Malappuram Bird Atlas – Dry Season Starting on 13 Jan 2018

Malappuram Bird Atlas – Dry Season Starting on 13 Jan 2018

Dear Malappuram Birders,

നമ്മുടെ ഈ വർഷത്തെ വേനൽക്കാല പക്ഷി സർവ്വേ ആരംഭിക്കുകയാണ്. വരുന്ന ശനിയാഴ്ച മുതൽ (13/01/18) വിവിധ ഗ്രിഡുകൾ ആക്കി തിരിച്ച മലപ്പുറം ജില്ലയിലെ ക്ലസ്റ്ററുകളിൽ പക്ഷി സർവ്വേ ആരംഭിക്കും. ഇതിലെ ഓരോ അംഗങ്ങളും പല തിരക്കുകളിൽ ആണെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഈ സീസൺ സർവ്വേയ്ക്ക് നമ്മൾ തുടക്കം കുറിക്കുന്നത്. അതുകൊണ്ടു തന്നെ മെംബേർസ് തന്നെ പ്ലാൻ ചെയ്യുന്ന വിധം മാത്രമേ സർവ്വേ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു.

ഒന്ന് രണ്ടു കാര്യങ്ങൾ പറയട്ടെ;

മലപ്പുറം ജില്ലയുടെ ഓരോ ഭാഗങ്ങളിലും ചെറു ഗ്രൂപ്പുകൾ ആയാണ് നാം മഴക്കാല സർവ്വേ നടത്തിയത്. അതുപോലെ ഈ തവണ പല പ്രദേശങ്ങളിലും മുൻ കയ്യെടുത്തു സർവെയ്‌ക്കു നേതൃത്വം കൊടുത്ത പല വ്യക്തികൾക്കും ആക്റ്റീവ് ആയി പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്. അതേ സമയം, മറ്റു സ്ഥലങ്ങൾ കൂടി കവർ ചെയ്യാൻ താല്പര്യവും ഉള്ളവർ നമ്മുടെ കൂടെയുണ്ട്.

അതുകൊണ്ട് സർവെയ്‌ക്കു മുൻപുള്ള ഈ രണ്ടു ദിവസങ്ങൾ നിങ്ങൾക്ക് നിങളുടെ പ്ലാനുകൾ പറയാം ഏതു വിധത്തിലുള്ള കഴിയുന്ന സഹായങ്ങൾ ഗ്രൂപ്പിലെ അംഗങ്ങളോട് ചോദിക്കുകയും ആവാം.വേനൽക്കാല സർവെയ്‌ക്കു നമുക്ക് ആദ്യം തന്നെ വേഗത്തിൽ തീർക്കാൻ കഴിയുന്ന സെല്ലുകൾ തീർത്ത് ആദ്യ ഒരു മാസത്തിനുള്ളിൽ തന്നെ ഒരു നല്ല ടാർഗറ്റ് നേടാൻ കഴിയും എന്ന് കരുതുന്നു. അതുകൊണ്ടു തന്നെ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സെല്ലുകൾ പിന്നീട് നമുക്ക് ഒരുമിച്ചൊരു പ്ലാനിൽ ചെയ്തു തീർക്കാൻ കഴിയും എന്നും കരുതുന്നു.

I D കാർഡിനെ സംബന്ധിച്ച ചില ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനില്കുന്നതുകൊണ്ടാണ് അത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കാത്തത്, ഉടനെ അത് പരിഹരിക്കാൻ സാധിക്കും എന്നും കരുതുന്നു.

ഒരു കാര്യം കൂടി പറയട്ടെ പുതിയതായി വരുന്ന താല്പര്യമുള്ള വ്യക്തികളെക്കൂടി ഉൾപെടുത്താൻ ഓരോ അംഗങ്ങളും ശ്രമിക്കുന്നതും നന്നായിരിക്കും.

അപ്പോൾ നമുക്ക് തുടങ്ങാം ലേ ..പുതിയ വിരുന്നുകാർ എത്തീട്ടുണ്ട്. പലരും കൂടുകൂട്ടാൻ തുടങ്ങീട്ടുണ്ട് ..ഒന്ന് ഒത്തു പിടിച്ചാൽ മലപ്പുറത്തിന്റെ പക്ഷി ഭൂപടം ഒരു യാഥാർഥ്യമാകും. എല്ലാവരുടെയും അഭിപ്രായങ്ങളും ഇടപെടലുകളും പ്രതീക്ഷിക്കുന്നു.

Wishing you a wonderful birding!

Divin Murukesh

 

Back to Top