കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

ഇത്തവണത്ത് വേനലിൽ കോൾപ്പാടത്തേയ്ക്ക് അപ്രതീക്ഷിതവിരുന്നുകാരായി വരി എരണ്ടകൾ. കൊയ്ത്ത് കഴിഞ്ഞ് താറാവിനെ തീറ്റാനായി വെള്ളം ഇറയ്ക്കിയ വെങ്കിടങ്ങ് പ്രദേശത്തെ കോൾപ്പടവുകളിലാണ് മൂവ്വായിരത്തിലധികം വരുന്ന എരണ്ടക്കൂട്ടം പറന്നിറങ്ങിയത്.

വീഡിയോ കാണൂ 🙂

സാധാരണ കൃഷിയ്ക്കായി കോൾപ്പാടം വറ്റിയ്ക്കുന്ന സമയം, ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇവയുടെ വലിയ കൂട്ടങ്ങൾ കാണാൻ കഴിയുക. അതുകൊണ്ട് തന്നെ ഇത് ദേശാടനകാലത്തിനുശേഷമുള്ള മടക്കയാത്രയ്ക്ക് മുമ്പുള്ള കൂട്ടം ചേരലാണോ എന്ന് സംശയിക്കുന്നു. വരിയെരണ്ടകളെക്കൂടാതെ ഗ്ലോസി ഐബിസ്, ഗോഡ്വിറ്റ്, പൊന്മണൽക്കോഴികൾ തുടങ്ങിയ വിരുന്നുകാരും കൂട്ടത്തിലുണ്ട്. അടിയന്തിരമായി ഒരു വേനൽക്കാല ബേഡ് കൗണ്ട് നടത്തേണ്ടതുണ്ടെന്ന് തോന്നുന്നു.


വരി എരണ്ട

Garganey. ശാസ്ത്രനാമം: Spatula querquedula (Linnaeus, 1758)

രൂപത്തിൽ താറാവുകളോട്  സാദൃശ്യമുള്ള ദീർഘദൂരം ദേശാടനം നടത്തുന്ന ഒരു എരണ്ടജാതിയാണ് വരി എരണ്ട. യൂറോപ്പിലും പശ്ചിമഏഷ്യയിലും പ്രജനനം നടത്തുന്ന ഇവ തണുപ്പുകാലത്ത് ഇന്ത്യ, തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനനം നടത്തുന്നു. വെള്ളക്കെട്ടുകളിലും ശുദ്ധജലത്തടാകങ്ങളും ഇഷ്ടപ്പെടുന്ന ഇവയെ കേരളത്തിൽ തൃശ്ശൂർ പൊന്നാനി കോൾനിലങ്ങൾ, വേമ്പനാട് കായൽ, കാട്ടാമ്പള്ളി ചെമ്പല്ലിക്കുണ്ട് തുടങ്ങിയ കണ്ണൂരിലെ കൈപ്പാട് നിലങ്ങൾ,  കോഴിക്കോട്ടെ കോട്ടോളി മാവൂർ കടലുണ്ടി, തിരുവനന്തപുരത്തെ പുഞ്ചക്കരി വെള്ളായനി, കൊല്ലത്തെ പോളച്ചിറ ശാസ്താംകോട്ട അഷ്ടമുടിക്കായൽ, പത്തനംതിട്ടയിലെ കരിങ്ങാലിപുഞ്ചപ്പാടം, ഏഴുപുന്ന ചങ്ങാരം, കടമക്കുടി പൊക്കാളിപ്പാടം തുടങ്ങിയ തണ്ണീർത്തടങ്ങളിൽ സെപ്റ്റംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ കാണാനാകും.

 

Back to Top