വീണ്ടും റെഡ് അലെർട്ട് @7 ഒക്ടോബർ 2018

വീണ്ടും റെഡ് അലെർട്ട് @7 ഒക്ടോബർ 2018

3/10/2018
പ്രിയപ്പെട്ടവരേ രണ്ടാംവട്ട അതിജീവന ശ്രമങ്ങൾക്ക് സമയമായി. മഴ – കാറ്റ് മുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കുക. പരിഭ്രാന്തി കൂടാതെ ഔദ്യോഗിക നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുക. കഴിഞ്ഞ തവണ പലരും ഉഴപ്പിയതുപോലെ ചെയ്യരുത്.

  1. നിലവിൽ ചാലക്കുടിപ്പുഴയിൽ റിസർവ്വോയറുകളിൽ ആകെ ഏകദേശം 150 MCM വെള്ളമെങ്കിലും ശേഖരിക്കാനുള്ള ഒഴിവുണ്ട്.
    കഴിഞ്ഞ തവണയുണ്ടായതിന്റെ ഇരട്ടിയിലധികം ഇടം ആണിത്
  2. ഇടമലയാർ ഡാമിലും ഇത്തവണ ആവശ്യത്തിന് ഇടമുണ്ട്.അടിയന്തിര ഘട്ടത്തിൽ നീരാറിലെ വെള്ളം ഇടമലയാറിൽ സ്വീകരിക്കാവുന്നതാണ്
  3. പക്ഷേ നിലവിൽ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ശേഷി കാര്യമായി ഉപയോഗിക്കാനാകില്ല.(അതുമൂലം ഇടമലയാർ ഡൈവേർഷനും കാര്യക്ഷമമാകില്ല)
  4. സുരക്ഷാ പരിശോധനക്കു ശേഷം പൊരിങ്ങൽക്കുത്തിനെക്കുറിച്ച് ഉള്ള നിലപാടുകൾ സർക്കാർ അടിയന്തിരമായി പരസ്യമാക്കേണ്ടതുണ്ട്.
  5. ഉരുൾപൊട്ടൽ സാദ്യത പ്രദേശങ്ങൾ കൂടുതലായി ശ്രദ്ധിക്കുക. അതിരപ്പിള്ളി, അയ്യമ്പുഴ, പരിയാരം, കോടശ്ശേരി പഞ്ചായത്തുകൾ ജാഗ്രത പുലർത്തുക
  6. ഗ്രാമ പഞ്ചായത്തുകൾ / മുനിസിപ്പാലിറ്റികൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു എന്നുറപ്പു വരുത്തുക. വളണ്ടിയർമാർ ഇക്കാര്യം ഉറപ്പുവരുത്തണം
  7. ഇന്നലെ 2/10/2018 ചാലക്കുടിയിൽ ശക്തമായ കാറ്റിൽ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ട്രസ്റൂഫുകൾ / ഹോൾഡിംഗുകൾ /ബോർഡുകൾ/മരങ്ങൾ/വൈദ്യുതലൈനുകൾ എന്നിവ കൂടുതലായി ശ്രദ്ധിക്കുക.
  8. ഓരോ പഞ്ചായത്തിലും ആവശ്യത്തിന് അനൗൺസ്മെന്റ് വാഹനങ്ങൾ ലഭ്യമാണെന്നും, സംവിദാനം പ്രവർത്തിക്കുന്നുവെന്നും ഉറപ്പുവരുത്തുക.
  9. വനപ്രദേശങ്ങളിൽ , കഴിഞ്ഞ തവണ ഒറ്റപ്പെട്ടു പോയ മുക്കം പുഴ ഊരടക്കമുള്ളയിടങ്ങളിൽ പൊതു ശ്രദ്ധ വേണം. പലയിടത്തും ഭക്ഷണ സാധനങ്ങൾക്ക് ക്ഷാമമുണ്ടാവാൻ സാദ്യതയുണ്ട്.

കൂടുതൽ മെച്ചപ്പെട്ട ഇടപെടലിനുള്ള അവസരമാണ്. ഒരുമിച്ചു നിൽക്കാം.
നന്ദി

Back to Top
%d bloggers like this: