ഇല്ലാതായതാണ് കേരളത്തെ മഴക്കാലം കഴിഞ്ഞാല്‍ അതിവേഗം വരള്ച്ചെയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും നയിക്കുന്നത്.
ഇത്തരം മരക്കൂട്ടങ്ങള്‍ നില്ക്കാ നുള്ള കേരളത്തിലെ ഇടങ്ങള്‍ അപഹരിച്ചത് സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കപ്പെട്ട, രണ്ട് ഇനത്തില്പ്പെ ട്ട അക്കേഷ്യ മരങ്ങളാണ്- അക്കേഷ്യ ഓറിക്കുലി ഫോര്മിതസും അക്കേഷ്യ മാഞ്ചിയവും. ഈ വൈദേശിക വൃക്ഷങ്ങള്‍ ധാരാളമായി ജലം ആവശ്യമുള്ളതും തദ്ദേശീയ ജീവജാലങ്ങള്ക്ക്യ ഭക്ഷിക്കുവാനോ ജീവിക്കുവാനോ തക്ക ആവാസവ്യവസ്ഥ ഒരുക്കുന്നവയോ അല്ല. കേരളത്തില്‍ നടക്കുന്ന വലിയതോതിലുള്ള മരം നടല്‍ പരിപാടികള്‍ മുഖ്യലക്ഷ്യമാക്കേണ്ടത് ഈ വൈദേശിക വൃക്ഷങ്ങള്‍ നില്ക്കു ന്ന ഇടങ്ങള്‍ തദ്ദേശീയ വൃക്ഷങ്ങളെ നട്ടുകൊണ്ട് തിരിച്ചുപിടിക്കുക എന്നതാണ്.
നടുന്ന മരം ഏതെന്ന് അറിയാതെ മരം നടരുത്. പല വൃക്ഷങ്ങളും തൈയ്യായിരിക്കുമ്പോള്‍ ഉള്ള ഇലകള്‍ അത് മുതിര്‍ന്നു കഴിഞ്ഞാലുള്ള ഇലകളെപ്പോലെയാകില്ല. ചിലപ്പോഴെങ്കിലും ഇത് വലിയ കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വയനാടന്‍ നിരത്തുകളോടു ചേര്ന്ന്ങ നിറയെ കണിക്കൊന്ന മരങ്ങള്‍ നടാനുള്ള പദ്ധതിയുണ്ടായിരുന്നു. നൂറുകണക്കിന് തൈകള്‍ കര്ണാടകത്തില്നിനന്ന് കൊണ്ടുവരികയും നടുകയും ചെയ്തു. കുറച്ചു തൈകള്‍ മുത്തങ്ങ വന്യജീവി സങ്കേതത്തിനകത്തും നട്ടു. വളര്‍ന്നു വന്നപ്പോഴാണ് ഇവയത്രയും കണിക്കൊന്ന അല്ലെന്നും പകരം മണ്ണൂക്കൊന്ന എന്നു വിളിക്കുന്ന ഡെണ്ണ സ്പെക്റ്റാബിലിസ് ആണെന്നും മനസിലായത്. മണ്ണൂക്കൊന്ന ഒരു അധിനിവേശ സസ്യമാണ്. വളരെ വേഗം ഒരു പ്രദേശമാകെ പടര്‍ന്ന് പിടിക്കുന്ന, അടുത്ത് മറ്റൊരു ചെടിയും വളരാന്‍ സമ്മതിക്കാത്ത മണ്ണൂക്കൊന്ന ഇന്ന് വന്യജീവികളുടെ ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ നിഷ്കാസനം ചെയ്തുകൊണ്ട് കാട്ടിലേക്കടക്കം പടരുകയാണ്. ഇത് നാട്ടിലും സംഭവിക്കാം എന്നതുകൊണ്ടാണ് നടുന്ന മരം ഏതെന്ന് കൃത്യമായി അറിയുക എന്നത് പ്രധാനമാകുന്നത്.
കേരളത്തിലെ പല സ്കൂളുകളിലും കാണുന്ന ഒരു പ്രവൃത്തി നക്ഷത്രവനം നിര്മിതക്കുക എന്നതാണ്. എല്ലാ നാളിനോടും ചേര്ന്ന്ാ പറയപ്പെടുന്ന മരങ്ങളെല്ലാം ഒരുമിച്ച് ഒരിടത്ത് നടുക എന്നതാണിത്. പരസ്പരം ഒരു ചേര്ച്ചടയുമില്ലാത്ത, സ്വാഭാവികമായി പ്രകൃതിയില്‍ ഒരിക്കലും ഒരുമിച്ച് വളരാത്ത മരങ്ങളുടെ കൂട്ടമാണിത്. ഒരുമിച്ച് വളരാന്‍ കഴിയുന്ന മരങ്ങള്‍ നടുകയും അവ വളര്ന്ന്ര തുടങ്ങിയാല്‍ അവിടെ സ്വാഭാവികമായി മുളയ്ക്കുന്ന സസ്യങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുകയുമാണ് ഉത്തമം.
നടുന്നത് ആരോഗ്യമുള്ള തൈയാണെന്ന് ഉറപ്പാക്കണം. വേരുപടലത്തിന്റെ വലുപ്പത്തേക്കാള്‍ രണ്ടുമടങ്ങെങ്കിലും വീതിയുണ്ടാകണം അത് നടുന്ന കുഴിക്ക്. അത്രത്തോളം ഇളകിയ മണ്ണ് ആവശ്യമാണ് വേരുപടലത്തിന് പെട്ടെന്ന് വളരാനായിട്ട്. എന്നാല്‍ കുഴിയുടെ ആഴം വേരുപടലത്തിന്റെ ഉയരത്തിന്റെ അത്രമാത്രമേ ആകാവൂ. കുഴിയുടെ താഴെ, മധ്യഭാഗം ഉറച്ച മണ്ണോടുകൂടി ഉയര്‍ന്ന് നില്ക്കലണം. അതിന്മേലാണ് തൈയുടെ വേരുപടലം നില്‍ക്കേ ണ്ടത്. കുഴിയുടെ ചുറ്റും ചെറിയ താഴ്ചയില്‍ ഇളകിയ മണ്ണുണ്ടാവണം. അപ്പോഴാണ് നനയ്ക്കുമ്പോള്‍ വെള്ളം ചെടിക്ക് ചുറ്റുമായി നില്ക്കുികയും വേരുകള്‍ പെട്ടെന്നുതന്നെ വശങ്ങളിലേക്ക് വളര്ന്നെ ത്തുകയും ചെയ്യുക. ഉറച്ച മണ്ണില്‍ വേരുപടലം നില്ക്കു ന്നതിനാല്‍ ചെടി ഒരിക്കലും വെള്ളത്തില്‍ നില്ക്കാ തിരിക്കുകയും ചെയ്യും.
വൃക്ഷത്തൈ നേരെ തന്നെ നില്ക്ക ണം. എങ്ങനെ നില്ക്കു ന്നു എന്നത് അതിന്റെ വളര്ച്ചുയെ നിര്ണാ്യകമായി സ്വാധീനിക്കുന്ന ആദ്യ ഘടകമാണ്. രണ്ടാമത്തേത് സൂര്യപ്രകാശത്തിന്റെ ലഭ്യതയാണ്. അടുത്തൊന്നും മറ്റു മരങ്ങളില്ലാതെ ഒറ്റയ്ക്കു നില്ക്കു ന്ന, എല്ലാ വശത്തുനിന്നും സൂര്യപ്രകാശം കിട്ടുന്ന മരത്തിന്റെ ഇലച്ചാര്ത്രങ് ഗോളാകൃതിയിലായിരിക്കും. ഇതില്നിുന്നുള്ള മാറ്റം അതാതിടത്ത് ഏതു ഭാഗത്തുനിന്നാണ് പ്രകാശം കിട്ടുന്നത് എന്നതിനനുസരിച്ചായിരിക്കും.
നട്ട മരം മറിഞ്ഞു വീഴാതിരിക്കാന്‍ കുറ്റിയടിച്ച് അതിനോടു ചേര്‍ത്ത് കെട്ടി സംരക്ഷിക്കുമ്പോള്‍ അത് മരത്തിന്റെ വളര്ച്ചംയെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുക. കാറ്റില്‍ ഉലയുകയും ആടുകയും ചെയ്യുന്ന തൈകളാണ് മികവുറ്റ വൃക്ഷങ്ങളായി വളരുക.
കേരളത്തിലെ പാതയോരങ്ങളിലേറെയും കാണുക കാറ്റത്ത് വളരെ പെട്ടെന്ന് പൊട്ടി വീഴാന്‍ സാധ്യതയുള്ള കൊമ്പുകളുള്ള മഴമരങ്ങളാണ്. തമിഴ്നാട്ടിലാകട്ടെ പാതയോരങ്ങളില്‍ ഏറെയും കാണുക നന്നായി മണ്ണില്‍ വേരിറങ്ങുന്ന എളുപ്പം പൊട്ടാത്ത കൊമ്പുകളുള്ള പുളിമരങ്ങളാവും. പാതയോരങ്ങളില്‍ നടുന്ന മരങ്ങള്‍ കൊമ്പൊടിഞ്ഞ് വീഴാത്തവയും കാറ്റത്ത് സ്വയം മറിഞ്ഞു വീഴാത്തവയും ആകണം.
ഇന്നിപ്പോള്‍ നിറയെ മരങ്ങള്‍ വയ്ക്കണം എന്ന് ആഗ്രഹമുണ്ടാകുമ്പോള്‍ നമ്മുടെ മരങ്ങളൊക്കെ എവിടെപ്പോയി എന്നും അറിയേണ്ടതുണ്ട്. കേരളത്തിലെ ഒരു സാധാരണ പുരയിടം സംവിധാനം ചെയ്യപ്പെട്ടിരുന്നത് വൈവിധ്യങ്ങളായ, വ്യത്യസ്ത ഉപയോഗങ്ങളുള്ള സസ്യങ്ങളെക്കൊണ്ടായിരുന്നു. എല്ലാ ദിവസവും ഉപയോഗിക്കപ്പെടുന്ന തേങ്ങയും പച്ചമുളകും കറിവേപ്പിലയും തുടങ്ങി ഇടയ്ക്കൊക്കെ ഉപയോഗിക്കുന്ന ഇലകളും മരുന്നുകളും ചില കാലങ്ങളില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന മാങ്ങയും ചക്കയും കാച്ചിലും ചേമ്പും ചേനയും എന്നിങ്ങനെ ചെറുവരുമാനത്തിനായി ഉപയോഗിക്കപ്പെടുന്ന കുരുമുളകും ജാതിയും വലിയ സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോള്‍ വെട്ടി വില്ക്കുിന്ന തേക്കും ആഞ്ഞിലിയും എന്നിങ്ങനെ ഒരു വീടിന്റെ ഭക്ഷ്യആവശ്യങ്ങള്‍ മാത്രമല്ല, സാമ്പത്തിക ആവശ്യങ്ങളും കിണറ്റില്‍ വെള്ളം വെള്ളാകുമെന്ന് ഉറപ്പുവരുത്തുന്ന പാരിസ്ഥിതിക സേവനങ്ങളും ചെയ്തിരുന്നത് മരങ്ങളാണ്. ഈ സംവിധാനം അട്ടിമറിക്കപ്പെട്ടത് റബര്കൃവഷി വ്യാപകമായതോടെയാണ്. പുരയിടങ്ങളില്നിതന്നും മിക്കവാറും മരങ്ങളൊക്കെ വെട്ടിമാറ്റപ്പെട്ടു. മരങ്ങളല്ലാതുള്ള ഭക്ഷ്യ, ഔഷധ ആവശ്യങ്ങള്ക്കുരള്ള സസ്യങ്ങളും കുടിയിറങ്ങി. റബറിന് വിലയിടിയുകയും താങ്ങുവില പ്രഖ്യാപിക്കാന്‍ തയാറെടുക്കുകയും ചെയ്യുന്ന ഈ കാലത്ത് പരോക്ഷ വരുമാനമായി മാത്രം റബര്‍ തോട്ടങ്ങളെ പരിപാലിക്കുന്നവര്‍ക്ക് ഒരു തിരിച്ചുപോക്കിനുള്ള സാധ്യതകളുണ്ട്.
കീടബാധയ്ക്കുള്ള സാധ്യതയും മരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമാണ്. പൊങ്ങില്യം, മട്ടി എന്ന പേരുകളില്‍ അറിയപ്പെടുന്ന ഏയ്ലാന്തസ് എന്ന മരവും തേക്കും ചില കാലങ്ങളില്‍ വലിയതോതില്‍ കീടബാധയേല്ക്കുവന്നവയാണ്. അക്കാലത്ത് നൂറുകണക്കിന് പുഴുക്കള്‍ നൂലില്‍ താഴെയിറങ്ങി വീടുകളിലേക്കും കയറി വരും. അത്തരം മരങ്ങള്‍ വീടിനടുത്തല്ല നടേണ്ടത്. നടുന്നത് ഇല പൊഴിയും മരമാണോ നിത്യഹരിതമരമാണോ എന്നതും അറിഞ്ഞിരിക്കണം. മാവും പ്ലാവും ആഞ്ഞിലിയുമൊക്കെ നിത്യഹരിതമരങ്ങളാണ്. എല്ലാക്കാലത്തും ഇലകളുണ്ടായിരിക്കും. എന്നാല്‍ തേക്കും റബറുമൊക്കെ ശിശിരകാലത്ത് എല്ലാ ഇലകളും ഒരുമിച്ച് പൊഴിക്കുന്ന മരങ്ങളാണ്. മരം നടുന്നത് തണലിന് വേണ്ടിയാണെങ്കില്‍ നിത്യഹരിതമരങ്ങളെ തെരഞ്ഞെടുക്കുന്നതാവും ഉചിതം.
വലിയതോതില്‍ മരങ്ങള്‍ നടാന്‍ തയാറെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റ് സംഘടനകളും രണ്ടു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിലാദ്യത്തേത് വേണ്ടത്ര ജലമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതും നിരവധി ബദലുകള്‍ ഉള്ളതുമായ അതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ള നിലപാടാണ്. പദ്ധതി ഉപേക്ഷിച്ചാല്‍ 90000 മുതല്‍ ഒരുലക്ഷം വരെ മരങ്ങളും അവയുടെ കുഞ്ഞുങ്ങളും മറ്റ് നിരവധി സസ്യങ്ങളും ജീവജാലങ്ങളുമാണ് രക്ഷപ്പെടുക. നിങ്ങളുടെ നിലപാട് പ്രധാനമാണ്. കാരണം എത്രയേറെ മരം നട്ടാലും ഇത്ര സമ്പന്നമായ പുഴയോരക്കാടുകള്‍ നമുക്ക് പുനഃസൃഷ്ടിക്കാനാവില്ല.
രണ്ടാമത്തേത് കേരളത്തിലെ ആദിമനിവാസികളെക്കുറിച്ചാണ്. ലോകത്തെവിടെയും സമ്പത്ത് കൂടുന്നതനുസരിച്ച് പരിസ്ഥിതിക്ക് ക്ഷതമേറ്റിറ്റുണ്ട്. ഇന്നിപ്പോള്‍ മൂന്നോ നാലോ രാജ്യങ്ങള്‍ മാത്രമേ ഈ ട്രെന്ഡിനന് അപവാദമായിട്ടുള്ളൂ. ലോകരാജ്യങ്ങള്ക്കിതടയില് മാത്രമല്ല, നമ്മുടെ സമൂഹത്തിലും ഇതുതന്നെയാണ് രീതി. സമ്പത്ത് ഏറുന്നതനുസരിച്ച് ഓരോരുത്തരും കത്തിക്കുന്ന കാര്ബലണിന്റെ അളവു കൂടും. അതോടൊപ്പം ഈ കാര്ബിണ് അന്തരീക്ഷത്തില്നി്ന്ന് വലിച്ചെടുത്ത് സ്വശരീരത്തില്‍ സൂക്ഷിക്കുന്ന മരങ്ങളുടെ എണ്ണം കുറയുകയും ചെയ്യും. ഇതിനൊരപവാദം ആദിമനിവാസികളാണ്. തങ്ങള്‍ ജീവിക്കുന്ന ഇടത്തെ പരിസ്ഥിതിക്ക് ദോഷമേതുമില്ലാതെ ജീവിക്കാനറിയുന്നത് അവര്‍ക്ക് മാത്രമാണ്. എന്നാലവരിന്ന് ഇടമില്ലാതെ നിരവധി കോളനികളായി തളച്ചിടപ്പെട്ടിരിക്കുകയാണ്. അവര്‍ക്ക് ജീവിക്കാന്‍ വേണ്ടത്ര സ്ഥലം കൊടുക്കുക എന്നത് അതുകൊണ്ടുതന്നെ പ്രധാനമായ കാര്യമാണ്. അവരുടെ സംരക്ഷണത്തില്‍ പുലരുന്ന കാടാണ് അവര്‍ക്ക് മാത്രമല്ല മറ്റ് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിതം സാധ്യമാക്കുന്നത്.
ഇതുകൊണ്ടൊക്കെയാണ് മരം നടുക എന്നത് നിറയെ സ്നേഹത്തോടെ ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നതും.
ഡോ. ടി.വി. സജീവ്
Mangalam Daily | Story Dated: Wednesday, June 1, 2016 01:47