സന്ദീപ് ശശിധരൻ ബാംഗളൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി നോക്കുന്നു. ഏകദേശം 8 വർഷമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ചെയ്യുന്നു. ഇന്ത്യയിലേയും പുറം നാടുകളിലേയും പ്രധാനപ്പെട്ട വൈൽഡ് ലൈഫ് പാർക്കുകളും പക്ഷിസങ്കേതങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇതുവരെ 600 ഓളം പക്ഷികളേയും 60-ഓളം സസ്തനികളേയും മറ്റ് ഉരഗവർഗ്ഗങ്ങളേയും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വെബ് സൈറ്റ് www.sandizworld.com
പൊന്മാന്റെ അവതാരങ്ങൾ
പൊൻമാനുകൾ ( മീൻകൊത്തി / Kingfisher) എന്നും പക്ഷിനിരീക്ഷകരുടേയും ഫോട്ടോഗ്രാഫേഴ്സിന്റെയും പൊന്നോമനകളാണ്. അവയുടെ മിന്നുന്ന വർണ്ണവും നോക്കും പോക്കും എന്നും എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്. ലോകത്താകമാനം ഏകദേശം 90-റോളം മീൻകൊത്തികളെ