വെങ്കണനീലിയുടെ ജീവിതചക്രം

വെങ്കണനീലിയുടെ ജീവിതചക്രം

മനോഹരമായ ഇളംനീലയിൽ കറുത്ത പുള്ളികളോടുകൂടിയ ഒരു നിശാശലഭമാണ് വെങ്കണ നീലി – Blue Tiger Moth (Dysphania percota). പകൽ മെല്ലെ പറന്നു പരിലസിക്കുന്നതായതുകൊണ്ടു ഒരു പൂമ്പാറ്റയായി തെറ്റിദ്ധരിച്ചേക്കാം. വങ്കണമരമാണ് (Carallia brachiata) മാതൃസസ്യം. ശലഭം ഈ സസ്യത്തിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകൾ ഇതിന്റെ ഇലകൾ തിന്നു വളരുകയും ചെയ്യുന്നു. വങ്കണമരം പൊടിപ്പെടുക്കുമ്പോഴേക്കും ആളുകൾ വെട്ടിക്കളയുന്നതുകൊണ്ടു ഇവയൊക്കെ ഇനിയെത്രകാലമുണ്ടാകുമെന്നു പറയാനാകില്ല. ശല്യവും തടസ്സവുമില്ലെങ്കിൽ ആ മരമവിടെ നിന്നോട്ടെ. അതിലും കുറെ ജീവനുകളുണ്ടെന്നോർക്കുക. കൂടാതെ ഒരുപാട് ഔഷധഗുണങ്ങളുമുണ്ടീ മരത്തിന്.

Carallia brachiata – The feeding plant

തൊട്ടാലുടനെ പാമ്പു പത്തിയെടുക്കുന്നതുപോലെ എഴുന്നു നിൽക്കുന്ന ഇതിന്റെ ലാർവകൾ വളരെ കൗതുകമുണർത്തുന്നവയാണ്. മഞ്ഞയും, ഓറഞ്ചും, ഇളംപച്ചകളർന്ന നീലയും, കറുത്തപുള്ളികളുമുള്ള ഇവയെ കാണാൻ അതിമനോഹരങ്ങളാണ്. ചിലപ്പോൾ പൂച്ചകളെപ്പോലെ ഇലയിൽ കിടന്നുരുളുന്നത് കാണാം. പ്യൂപ്പാവസ്ഥയിൽ ഒരു ഇലചുരുട്ടി അതിനകത്തിരിക്കാറാണ് പതിവ്. ദിവസങ്ങൾക്കുള്ളിൽ പ്യൂപ്പ വിരിഞ്ഞു മനോഹരമായ ശലഭം പുറത്തുവരുന്നു.

വെങ്കണനീലിയുടെ ജീവിതചക്രം

ശലഭത്തിന്റെ ജീവിതചക്രമാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. മുട്ടകൾ, വിരിഞ്ഞുതുടങ്ങിയ മുട്ടകൾ, പുതുതായി വിരിഞ്ഞിറങ്ങിയ ലാർവ, വളർച്ചയെത്തിയ ലാർവ, പ്യൂപ്പ, ശലഭം എന്നീ ക്രമത്തിൽ കൊടുത്തിരിക്കുന്നു.

വെങ്കണനീലി
Blue Tiger Moth (Dysphania percota) Charles Swinhoe, 1891
Family : Geometridae
https://mothsofkerala.blogspot.com/2019/07/blue-tiger-moth-dysphania-percota.html

Blue Tiger Moth (Dysphania percota) വെങ്കണനീലി
Eggs
Eggs
Eggs
 Newly hatched larva
Larva in a typical pose
Larva
Pupa
Back to Top