ജൈവവൈധ്യരജിസ്റ്റർ നിർമ്മിക്കാനൊരുങ്ങി തൃശ്ശൂർ കോർപ്പറേഷൻ

എല്ലാ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളും നിർബന്ധമായും ഉണ്ടാക്കേണ്ടുന്ന ജനകീയ ജൈവ വൈവിധ്യരജിസ്റ്റർ പുറത്തിറക്കാനൊരുങ്ങി തൃശ്ശൂർ കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട പ്രഥമ ശില്പശാല 16-07-2018 രാവിലെ പതിനൊന്നുമണിയോടെ അരണാട്ടുകര ടാഗോർ ഹാളിൽ വച്ചുനടന്നു.

ജൈവവിധ്യബോർഡിന്റേയും തൃശ്ശൂർ കോർപ്പറേഷന്റേയും നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ നൂറോളം വൊളന്റിയേഴ്സ് പങ്കെടുത്തു.മൂന്നുമാസത്തിനകം പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ജൈവവൈവിധ്യരജിസ്റ്റർ പുറത്തിറക്കുകയാണ് ലക്ഷ്യം. അമ്പത്തിലധികം വാർഡുകളിലായി 101.42 ചതുരശ്രകിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ വലിയൊരു തദ്ദേശസ്വയംഭരണ സ്ഥാപനമാണ് തൃശ്ശൂർ നഗരസഭ. ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുത്ത 3 ഡാറ്റാ വൊളന്റിയർന്മാരാണ് രജിസ്റ്ററിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്.

ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ എം.എൽ.റോസി ഉത്ഘാടനം ചെയ്തു. കൗൺസിലർ പ്രിൻസി.രാജു, ഇ.ഡി.ഡേവിസ്, പി.എം.ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

നഗരസഭാ പ്രദേശത്തെ പക്ഷികളെക്കുറിച്ചുള്ള വിവരശേഖരണത്തിനായി കോൾ ബേഡേഴ്സ് കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തു. കൂട്ടായ്മയെ പ്രതിനിധീകരിച്ച് മനോജ് കരിങ്ങാമഠത്തിലും കൃഷ്ണകുമാർ കെ.അയ്യരും പങ്കെടുത്തു.

മെട്രോമനോരമ 17/7/2018

Leave a Reply