‘ഒഴുകുന്ന പുഴകള്‍’ എക്സിബിഷന്‍ ചാലക്കുടി ടൗണ്‍ഹാളില്‍ സമാപിച്ചു

‘ഒഴുകുന്ന പുഴകള്‍’ എക്സിബിഷന്‍ ചാലക്കുടി ടൗണ്‍ഹാളില്‍ സമാപിച്ചു

പുഴയൊഴുക്കിനായി സ്വജീവിതം സമര്‍പ്പിച്ച ഡോ എ ലതയോടുള്ള ആദരസൂചകമായി ഫ്രണ്ട്‌സ് ഓഫ് ലത സംഘടിപ്പിക്കുന്ന ‘ഒഴുകണം പുഴകള്‍’ എന്ന ദ്വൈമാസസംസ്ഥാനക്യാംപെയ്‌ന്റെ (ജനുവരി 22-മാര്‍ച്ച് 22) ഭാഗമായി ചാലക്കുടിപ്പുഴത്തടത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒരുക്കിയ ‘ഒഴുകുന്ന പുഴകള്‍’ ആദ്യപ്രദര്‍ശനം ഇന്ന്ചാലക്കുടി ടൗണ്‍ഹാളില്‍ സമാപിച്ചു. 27ന് എം പി ശ്രീ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം പുഴകളെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളും പുഴയൊഴുക്കിന്റെ പ്രാധാന്യത്തെക്കുറിച്ചും അതോടനുബന്ധിച്ച വിവരങ്ങളുമടങ്ങിയ പോസ്റ്ററുകള്‍, മത്സ്യബന്ധനഉപകരണങ്ങള്‍, പ്രളയചിത്രങ്ങള്‍, ജലം-പരിസ്ഥിതി വിഷയങ്ങളിലുള്ള പുസ്തകപരിചയം, പ്രളയാനന്തരം ചാലക്കുടിപ്പുഴത്തടത്തിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളഡ് ആര്‍ട്ട് വര്‍ക്ക്‌ഷോപ്പുകളിലായി തയ്യാറാക്കിയ മണ്‍ചിത്രങ്ങള്‍, കളിമണ്‍രൂപങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു. ചാലക്കുടി പ്രദേശത്തെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും 250-ലധികം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കാണാനായി എത്തിയിരുന്നു. ഫെബ്രുവരിയില്‍ പുത്തന്‍വേലിക്കരയില്‍ വെച്ച് കീഴ്ത്തടത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വീണ്ടും ഒരു പ്രദര്‍ശനം കൂടി ഒഴുകണം പുഴകള്‍ ക്യാപെയ്‌ന്റെ ഭാഗമായി ഉണ്ടായിരിക്കും.

Back to Top