അപ്രതീക്ഷിതമായ വേനൽ മഴയിൽ പാടത്ത് വെള്ളം കയറിയപ്പോൾ മുങ്ങിപ്പോയ ചെങ്കണ്ണി തിത്തിരിപ്പക്ഷിയുടെ മുട്ടകൾ കണ്ടെടുത്ത്, ഇങ്ക്യുബേറ്റർ സ്വന്തമായി ഉണ്ടാക്കി 15 ദിവസത്തെ പരിശ്രമത്തിനൊടുവിൽ വിരിയിച്ചെടുത്ത്,മണ്ണിരയേയും പുൽച്ചാടിയേയും കൊടുത്ത് വളർത്തി ആവാസവ്യവസ്ഥയിലേയ്ക്ക് തിരിച്ചുവിട്ട ജിയോയുടെ കഥ. സാങ്കേതികവിദ്യ, പാചകം എന്നിവ കൈകാര്യം ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ അഡ്മിൻ കൂടിയാണ് മാള സ്വദേശിയായ ജിയോ ജോസഫ്. മാതൃകാപരമായ പരിശ്രമത്തിന് കോൾ ബേഡേഴ്സ് കൂട്ടായ്മയുടെ ആശംസകൾ.