ജൈവഉൽപന്നങ്ങൾക്ക് സര്‍ട്ടിഫിക്കേഷന്‍ FSSAI നയം; കര്‍ഷകരുടെ യോഗം തൃശ്ശൂരില്‍ ജൂണ്‍ 10ന്

ജൈവഉൽപന്നങ്ങൾക്ക് സര്‍ട്ടിഫിക്കേഷന്‍ FSSAI നയം; കര്‍ഷകരുടെ യോഗം തൃശ്ശൂരില്‍ ജൂണ്‍ 10ന്

ജൈവഉൽപന്നങ്ങൾ വിൽക്കുന്ന കർഷകർക്ക് നിബന്ധമായും ജൈവസർട്ടിഫിക്കേഷൻ നടപ്പിലാക്കുന്ന നയം FSSAI ജൂലൈ മുതൽ നടപ്പിലാക്കാൻ പോകുകയാണ്. ജൈവകർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ജൈവമാണെന്ന് തെളിയിക്കാനുള്ള ചെലവ് കുറഞ്ഞ പി.ജി.എസ് സർട്ടിഫിക്കേറ്റ് പോലെയുളള സംവിധാനങ്ങൾ സർക്കാർ മുൻകൈയ്യെടുത്ത് ശരിയായ രീതിയിൽ നടപ്പിൽ വരുത്തുന്നതിനു പകരം തിടുക്കം കൂട്ടി പുതിയ നിയമം കൊണ്ടുവരുന്നതിനെ സംശയിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ ഏജൻസികൾ നൽകുന്ന സർട്ടിഫിക്കേറ്റുകൾ ചിലവേറിയതാണ്. നിലവിൽ പൂർണമായും ജൈവകൃഷി അല്ലാത്തവർക്കു പോലും സ്വകാര്യ ഏജൻസികൾ ജൈവ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. അതിനാൽ ചെറുകിട ജൈവ കച്ചവട സ്ഥാപനങ്ങളും ചന്തകളും നേരിട്ട് പരിശോധിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ഉൽപന്നങ്ങൾ ഇപ്പോൾ എടുക്കുന്നത്. അല്ലാതെ സർട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തിലല്ല.
വലിയ പരസ്യങ്ങൾ നൽകി എല്ലാ സർട്ടിഫിക്കേറ്റും കൈവശപ്പെടുത്തി ഉൽന്നങ്ങൾ വിൽക്കുന്ന എന്നാൽ ജൈവമാണെന്ന് ഉറപ്പില്ലാത്ത ചില കമ്പനികൾക്കാണ് പുതിയ നിയമം ഗുണം ചെയ്യുക. സർട്ടിഫിക്കേറ്റ് വേണം. പക്ഷേ അത് യഥാര്‍ത്ഥ ജൈവകർഷകർക്ക് ലഭിക്കുന്ന ചെലവ് കുറഞ്ഞ രീതിയിലാണ് നടപ്പിലാക്കേണ്ടത്.
ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വേണ്ടി ജൈവകർഷക പ്രസ്ഥാനങ്ങളുടെയും ജൈവ കച്ചവടസ്ഥാപനങ്ങളുടെയും ഒരു യോഗം ജൂൺ 10 ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശ്ശൂർ കെ.ടി.ടി.സി ഹാളിൽ വിളിച്ചു ചേർക്കുന്നു.
പങ്കെടുക്കുക.
ബന്ധങ്ങൾക്ക്:
ഉഷ. എസ്,
9447022775
കെ. പി ഇല്യാസ്
9496149173


Cover Image By Bobinson [CC BY-SA 4.0 (https://creativecommons.org/licenses/by-sa/4.0)], from Wikimedia Commons

Back to Top