കൃഷിയെ സ്നേഹിക്കുകയും, പോത്സാഹിപ്പിക്കുകയും ചെയ്യുന്ന കർഷക മിത്രങ്ങളേ….
ഈ ചെറിയ പെരുന്നാൾ ദിനത്തിൽ നിങ്ങൾക്കിതാ ഒരു സമ്മാനം. ചുറുചുറുക്കുള്ള കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട് നമ്മുക്കിടയിൽ ? .ആ കുട്ടികൾ കർഷകർ കൂടിയാണെങ്കിലോ ?പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടും, അല്പം അഭിമാനത്തോടും കൂടിയാണ് ഈ പോസ്റ്റ് ഇടുന്നത്.
കൃഷിയെ മറന്നു കൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയാണ് നെസ്റ്റ് ഫൗണ്ടേഷൻ ,തൃശ്ശൂർ (ഒരു കൊച്ചു പഠന കൂട്ടായ്മയാണ്) കൃഷി ആരംഭിച്ചത്. ഇന്നിപ്പോ കൃഷിയുടെ നാലാം വർഷമാണ്. ജൈവവൈവിധ്യം നിറഞ്ഞ, കുട്ടികൾക്ക് കൗതുകമുണർത്തുന്ന കൃഷിയാണ് ഓരോ വർഷവും നെസ്റ്റ് തെരഞ്ഞെടുക്കാറുള്ളത്. ഈ വർഷം തെരഞ്ഞെടുത്തത് പ്രതിഭ എന്നിനം മഞ്ഞളാണ്.മഞ്ഞളിന്റെ ഔഷധഗുണങ്ങൾ കുട്ടികളുൾപ്പെടെയുള്ള സമൂഹത്തിന് പ്രചരിപ്പിക്കുക എന്നതായിരുന്നു ഇതിനു പുറകിലെ ലക്ഷ്യങ്ങളിലൊന്ന്. ഇതിനു വേണ്ടി ഒരന്വേഷണം തന്നെ നടത്തി. ഒടുവിൽ തൃശ്ശൂർ കോണത്തുകുന്ന് സ്വദേശിയായ കർഷകൻ മുഹമ്മദ് സലിം ഇക്കയെ ടോം ചേട്ടൻ വഴി കണ്ടുമുട്ടി. (ഇക്കയെ പരിചയപ്പെടുത്തൽ അവസാനം) . അങ്ങനെ 3.5 സെന്റ് സ്ഥലത്തിലേക്ക് 30 kg വിത്തുകൾ ഞങ്ങൾ വാങ്ങി.നെസ്റ്റിലെ മുതിർന്ന അംഗങ്ങളുടെ റോൾ ഇവിടെ തീർന്നു. തുടർന്നങ്ങോട്ട് കുട്ടികളാണ് കാര്യങ്ങളെല്ലാം ചെയ്തത്.നിലമൊരുക്കൽ, ഓരോ തടങ്ങളും കൃത്യമായി വിഭജിക്കൽ, അവിടെ കൈപ്പത്തി വലിപ്പത്തിൽ കുഴിയെടുക്കൽ, ചാണകപ്പൊടി വളം ചേർക്കൽ, വിത്തിടൽ എന്നിങ്ങനെ എല്ലാം…പ്രാരംഭ ഘട്ടം പൂർത്തിയാക്കുവാൻ ഇന്നത്തെ പെരുന്നാൾ ദിനം കൂടിയെ വേണ്ടതുള്ളൂ..
കുട്ടികൾക്ക് ഒരാഗ്രഹം കൂടിയുണ്ട് . മഞ്ഞൾ വിളവെടുപ്പ് കഴിഞ്ഞാൽ അത് , കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും, ഉപഭോക്താക്കൾക്കും വിതരണം ചെയ്യുക. ഇതാണ് മുൻപേ പറഞ്ഞ ” അല്പം അഭിമാനം” 🥰. മഞ്ഞൾ കൃഷിയിൽ പരിചയ സമ്പത്തുള്ളവരുടെ അഭിപ്രായങ്ങളും, പ്രോത്സാഹനവും ഈ കുരുന്നുകൾക്ക് ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ ഒന്നു സപ്പോർട്ട് ചെയ്തേക്കണേ..
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട്.’…..
സ്നേഹപൂർവ്വം
NEST FOUNDATION
NEDUPUZHA, THRISSUR
https://www.facebook.com/Nest-Foundation-1979147835476299/
സുഗന്ധ 2020 Co-ordinaters
Akshay kumar : 8289851604
Akshay P.P : 8281977168
Binson Babu : 9567399821
സലിം ഇക്കയെ കൂടുതൽ അറിയാൻ.
https://youtu.be/fbIs5IKyfb0