കോള്‍നിലത്തെ ഋതുഭേദങ്ങള്‍

ചിത്രങ്ങളും എഴുത്തും: മൈത്രേയന്‍
മാധ്യമം ആഴ്ചപതിപ്പ്; 2016 ഏപ്രില്‍ 25

തൃശ്ശൂരിൽ കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്നു കോൾനിലങ്ങൾ. ഇവിടെനിന്ന് കഴിഞ്ഞ എട്ടുവരഷത്തിനിടയിൽ ആയിരക്കണക്കിന് ചിത്രങ്ങൾ ഞാൻ പകർത്തിയിട്ടുണ്ട്. കാലങ്ങളുടെ വ്യതിയാനങ്ങൾ, സൂക്ഷ്മത, സ്ഥൂല തലത്തിൽ ഒപ്പിയെടുക്കാനായിരുന്നു ശ്രമം. പുലർക്കാലത്തിന്റെ ഗഹനമായ നിശ്ശബ്ദത, കിഴക്കൻ ചക്രവാളത്തിലെ കടും ചുവപ്പ്, ആകാശത്തിന്റെ സ്വർണ്ണനിറം, സായാഹ്നത്തിലെ തിവർണ്ണം, മഴ, കറുത്ത മേഘങ്ങൾ, പണിക്കാർ, അന്നത്തെ അന്നത്തിനായി ജീവിക്കുന്ന മീൻപിടിക്കുന്നവർ, ഒറ്റക്കും തെറ്റക്കുമുള്ള പക്ഷികൾ,  വയലുകളുടെ അവർണ്ണനീയമായ ചാരുത. പാടങ്ങൾ മഴക്കാലത്ത് വലിയ ഒരു തടാകം പോലെയാണ്. അപ്പോൾ പാടമാണെന്ന് തോന്നുകയേ ഇല്ല. വെള്ളം തിരിച്ചുവിട്ട് അവിടെ കർഷകർ വിത്തെറിയും. വൈകാതെ ഹരിതാഭ പടരും. ആയിരങ്ങളായി പക്ഷികൾ പാറിവരും. പച്ചപ്പാടങ്ങൾക്ക് പതിയെ ഇരുണ്ട നിറം കൈവരും. വൈകാതെ മഞ്ഞനിറം. വിളവെടുപ്പ്. പിന്നെ അവിടെം ആളൊഴിഞ്ഞ് പടർന്നുകിടക്കും.
ഇത് മനോഹരമായ ഭൂമിയുടെ ചില ദൃശ്യങ്ങൾ.

Leave a Reply