ഇടവപ്പാതിയിലെ ആദ്യമഴയിൽ പക്ഷികളോടൊപ്പം മഴനനഞ്ഞ് കൂട്ടുകാർക്കൊപ്പം ഒരു ഞായർ

ഇടവപ്പാതിയിലെ ആദ്യമഴയിൽ പക്ഷികളോടൊപ്പം മഴനനഞ്ഞ് കൂട്ടുകാർക്കൊപ്പം ഒരു ഞായർ

മഴയ്ക്ക് മുമ്പെ പാടത്ത് തിരഞ്ഞെടുത്ത ഒരു പ്രദേശത്തെ പ്ലാസ്റ്റിക്കും ചില്ലുകുപ്പികളുമടങ്ങുന്ന അജൈവമാലിന്യങ്ങൾ കുറച്ചെങ്കിലും നീക്കം ചെയ്യുന്നതിനുള്ള ഒരു ശ്രമം തുടങ്ങിവയ്ക്കണമെന്ന് Kole Birders കൂട്ടായ്മയിൽ ചർച്ചകളിൽ വന്നിരുന്നു. പക്ഷെ വൈകിയാണെങ്കിൽ തുടങ്ങിവയ്ക്കാനായത് മേയ് മാസത്തെ അവസാന ആഴ്ചയിലാണ്. അന്തരീക്ഷം കണ്ടിട്ട് കാലവർഷം എത്തി എന്ന് അനുമാനിയ്ക്കാമെങ്കിലും പക്ഷെ പ്രതീക്ഷിക്കുന്ന പോലെ പെയ്തുതുടങ്ങിയിട്ടില്ല.

തൃശ്ശൂർ കോൾപ്പാടങ്ങളുടെ ഒരു ചെറിയ കോണിൽ, പുറണാട്ടുകര മൂർപ്പാറയ്ക്കടുത്ത് ഇന്ന് കുറച്ച് നേരം ഒഴിവുള്ളവരൊക്കെ ഒത്തുകൂടി. ചെറിയൊരു തുടക്കമായെ കാണുന്നുള്ളു. വരും വർഷങ്ങളിൽ കൂടുതൽ വ്യക്തികളും പ്രസ്ഥാനങ്ങളും മഴയ്ക്ക് മുമ്പ്, വെള്ളം ശേഖരിക്കപ്പെടുന്ന നമ്മുടെ തണ്ണീർത്തടങ്ങൾ മാലിന്യമുക്തമാക്കുന്നതിൽ/ജാഗരൂകരാകുന്നതിൽ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു.

സീസൺ മാറുകയാണ്. കൊയ്ത്ത് കഴിഞ്ഞ് ഉതിർനെല്ല് കിളിർത്ത പച്ചപ്പാർന്ന് പാടങ്ങൾ ജലസമാധിയിലേക്ക്. പക്ഷികൾ ഇരതേടിയിരുന്ന നെൽപ്പാടങ്ങൾ ഇനിയുള്ള 4-5 മാസം മത്സ്യങ്ങൾക്ക് വിഹരിക്കാനുള്ളയിടങ്ങളാണ്.

Special Thanks to Gopika Varrier & Chithrabhanu Pakaravoor for the initiation
Photos by Mini Anto Thettayil, Sajan Janardanan, Raphy Kallettumkara

Back to Top