കേരളത്തിൽ ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനി ഉത്പന്നങ്ങളുടെ വില്പന/വിതരണ ലൈസൻസ് നിരോധിച്ചു
മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്ന കളനാശിനിയായ ഗ്ലൈഫോസേറ്റ്, ഗ്ലൈഫോസേറ്റ് അടങ്ങിയ കളനാശിനിഉത്പന്നങ്ങൾ എന്നിവ കേരളത്തിൽ വില്പനചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസെൻസ് റദ്ദു ചെയ്തുകൊണ്ടു 2019 മെയ് 24 ന് കൃഷിവകുപ്പ് ഉത്തരവിറക്കി.