ഇന്ന് രാവിലെയാണ് Dhanya തോട്ടിൽ ഒരു പക്ഷി ചത്തുകിടക്കുന്നതിന്റെ മൊബൈൽ ചിത്രം അയച്ചുതന്നത്. വയറിലെ വ്യത്യാസം കണ്ടപ്പോഴേ ഞാൻ കാണാത്ത ഒരു പക്ഷിയാണെന്ന് തോന്നിയിരുന്നു. വൈകീട്ട് ഫീൽഡിൽ ചെന്ന് വിശദമായി പരിശോധിച്ചു. ഫോട്ടോ എടുത്തു.
കോൾബേഡേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പിലിട്ടതും കൂട്ടുകാർ ഐഡി ചെയ്തുതന്നു. Baillon’s crake (ചെറിയ നെല്ലിക്കോഴി). ശാസ്ത്രനാമം: Porzana pusilla
കേരളത്തിൽ ഇവ അത്ര അപൂർവ്വമല്ലെങ്കിലും മഞ്ഞുകാല സന്ദർശകരാണ്. ഹിമാലയത്തിലാണ് പ്രജനനം.
23-02-2018
അടാട്ട് ചാത്തൻകോളിനടുത്തെ ഒരു ചാലിൽനിന്ന്
മരണകാരണം അറിയില്ല. കോളിൽ ഇവയുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലും നാണം കുണുങ്ങിയായതിനാൽ എനിക്ക് ജീവനോടെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. 301മത്തെ പക്ഷി.
#പക്ഷിജീവിതം