മൂന്ന് നേരം അരിയാഹാരം കഴിക്കുന്ന മൂന്ന് കോടി ജനതയുടെ നാട്ടിലെ വിവിധങ്ങളായ നെൽവിത്തുകളുടെ ശേഖരം ഇന്ന് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുകയാണല്ലോ…… അതു കൊണ്ട് തന്നെ ഇതാ NEST ലെ കുട്ടികളുടെ ഒരു പുതിയ കാൽവപ്പ്…… വിത്ത് ശേഖരണം
നെൽവിത്ത് ശേഖരിക്കണം എന്ന ആഗ്രഹവുമായി ചെന്നുപെട്ടത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് പയ്യാവൂർ എന്ന ചെറുഗ്രാമത്തിൽ…… മലഞ്ചെരിവുകളും ഇടവഴികളും റബ്ബർത്തോട്ടങ്ങളും പൂത്തു നിൽക്കുന്ന നെൽപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്തെ ഒരു KSRTC ബസ് സ്റ്റാന്റിനപ്പുറത്താണ് ഞങ്ങളന്യേഷിക്കുന്ന വിത്തുകളുടെ ഉത്സവം.
പേര് എഴുതി Registration നോടു കൂടി Entry കവാടത്തിലൂടെ അകത്ത് കടക്കുന്ന ആരും മനസ്സിലാക്കി പോകുന്നു ,ഇത്രമാത്രം വൈവിദ്യങ്ങളിർന്ന വിവിധങ്ങളായ നെൽവിത്തുകളും ,പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും നിറഞ്ഞ നാട്ടിൽ ഒന്നുമറിയാതെ ഇത്ര നാൾ….
അവയിൽ വാതം തൊട്ട് കാൻസറിനു വരെയുള്ള പ്രതിവിധിക്കായുള്ള ഔഷധച്ചെടികളുണ്ടായിരുന്നു .അവ എല്ലാം നമുടെ വീട്ട് മുറ്റത്ത് നട്ടു വളർത്താവുന്നവ .നന്മുടെ വിരൽത്തുമ്പിൽ തന്നെ പ്രതിവിതിയുണ്ടായിട്ടാണ് എത്രമാത്രം പണമാണ് നാം രോഗ പ്രതിവിധികൾക്കായി ആശുപത്രികളിലും മറ്റും ചെലവാക്കുന്നത് ….. ഇപ്പോഴെങ്കിലും ഈ തിരിച്ചറിവുകൾ ഉണ്ടായതിലും ,വിത്ത് ശേഖരണമെന്ന ഈ കാൽവയ്പ്പ് ഉണ്ടായതിലുള്ള ആത്മ നിർവൃതിയോടെയുള്ള ഈ യാത്രയിൽ രസകരമായ സന്ദർഭങ്ങളേറെയാണ്……
ഞങ്ങളുടെ അക്ഷയ് ചേട്ടൻ , ഗോകുൽ , റെവിൻ എന്നിവരടങ്ങുന്ന മൂന്നങ്ക സംഗം ആണ് Nest – ന്റെ പ്രതിനിധികളായി കണ്ണൂരിന്റെ മണ്ണിലേക്കുള്ള ഈ യാത്ര തിരിച്ചത് . 21-01-2018 ന് ആരംഭിച്ച യാത്ര അവസാനിച്ചത് 22-01-2018 ആണെങ്കിലും ,ആ മൂന്ന് പേരുടേയും Combination ഗംഭീരം ആയതു കൊണ്ട് യാത്ര അതിഗംഭീരം ആയിരുന്നു . രാവിലെ 7.30 ന് വീട്ടിൽ നിന്നും ഇറങ്ങിയ അവർ 8.30 ന് Thrissur railway Station -ൽ Ernakulam Intercity express -ൽ Seat പിടിച്ചു .General Compartment -ൽ ആയിരുന്നു യാത്ര ,അതു കൊണ്ട് തന്നെ ലേശം അസൗകര്യമെക്കെ അനുഭവപ്പെട്ടു …..
മൂവരും ഭക്ഷണപ്രിയരായതുകൊണ്ട് അക്കാര്യത്തിൽ ഒട്ടും കുറച്ചില്ല .ഒരു 10 മണിയോടു കൂടി അടുത്ത സ്റ്റേഷനിൽ നും ഒരു 10 കടയിൽ നിന്നായിരുന്നു ആരംഭം … 4 മണിക്കൂറുള്ള രസകരമായ train യാത്രക്ക് ശേഷം ഞങ്ങൾ തലശ്ശേരി Station- ൽ കാലുകുത്തി .ഏകദേശം ഒരു 12.30 തോടുകൂടി ഒരു Auto യിൽ കയറി നല്ലൊരു ഹോട്ടലിലേക്ക് പുറപ്പെട്ടു .
തലശ്ശേരിയിലെ ഓട്ടോകാരുടെ പെരുമാറ്റ രീതി ഒന്നാം തരമാണെന്ന് കേട്ടിട്ടുണ്ട് ,ഇപ്പോഴിതാ കണ്ടറിഞ്ഞിരിക്കുന്നു .കറുത്ത നീണ്ട താടിയും വടിവൊത്ത ഷർട്ടും സാമാന്യം നല്ല സുന്ദരനുമായ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ആ Auto കാരൻ ഞാങ്ങളോട് വളരെ സൗഹൃനത്തിൽ പെരുമാറി .അദ്ദേഹം ഞങ്ങളെ RARAVIS എന്ന ഹോട്ടലിൽ കൊണ്ടിറക്കി .മൂന്ന് നിലയുടെ ആ വലിയ ഹോട്ടൽ അവിടെ ഒരു Junction- ൽ ആയിരുന്നു. അവിടെ നിന്നും തലശ്ശേരിയിലെ തനത് വിഭവമായ തലശ്ശേരി ദം ഭിരിയാണി കഴിച്ച് ഞങ്ങൾ ഇറങ്ങി .അവിടെ ഒരു KSRTC സ്ഥാന്റിൽനിന്നും ഞങ്ങൾ വീരാജ് പേട്ട root – ൽ ഓടുന്ന ബസ്സിൽ നേരെ ഇരിട്ടിയിലേക്ക് .ഒരു മണിക്കൂർ നീണ്ടുനിന്ന യാത്രക്ക് ശേഷം ഞങ്ങൾ ഇരിട്ടി ജംഗ്ഷനിൽ വന്നിറങ്ങി .അവിടെ നിന്നു മൂന്ന് അവിടത്തെ Spacial ഉപ്പ് സോഡ കുടിച്ച് പയ്യാവൂർ ബസ്സിൽ ചാടി കയറി .ഇടവഴികൾ നിറഞ്ഞ പയ്യാവൂരിലേക്കുള്ള ഒരു മുക്കാൽ മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ പയ്യാവൂർ KSRTC Stand-ൽ വന്നിറങ്ങി .
ഞങ്ങൾ തിരിഞ് നോക്കിയപ്പോൾ കണ്ടു തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു ബോർഡ്. ചുവന്ന മഷി കൊണ്ട് അതിൽ വിത്തുൽത്സവം എന്ന് എഴുതിയിട്ടുണ്ടായിരുന്നു . യാത്രക്കൊടുവിൽ നിധി കണ്ടെത്തിയ പൗലോ കൊയ്ലയുടെ പ്രസിദ്ധമായ ആൽകെമിസ്റ്റ് എന്ന ബുക്കിലെ ആട്ടിടയന്റെ അവസ്ഥയായിരുന്നു മൂവർക്കും. എന്തെന്നില്ലാത്ത ആഹ്ലാദം .സമയം കളയാതെ ഞങ്ങൾ വേഗത്തിൽ ആ പന്തലിനടുത്തേക്ക് നടന്നു .പേര് Register ചെയത് അകത്തേക്ക് കടന്ന ഞങ്ങൾ കണ്ടത് വടക്കൻ മലയോര കർഷകരുടെ കൂട്ടായ്മയാണ് , കാരണം കാസർകോട് , കണ്ണൂര് , വയനാട് , കോഴിക്കോട് എന്നീ ജില്ലകളിലെ കർഷകരുടെ വൈവിധ്യങ്ങളാർന്ന ചെറു ധാന്യങ്ങൾ , പച്ചക്കറികൾ , കിഴങ്ങുവർഗങ്ങൾ എന്നിവയുടെ ഒരു കമനീയ ശേഖരം തന്നെയയായിരുന്നു. ഇവിടെ അഭിനന്ദനങ്ങൾ അർഹിക്കുന്നത് വടക്കൻ മലയോര കർഷകരുടെ കൂട്ടായമയായ ഫെയർ ട്രേഡ് അലയൻസ് കേരളയോടാണ് .കാരണം വടക്ക് മുതൽ തെക്ക് വരെ കർഷക സമ്പത്ത് ഉണ്ടായിരുന്ന നമ്മുടെ കേരളം ഇന്ന് ഒരു ആശ്രിത സംസ്ഥാനം ആയി കൊണ്ടിരിക്കുകയാണല്ലോ , ഇങ്ങനെയെരു സന്ദർഭത്തിൽ ഈ കൂട്ടായ സംരംഭം വളരെയതികം പ്രാധാന്യം അർഹിക്കുന്നു .
ഞങ്ങൾ ആദ്യം കണ്ടത് കുടംപുളി തക്കാളിയായിരുന്നു .ആദ്യ നോട്ടത്തിൽ കുടംപുളി എന്ന് തെറ്റുദ്ധരിച്ച പോകുന്ന ഇളം പച്ച നിറത്തോടു കൂടിയ ആ തക്കാളി അവിടത്തെ main attraction ആയിരുന്നു. പിന്നീട് അവിടെ ചെറു ധാന്യങ്ങളുടെയും , പച്ചക്കറികളുടെയും കിഴങ്ങുവർഗങ്ങക്കെടയും ഒരു നിറഞ്ഞ ശേഖരം ആയിരുന്നു .തോണി കാച്ചിൽ , നീരാളി കാച്ചിൽ , ലൂണാർ കാച്ചിൽ , നീളൻ മത്തൻ , മരുന്ന് പാവൽ ,വെളുത്ത വെണ്ട , അsത്താപ്പ് തുടങ്ങിയവയുടെ ഒരു നിര തന്നെയായിരുന്നു .നാം പ്രതീക്ഷിക്കുന്നതിനപ്പുറമായിരുന്നു ഓരോ ഇനത്തിന്റെയും വലിപ്പം .ജൈവ വളങ്ങൾക്ക് വിളകളെ ഇത്ര പുഷ്ടിപ്പെടുത്താനാകുമോ എന്ന് നാം സംശയിച്ച് പോകുന്നു . എന്നാൽ നിന്ന് സംശയം പറയാം അത് നൂറല്ല നൂറ്റി പത്ത് ശതമാനം ജൈവവളങ്ങളാൽ വളർത്തിയെടുത്തവയാണ് .
ഓരോ സെക്ഷനിലും ഞങ്ങളന്വേഷിക്കുന്ന നെൽവിത്തിനങ്ങൾ ഉണ്ടായിരുന്നു . എല്ലാം കണ്ടതിനു ശേഷം അവസാനം അവ ശേഖരിക്കാം എന്ന തീരുമാനത്തോടെ ഞങ്ങൾ നാടപ്പോൾ അതാ കണ്ടു മുളയരി പായസം . വില ലേശം കൂടുതലാണെങ്കിലും അത് വളരെ രുചിയാർന്നതായിരുന്നു . പിന്നീടുള്ള കാഴ്ചകൾക്ക് ശേഷം , അടുത്ത സെക്ഷൻ കന്നുകാലികളുടെയായിരുന്നു , അവയിൽ പ്രധാനികൾ നാടൻ ജുനുസിൽപെട്ട ഗിർ , വെച്ചൂര് , കാസർകോട് കുള്ളൻ എന്നിവയായിരുന്നു .
ആടുകളുടെ ജനുസിൽപ്പെട്ട ജമനാപ്യാരി പ്രധാന ആകർഷണമായിരുന്നു , പിന്നീട് കൗതുകമുണർത്തുന്ന ഗിനി പന്നികളെയും , മുയലിൻ കൂട്ടങ്ങളെയും , കാട കൂട്ടത്തേയും കണ്ടു . പിന്നീട് ചെന്ന് പെട്ടത് കടത്തനാടൻ കളരി സംഗത്തിന്നുത്തായിരുന്നു , അവിടെ പലതരത്തിലുള്ള പച്ചമരുന്നുകളും തൈലങ്ങളും പരിചയപ്പെട്ടു . മറ്റൊരു പ്രധാന ആകർഷണമായിരുന്നു ചക്ക ഐസ് ക്രീം .അവിടെ കുട്ടികൾ അമന്മാരേട് വാശി പിടിക്കുന്നുണ്ടായിരുന്നു . പിന്നീട് കണ്ടത് വിദേശ ഫലങ്ങളായിരുന്നു പുല്ലാസാൻ , ഡുരിയാൻ , സെപടങ്ക്, വെണപഴം ,മേങ്കോസ്റ്റിൻ തുടങ്ങിയയുടെ ഒരു ശേഖരം . അവസാനം കണ്ടത് മണ്ണാന്റെ കലാവിരുദ് കണ്ടു . ഒടുവിൽ ഞങ്ങൾ ഞങ്ങളുടെ ദൗത്യത്തിലേക്ക് കടന്നു .അങ്ങനെ ഇരുപത്തിയൊമ്പ്തിൽ പരം നെൽവിത്തുകൾ ശേഖരിച്ചു. അവയിൽ പ്രധാനികൾ വൈറ്റ് ജാസ്മിൻ , കറുത്ത ഗന്ധകശാല ,കാഘിശാല , കോതാടൻ , അകുർ സോത , രാമലി , മുള്ളൻകൈമ എന്നിയായിരുന്നു…..
വിത്തിന്റെ അമൂല്യ നിധി ഒരുക്കിയ സംഘാടകരോട് നന്ദിപൂർവ്വം പയ്യാവൂർ സ്ഥാന്റിൽ നിന്നും ഏഴരയോടു കൂടി ഞങ്ങൾ ഇരിട്ടിയിലേക്കുള്ള അവസാന ബസ് കയറി . ഏകദേശം എട്ടേകാലോടു കൂടി ഇരിട്ടി ജം ഗഷനിലെത്തി .അവിലെനിന്നും ഭക്ഷണം കഴിച്ചതിനു ശേഷം 8.30 ന് കണ്ണൂരിലേക്ക് ബസ്സ് കയറി .10 മണിയോടെ കണ്ണൂർ Railway Station- ൽ എത്തിയ ഞങ്ങൾ വിഷമപൂർവ്വം അറിഞ്ഞു thrissur ലേക്കുള്ള train 1.30 ആണെന്ന് . അത് പൂനൈ റ്റു എറണാകുളം ആയിരുന്നു .പ്ലാറ്റ്ഫോമിൽ കാത്തിരിക്കാം എന്ന് തീരുമാനിച്ച ഞങ്ങൾ അവിടെ ഇരുത്തമായി , പിന്നീട് കെടുത്തമായി , അവസാനം ഉറക്കമായി . ഒടുവിൽ കണ്ണു തുറന്നപ്പോൾ ഒരു മണി . മുഖം കഴുകി ഒരു ചായ കുടിച്ച ഞങ്ങൾ പൂർണ express -ൽ കയറി .General Compart – മെന്റിലെ തിരക്ക് പറയ വല്ലാത്തതായിരുന്നു . നിന്നാണ് ഞങ്ങൾ യാത്ര ചെയ്തത് .കൂടെ അയൽസംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. അവരുടെ കളിയും ചിരിയും സംസാരവും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ലെങ്കിലും എന്തോ ഒരു രസം തോന്നി. 1.30-ന് യാത്ര തുടങ്ങിയ Train 7.00 മണിക്ക് തൃശ്ശൂർ Station- ൽ എത്തി …..
ഇരുപത്തിയെമ്പതിൽ പരം വിത്തുകൾ ശേഖരിച്ച് ലേക്ക് ഒരു തിരിച്ചു വരവ്.
യാത്രയിൽ നിന്ന് ഒരു പാട് പഠിച്ചു …….. അനുഭവങ്ങളാണ് ഒരു നല്ല അദ്ധ്യാപകൻ ….. തിരിച്ചറിവുകൾ നമ്മുടെ വിരൽ തുമ്പിൽ തന്നെ ……
വിത്തുൽസവത്തെ അറിയാൻ സഹായിച്ച ഞങ്ങളുടെ അജിത്ത് ചേട്ടനും , യാത്രലുടനീളം സഹായിച്ച മനോജ് ചേട്ടനും , വിത്തുത്സവത്തിന്റെ സംഘാടകരായ ടോമി ചേട്ടനും കൂട്ടർക്കും വിത്ത് ശേഖരിച്ച സംതൃപ്തിയോടെ നന്ദി അറിയിച്ച് കൊള്ളുന്നു ……
വിത്തുകൾ സന്തോഷപൂർവ്വം നൽകിയ നന്മ നിറഞ്ഞ മലയോര കർഷകരോട് വിനീതമായി നന്ദി പറയുന്നു ……
എന്ന് നെസ്റ്റിയൻസ്