നമുക്കും സ്വപ്നം കാണണം, സൈക്കിൾപ്പാതകൾ

നമുക്കും സ്വപ്നം കാണണം, സൈക്കിൾപ്പാതകൾ

ത‍ൃശ്ശൂര്‍ പുല്ലഴിയില്‍ നിന്നും വെങ്കിടങ്ങ് വരെ കോള്‍ നിലങ്ങള്‍ക്കു നടുവിലൂടെ പോകുന്ന വഴിയാണിത്. പത്തുകിലോമീറ്ററോളം വരുന്ന ഈ വഴിയിപ്പോള്‍ ടാറിംങ് നടക്കുകയാണ്. കുറച്ചുകാലം മുമ്പുവരെ ചാലുവരമ്പുകളായിരുന്ന ഇവിടം വികസിപ്പിച്ചു റോഡാക്കുകയാണുണ്ടായത്.(ഇപ്പോഴും ഇരുചക്രവാഹനങ്ങള്‍ മാത്രമേ ഇതുവഴി പോകാന്‍ കഴിയൂ..) വരമ്പില്‍ നിന്നിരുന്ന ചെറുമരങ്ങള്‍ നീര്‍പക്ഷികളുടെ രാത്രിയിരുപ്പുകേന്ദ്രങ്ങളായിരുന്നു. പിന്നീട് തെങ്ങുകള്‍ നട്ടുപിടിപ്പിച്ചപ്പോള്‍ കൂടുതല്‍ സൌകര്യമായെന്നവ കരുതിക്കാണണം.. വളരെ താഴ്ന്നുനില്‍ക്കുന്ന ഈ തെങ്ങോലകള്‍ വേട്ടക്കാര്‍ക്ക് വളരെ സൌകര്യമായ ഒന്നെന്ന് ഈയ്യടുത്താണ് ഞാന്‍ ഞെട്ടലോടെ കേട്ടത്… റോഡിന്റെ മുഴുവന്‍ പണിയും തീരുന്നതോടെ ഈ വഴിയിലൂടെ ചീറിപായുന്ന വാഹനങ്ങള്‍ ഈ പക്ഷികളെയൊന്നടങ്കം ആട്ടിപായിച്ചേക്കും…
ഈ റോഡ് സൈക്കിള്‍ യാത്രക്കാര്‍ക്കുമാത്രമായി സംവരണം ചെയ്തുകൂടേ… ഈയ്യടുത്ത് ജര്‍മ്മനിയില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കുമാത്രമായി 100 കിലോമീറ്റര്‍ റോഡുണ്ടാക്കിയതായി കേട്ടു. നല്ല മാതൃകകള്‍ നമുക്കും പങ്കുവച്ചുകൂടേ… അടാട്ടുനിന്നും പുറനാട്ടുകരയില്‍നിന്നും വെങ്കിടങ്ങില്‍ നിന്നും മധുക്കരയില്‍ പുല്ലഴിയില്‍ നിന്നും പരസ്പരം സൈക്കിളില്‍ യാത്രചെയ്യുന്ന ഒരു റോഡ് എന്തുകൊണ്ട് നമുക്ക് സ്വപ്നം കണ്ടുകൂടാ…
cleantechnica.com/2016/01/04/germany-opens-first-section-of-100km-bicycle-highway/

(ആരോയില്‍ കാണിച്ച സ്ഥലത്തുനിന്നാണീ ചിത്രമെടുത്തത്., പണ്ട് ആ സ്ഥലത്തിന് അമ്പത്തൊന്ന് എന്നാണ് പറഞ്ഞിരുന്നത്. അമ്പത്തൊന്നെന്നാല്‍ അമ്പത്തൊന്നിന്റെ എഞ്ചിന്‍ വച്ചിരുന്ന സ്ഥലം എന്നര്‍ത്ഥം.)

വികസനം അത് മര്‍ത്യ മനസ്സിന്നടിയില്‍ നിന്നു തുടങ്ങണം.
വികസനം അത് നന്മ പൂക്കും ലോക സൃഷ്ടിക്കായിടാം.

Back to Top