പൊന്നാനി കോൾ മേഖലയിൽപ്പെടുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ മെഡിക്കൽ എസ്കിബിഷൻ സ്റ്റാളുകളിൽ കൗതുകവും അത്ഭുതവും വിതറിക്കൊണ്ട് കുമ്മിപ്പാലത്തെയും കോൾനിലങ്ങളിലേയും ജൈവവൈദ്ധ്യത്തെ ആസ്പദമായി ഫോട്ടോ പ്രവർശനം നടന്നു. മാറഞ്ചേരി ആനക്കോളിനേയും നരണിപ്പുഴ കോൾപ്പടവിനേയും വേർത്തിരിക്കുന്ന കേവലം മൂന്നര കിലോമീറ്റർ നീളമുള്ള ബണ്ടാണ് കുമ്മിപ്പാലം-ആനക്കോൾ ബണ്ട്.
ഈ ബണ്ടിന്റെ മാറഞ്ചേരിയോട് ചേർന്ന് വരുന്ന ഒന്നര കിലോമീറ്ററിൽ നിന്നുമാത്രം പകർത്തിയ നാനൂറോളം ചിത്രങ്ങളുമായാണ് മാറഞ്ചേരിയിലെ ഫോട്ടോഗ്രാഫി സ്കൂളായ ലൈറ്റ് മാജിക്കിലെ വിദ്യാർത്ഥികൾ പങ്കെടുത്തത്. കേരളാ കോൾ റീസർച്ച് ആന്റ് റിസോഴ്സ് സെന്റെർ, കോൾ ബേഡേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് 2018 മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെ മാറഞ്ചേരി മുക്കാല സ്കൂളിൽ വച്ച് നടന്ന MEDEXPO പ്രദശത്തോടൊപ്പമുള്ള ജൈവവൈദ്ധ്യചിത്രപ്രദർശനം നടന്നത്.
ചിത്രങ്ങൾ: ഫഖ്രുദ്ധീൻ പന്താവൂർ