ജന പങ്കാളിത്ത കാലാവാസ്ഥ – പുഴ നിരീക്ഷണ മുന്നറിയിപ്പു സംവിധാനം Community Sourced Climate Related Disaster Monitoring and Warning System – Kerala
കാലാവസ്ഥ വ്യതിയാനവും മനുഷ്യന്റെ ഇടപെടൽ മൂലവും ഉണ്ടാകുന്ന വെള്ളപൊക്കം , വരൾച്ച, വേലിയേറ്റം മൂലമുള്ള വെള്ളക്കെട്ട് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിനായി സൂക്ഷ്മതലത്തിൽ വിവിധ പ്രദേശങ്ങളിലെ ജലലഭ്യതയും ഭൂഗർഭ ജലനിരപ്പും പുഴയിലെ ജലനിരപ്പും നീർവാഴ്ചയും തുടർച്ചയായി നീരീക്ഷികേണ്ടതുണ്ട്.
സൂക്ഷ്മതലത്തിലുള്ള പ്രാദേശിക വിവരങ്ങളുടെ അഭാവം ദുരന്തങ്ങളെ മുൻകൂട്ടി അറിയുന്നതിനും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും വളരെയധികം തടസങ്ങൾ സൃഷ്ടിക്കുന്നു.
ആവർത്തിച്ചുള്ള ദുരന്ത സാധ്യതയുടെ പശ്ചാത്തലത്തിൽ ജന പങ്കാളിത്തത്തോടു കൂടി കാലാവസ്ഥ – പുഴ നിരീക്ഷണ സംവിധാനങ്ങൾ അനിവാര്യമാണ്. ഈ സംവിധാനം ഓരോ പ്രദേശത്തിന്റെയും ദുരന്ത സാധ്യത മനസിലാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും.
നിങ്ങളുടെ ഒരു ദിവസത്തിലെ 10 മിനിറ്റ് ആവശ്യമായ ഈ പ്രവർത്തി കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണ്.
കേരളത്തിലെ സ്കൂൾ – കോളേജ് വിദ്യാർത്ഥികളെയും പുഴ സംരക്ഷണ സമിതികളെയും പരിസ്ഥിതി സംഘടനകളെയും കൃഷി, മത്സ്യബന്ധന സംഘടനകളെയും മറ്റ് സന്നദ്ധ സംഘടനകളെയും വ്യക്തികളെയും ഇതിൽ പങ്കാളികളാക്കാൻ ക്ഷണിക്കുന്നു.
ജനകീയമായി മഴയും പുഴയിലെ ജലനിരപ്പും സ്വന്തം കിണറിലെ ജലവിതാനവും അളക്കുന്നതും പങ്കു വെക്കുന്നതിനും തയ്യാറുള്ളവർ താഴെ കൊടുത്തിരിക്കുന്ന Google form പൂരിപ്പിക്കുക
https://forms.gle/C5wEhGKQxxnk8MCX9
സാങ്കേതിക സഹായം: EQUINOCT-Community Sourced Modelling Solutions
കൂടുതൽ വിവരങ്ങൾക്ക്
www.equinoct.com
9843348230
Dr.CG Madhusoodhanan
Bookmark this link or fill below form for reporting