കോൾപ്പാടത്ത് നശീകരണരീതിയിലുള്ള ഊത്തപ്പിടുത്തം നിരോധിച്ചുകൊണ്ടുള്ള തൃശ്ശൂര്‍ കളക്ടറുടെ ഉത്തരവ്

കോൾപ്പാടത്ത് നശീകരണരീതിയിലുള്ള ഊത്തപ്പിടുത്തം നിരോധിച്ചുകൊണ്ടുള്ള തൃശ്ശൂര്‍ കളക്ടറുടെ ഉത്തരവ്

മത്സ്യങ്ങള്‍ കൂട്ടത്തോടെ നടത്തുന്ന ദേശാന്തരഗമനമാണ് ഊത്ത അഥവാ ഊത്തയിളക്കം . പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ഈ ഗമനത്തില്‍ ഇവയെ മനുഷ്യന്‍ ഭക്ഷണത്തിനായി പിടിച്ചെടുക്കുന്നു. ഇത് മത്സ്യങ്ങളുടെ വംശനാശ കാരണമാകുന്നു.

വേനലിന് ശേഷം ആദ്യമെത്തുന്ന പുതുമഴയിലാണ് തോടുകളിലും പാടശേഖരങ്ങളിലും മീനുകള്‍ കയറുന്നത്. പരല്‍, വരാല്‍, കൂരി, കുറുവ, ആരല്‍, മുഷി, പോട്ട, ചീക്, പുല്ലന്‍ കുറുവ, മഞ്ഞക്കൂരി, കോലാന്‍, പള്ളത്തി, മനഞ്ഞില്‍ തുടങ്ങിയ മീനുകളാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. (കടപ്പാട് : വിക്കിപീഡിയ) നാടന്‍ മത്സ്യങ്ങളുടെ എണ്ണം ഇപ്പോള്‍ തന്നെ കുറവാണെന്നാണ് മത്സ്യബന്ധനം ഉപജീവനമാക്കിയവര്‍ പറയുന്നത്. ഈ പൊന്‍മുട്ടയിടുന്ന താറാവിനെ നമുക്ക് കൊല്ലാതിരിക്കാം.

നശീകരണരീതിയിലുള്ള ഊത്തപ്പിടുത്തം നിരോധിച്ചുകൊണ്ടുള്ള കുറിപ്പ് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ കളക്ടര്‍ പുറത്തിറക്കിയിരുന്നു. പുഴകളും തോടുകളും അഴികളുമുള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ മത്സ്യപ്രജനന സമയങ്ങളില്‍ അവയുടെ സഞ്ചാരപഥങ്ങളില്‍ തടസം വരുത്തി അവയെ പിടിച്ചെടുക്കുന്നതും (ഊത്തപ്പിടുത്തം), അനധികൃത ഉപകരണങ്ങള്‍ (പത്താഴം), വൈദ്യുതി (ഇന്‍വെര്‍ട്ടര്‍/ലൈന്‍ ടാപ്പിങ്ങ്) ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ലാന്റ് ഫിഷറീസ് ആക്റ്റ് 2010 ചട്ടങ്ങള്‍ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്ക് 15,000രൂ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ 6 മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഫിഷറീസ്, പോലീസ്, റവന്യു വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നതാണ്.

ഊത്തമീന്‍ പിടുത്തം തടയുന്നതിനായി കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിയ്ക്കുക 0487-2362424 അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയ്ക്കുക.

ദയവായി ഈ കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കളിടയിലേക്ക് പങ്കുവയ്ക്കുക. നിയമലംഘനം കണ്ടാല്‍ പ്രതികരിക്കുക

തൃശ്ശൂരിലെ കോള്‍നിലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പത്താഴങ്ങളാണ് ചിത്രങ്ങളില്‍

Back to Top