തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

കേരളാ ജൈവ കർഷക സമിതി തൃശ്ശൂർ ജില്ലാ വയൽരക്ഷാ ക്യാമ്പ് മുണ്ടൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൽ വെച്ച് നടന്നു.

തൃശ്ശൂർ താലൂക്ക് കമ്മിറ്റിയുടെ സംഘാടനത്തിൽ രാവിലെ പത്തു മണിക്ക് നടന്ന പരിപാടിക്ക് താലൂക്ക് സെക്രട്ടറി ശ്രീ വി കെ സജീവൻ സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് ശ്രീ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിലെ ആദ്യം “നെൽവയലും നിയമവും” എന്ന വിഷയത്തിൽ ശ്രീ മോഹൻദാസ് കൊടകര ക്ലാസെടുത്തു. 2008ലെ നെൽവയൽ നീർത്തട നിയമത്തിന്റെ പ്രാധാന്യത്തെ കുറിച്ചും 2018 ലെ ഭേദഗതി ഓർഡിൻസിലെ അപകടങ്ങളെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

ഇപ്പോൾ നിലവിൽ വന്ന ഭേദഗതി നിയമത്തിന്റെ ഭാഗമായി പൊതു ആവശ്യം എന്ന പേരിൽ വ്യാപകമായി വയൽ നികത്താനുള്ള സാധ്യതകളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

ശേഷം “തണ്ണീർത്തടങ്ങളും പരിസ്ഥിതിയും” എന്ന വിഷയത്തിൽ ശ്രീ അശോകകുമാർ വി ക്ലാസെടുത്തു. വിവിധ തണ്ണീർത്തട ആവാസവ്യവസ്ഥകളെ കുറിച്ചും അതിലെ ജൈവ വൈവിധ്യ കുറച്ചും അത് നൽകുന്ന പാരിസ്ഥിതിക സേവനത്തിന്റെ സാമ്പത്തിക മൂല്യത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ഉച്ചയ്ക്ക് ശേഷം താലൂക്ക് തിരിഞ്ഞ് ചർച്ചകൾ നടന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ എല്ലാ താലൂക്കിലും വയൽ രക്ഷാ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചു. താലൂക്കിൽ പഞ്ചായത്ത് കമ്മിറ്റികൾ ഇല്ലാത്ത സ്ഥലങ്ങളിൽ പഞ്ചായത്ത് കമ്മിറ്റികൾ രൂപീകരിക്കുവാനും തീരുമാനിച്ചു. ഡിസം 15 മുതൽ 25 വരെ മെമ്പർഷിപ്പ് കാംപയിൻ നടത്തുവാനും തീരുമാനമായി.

പരിപാടിയിൽ തൃശ്ശൂർ ജില്ലാ സമിതിയംഗങ്ങൾ കൊണ്ടു വന്ന ജൈവ വിഭവങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ രുചികരമായ ഭക്ഷണമായിരുന്നു നൽകിയത് . ജില്ലാ ഭാരവാഹികളും പ്രവർത്തകരുമായ ശ്രീ കെ ബി സന്തോഷ്, ശ്രീ കെ വി ബാബു, ശ്രീ ഒ ജെ ഫ്രാൻസിസ്, ശ്രീ രാധാകൃഷ്ണൻ, ശ്രീ വി കെ സജീവൻ, ശ്രീ ഇ ആർ ഉണ്ണി, ശ്രീ പ്രകാശൻ, ശ്രീ രാജീവൻ തുടങ്ങിയവർ പാചകത്തിന് നേതൃത്വം നല്‍കി.

ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപിച്ച ആളൂർ പഞ്ചായത്ത് കമ്മിറ്റിയെ പരിപാടിയിൽ അഭിനന്ദിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സി എസ് ഷാജി നന്ദി പറഞ്ഞു.

Back to Top