“മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ“ കവിതാസമാഹാരം പ്രകാശിതമായി

“മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ“ കവിതാസമാഹാരം പ്രകാശിതമായി

കവിയും പക്ഷിനിരീക്ഷകനുമായ പി.എ അനീഷ്  എളനാടിന്റെ രണ്ടാമത്തെ കവിത സമാഹാരം” മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ ” ഫെബ്രുവരി 28 ബുനാഴ്ച വൈകീട്ട് നാല് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ കവി അൻവർ അലി പ്രൊഫ.വി.ജി. തമ്പിയ്ക്ക് നല്കി പ്രകാശനം ചെയ്തു. വിജേഷ് എടക്കുന്നി അധ്യക്ഷനായി. ഡോ. എം.കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു. ഡോ.ആർ ശ്രീലത വർമ്മ പുസ്തക പരിചയം നടത്തി. കെ.കെ രാമചന്ദ്രൻ , കുഴൂർ വിത്സൻ, അലി കടുകശ്ശേരി, അജിത.ടി.ജി, ഗീത പി.എസ് എന്നിവർ ആശംസയും പി.എ അനിഷ് നന്ദി പറഞ്ഞു.



Back to Top