നെൽവയലുകൾ , നെല്ലുവിളയുന്ന വയലുകളായിത്തന്നെ കാത്തു വെക്കാൻ..
കർഷകരെയും കൃഷിയെയും സ്നേഹപൂർവ്വം ചേർത്തു പിടിക്കാൻ ..
ആഗസ്റ്റ് 12 ന് ഞായറാഴ്ച തൃശൂർ അയ്യന്തോൾ കോസ്റ്റ് ഫോഡിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നമ്മൾ ഒന്നിച്ചിരിക്കുന്നു.
ഭക്ഷ്യ സുരക്ഷക്കും തൊഴിൽ സുരക്ഷക്കുമപ്പുറം കുടിവെള്ളം ഭൂഗർഭത്തിലേക്ക് എത്തിക്കാൻ നമ്മുടെ നെൽവയലുകളും നീർത്തടങ്ങളും കാത്തു വെച്ചേ മതിയാവൂ. അത് കർഷകന്റെ മാത്രം ഉത്തരവാദിത്തമല്ല. അവ നമ്മുടെ മുഴുവൻ മനുഷ്യരുടെയും പൈതൃക സമ്പത്താണ്.അവശേഷിക്കുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും നമ്മളെല്ലാവരും ചേർന്നു് സംരക്ഷിക്കണം.
അതിനു വിരുദ്ധമായ നിയമങ്ങളെ ചെറുക്കണം .2008 ലെ നെൽവയൽ സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതികളിൽ വയൽ സംരക്ഷണത്തിന് ദോഷം ചെയ്യുന്നവയെ ചോദ്യം ചെയ്യണം.
നെൽവയൽ തരം മാറ്റാതെ കൃഷിഭൂമിയായി സൂക്ഷിക്കുന്ന കർഷകർക്ക് റോയൽറ്റി കൊടുക്കുക ,കാർഷികവൃത്തിക്ക് ന്യായമായ ശമ്പളം നൽകുക ,ഇപ്പോഴുള്ള വയലുകൾ മുഴുവൻ പാഡി റിസർവ്വായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിനു മുന്നിൽ വെക്കേണ്ടതുണ്ടു്.
ഓരോ പഞ്ചായത്തിലും നെൽകൃഷിയിൽ നമുക്ക് എങ്ങനെയൊക്കെ സഹായകരമായി ഇടപെടാനാവും എന്ന് കൂട്ടായി ആലോചിക്കാം.
കർഷകസംഘങ്ങൾ ,യുവജനങ്ങൾ, പരിസ്ഥിതി രാഷ്ട്രീയ പ്രവർത്തകർ എല്ലാവരും ചേർന്ന് ഒരു ശ്രമം നടത്താം.
നിങ്ങളും എത്തുമല്ലോ..
കുസുമം ജോസഫ്.
ബന്ധങ്ങൾക്ക് കെ.രാധാകൃഷ്ണൻ ,മനോജ് കരിങ്ങമഠത്തിൽ 9495513874 ,എം മോഹൻദാസ് 9895977769,ശരത് ചേലൂർ ,ശശികുമാർ വി.കെ ,പി കെ കിട്ടൻ , ഐ ഗോപിനാഥ് ,പി.ജെ മോൻസി, കെ കെ ദേവദാസ് ,ഡോ. പ്രിൻസ്