കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ പല സ്ഥലങ്ങളിലും ചിത്രശലഭങ്ങളുടെ ദേശാടനം കാണുന്നുണ്ട്. കൂട്ടമായി ശലഭങ്ങൾ ഒരേ ദിശയിൽ കടന്നു പോവുന്നത് ഒരു പക്ഷേ നിങ്ങളും ശ്രദ്ധിച്ചു കാണും. നീലക്കടുവ, അരളി ശലഭം തുടങ്ങിയ ശലഭങ്ങളാണ് കേരളത്തിലെ സർവ്വ സാധാരണമായ ദേശാടനം ചെയ്യുന്ന ശലഭങ്ങൾ. ശലഭങ്ങളുടെ ദേശാടനത്തെക്കുറിച്ചുള്ള അറിവ് നമ്മുടെ പ്രകൃതിയെ മനസ്സിലാക്കുന്നതിന് വളരേയധികം സഹായകരമാണ്. നിർഭാഗ്യവശാൽ നമുക്ക് ഈ ശലഭദേശാടനത്തെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. ഇവർ എവിടുന്ന് വരുന്നു, എവിടേക്ക് പോവുന്നു, ഏതെല്ലാം സ്ഥലങ്ങളിൽ ഏതെല്ലാം മാസങ്ങളിൽ കാണപ്പെടുന്നു, എന്താണ് ദേശാടനത്തിന് കാരണമാവുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഇന്നും നമുക്ക് കൃത്യമായ അറിവില്ല. ഈ സാഹചര്യത്തിൽ നിങ്ങൾ എവിടെയെങ്കിലും വച്ച് ശലഭങ്ങളുടെ ദേശാടനം കാണുകയാണെങ്കിൽ നിങ്ങളുടെ ആ അറിവ് പ്രകൃതിയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിന് വളരേയധികം സഹായകരമാവും.
നിങ്ങൾ മേൽപ്പറഞ്ഞ ശലഭങ്ങളുടെ ദേശാടനം കണ്ട ആളുടെ പേരും കണ്ട സ്ഥലവും തീയതിയും അവിടെ നിന്നും ഏതു ദിശിയിലേക്ക് (പടിഞ്ഞാറോട്ട്, കിഴക്കോട്ട്, തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക്, തെക്കോട്ട്, വടക്കോട്ട്, വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് എന്നിങ്ങനെ) ആണ് അവർ പറന്നു പോവുന്നത് എന്നും താഴെ കൊടുത്തിരിക്കുന്ന വാട്ട്സ് ആപ് നമ്പറിലേക്ക് അറിയിക്കാൻ അഭ്യർത്ഥിക്കുന്നു. 9846704353
9497402761
കഴിയുമെങ്കിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിങ്ങൾ കണ്ട ലൊക്കേഷൻ കൂടി ഷെയർ ചെയ്യുക. ലൊക്കേഷൻ ഷെയർ ചെയ്യേണ്ട രീതിയും ദേശാടനം ചെയ്യുന്ന ഏതാനും ശലഭങ്ങളുടെ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവയ്ക്കുന്നു. പറന്നു പോവുന്ന ദിശ വ്യക്തമായി പറയാൻ സാധിക്കുന്നില്ലെങ്കിൽ കണ്ട സ്ഥലം മാത്രമാണെങ്കിലും അറിയിക്കുക.
*നിങ്ങളുടെ അറിവ് ഏതാനും വാക്കുകളിൽ പങ്കുവയ്ക്കുമ്പോൾ നാളേക്ക് അത് ശാസ്ത്രീയമായ വലിയൊരു വിജ്ഞാനത്തിന്റെ ഭാഗമായിത്തീരും*
സ്നേഹപൂർവ്വം ‘ഫേൺസ്’ പ്രവർത്തകർ
31-10-2018