പക്ഷിനിരീക്ഷകനും പ്രകൃതി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ പ്രൊ.കെ.കെ നീലകണ്ഠന് [ഇന്ദുചൂഡന്] 25 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍ വെച്ച് 2017 ജൂണ്‍ 14 ബുധനാഴ്ച കേരള വനം വന്യജീവി വകുപ്പും കേരള സാഹിത്യ അക്കാദമിയും കേരളത്തിലെ പക്ഷിനിരീക്ഷണസമൂഹവും ഒരുമിച്ച് നീലകണ്ഠന് മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പുറത്തിറക്കുന്ന കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പ്, കേരള സാഹിത്യ ക്കാദമി പ്രിസിഡന്റ് ശ്രീ. വൈശാഖന്, എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ. വി.കെ. ശ്രീരാമന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. പ്രൊ.കെ.കെ.നീലകണ്ഠന് അനുസ്മരണ പ്രഭാഷണം ഡോ.വി.എസ്.വിജനന് നിര്‍വ്വഹിച്ചു. സുരേഷ് ഇളമണ്‍, വി.ബാലചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച പക്ഷികളും ഒരു മനുഷ്യനും എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായി. പക്ഷിനിരീക്ഷകരുടെ ഒത്തുചേരലില്‍ പ്രവീണ്‍ ജയദേവന്, നമശിവായം ലക്ഷ്മണന്, ശശികുമാര്‍, ഡോ. ശ്രീകുമാര്‍ ബാസ്കരന്‍ നായര്‍, സുരേഷ് ഇളമണ്‍, ഡോ.പി.എസ്.ഇസ, വേണുഗോപാല്‍ തുടങ്ങി ഒട്ടനവധി പക്ഷിനിരീക്ഷകരും പരിസ്ഥിതിപ്രവര്‍ത്തകരും പങ്കെടുത്തു.