ദേശീയ നിശാശലഭ വാരാചരണം

ദേശീയ നിശാശലഭ വാരം ലോകവ്യാപകമായി പൊതുജനങ്ങളുടെ സഹായത്താൽ നടത്തപ്പെടുന്ന ഒരു നിശാശലഭ പ്രൊജക്റ്റാണ്. നിശാശലഭങ്ങൾ ചിത്രശലഭങ്ങളുടെ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും അവയെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതുജനങ്ങൾക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഈ ഒരു സാഹചര്യത്തിലാണ് എല്ലാ വർഷവും ജൂലൈ അവസാനവാരം നിശാശലഭ നിരീക്ഷണത്തിനും അവയെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്നതിനുമായി ഈ വാരാചരണം നടത്തുന്നത്. നിശാശലഭങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും  ബോധവൽക്കരണം നടത്താനുദ്ദേശിച്ചു നടത്തുന്ന ഈ പരിപാടിയിൽ പ്രത്യേകിച്ച് യോഗ്യതകളൊന്നുമില്ലാതെ ആർക്കും പങ്കെടുക്കാം; നിശാശലഭങ്ങളെ നിരീക്ഷിക്കുകയൂം ഈ നിരീക്ഷണങ്ങളോ ചിത്രങ്ങളോ പൊതുസഞ്ചയത്തിൽപ്പെട്ട ഏതെങ്കിലും വെബ്പോർട്ടലുകളിൽ ചേർക്കുകയും … Continue reading ദേശീയ നിശാശലഭ വാരാചരണം