നിലാവിനെ തേടുന്നവർ
Reposting from https://luca.co.in/national-moth-week-2021/ രാത്രിയിൽ വിളക്കുകളിലെ വെളിച്ചത്തിലേക്ക് പറന്നുവരുന്ന നിശാശലഭങ്ങളെ കണ്ടിട്ടില്ലേ? ആകർഷകമല്ലാത്ത നിറങ്ങളിലും രൂപങ്ങളിലും കാണുന്നതിനാൽ അധികം ശ്രദ്ധ ലഭിക്കാതെ പോവുന്ന ഷഡ്പദങ്ങളാണവർ. നിശാശലഭങ്ങൾ ഭൂമിയിലെ ആദിമകാല ജീവിവർഗ്ഗങ്ങളിലൊന്നാണ്, 19 കോടി വർഷം പഴക്കമുള്ള നിശാശലഭ ഫോസിലുകൾ വരെ കണ്ടെത്തിയിട്ടുണ്ട്. നിശാശലഭങ്ങളിലെ രാത്രി സഞ്ചാരികൾ ഭക്ഷണവും ഇണയേയും തേടിയാണ് വെളിച്ചത്തിലേക്ക് ആകൃഷ്ടരാവുന്നത്. നിലാവെളിച്ചവും നക്ഷത്രങ്ങളുടെ വെളിച്ചവുമാണ് ഇവർ യാത്രയ്ക്കായി ആശ്രയിക്കുന്നത്, അതുകൊണ്ടുതന്നെ