National Biodiversity Information Outlook

National Biodiversity Information Outlook

പി.ബി. സാംകുമാറിന്റെ പോസ്റ്റ് (https://www.facebook.com/pbsamkumar/posts/10208546747944447) കണ്ടു. National Biodiversity Information Outlook (http://nbaindia.org/uploaded/pdf/Final%20NBIO_9%20Oct%202012_1.pdf) വായിച്ചു.

അതിന്റെ തുടക്കത്തിൽത്തന്നെ പറയുന്നത് ശ്രദ്ധിക്കുക: “On the other-hand considerable amount of non English vernacular language data and information, available or produced by agencies and citizens within India, is behind strong cultural barriers of exchange and sharing. This opaqueness has resulted in the duplication of efforts on the one hand while widening the gaps in knowledge associated with the true state of India’s biodiversity on the other (Gaikwad and Chavan, 2006)”. ഇത് തന്നെയാണ് നമ്മുടെ പ്രശനം. നമ്മൾ മുറക്ക് സർവ്വേ ഒക്കെ നടത്തും. എന്നിട്ടു എല്ലാം അലമാരയിൽ പൂട്ടി വെക്കും. അതുകൊണ്ടു തന്നെ ഒരു ഏജൻസി നടത്തിയ സർവേയുടെ ഫലം മറ്റൊരു ഏജൻസിക്കു കൊടുക്കില്ല. ഫലമോ അവര് വീണ്ടു സർവ്വേ നടത്തും. പണവും മനുഷ്യപ്രയത്നവും ദുർവ്യയം ചെയ്യും.

ഇപ്പോഴത്തെ പ്രശ്നങ്ങൾ: “1. Supply and demand ratio of biodiversity information is disproportionate. 2. Data diversity (heterogeneous content, scales, formats and quality) and lack of free and open access limits the optimal use of data into decision making processes. 3. Lack of policies and incentives for data sharing, exchange and publishing are hampering the effective use of biodiversity information. 4. Key data custodians such as the Botanical Survey of India, the Zoological Survey of India and others must expedite digitization of data and its free and open access publishing.” ഇതൊക്കെ തിരിച്ചറിഞ്ഞെങ്കിലും കാര്യങ്ങൾ ഇപ്പോളും അങ്ങനെതന്നെ. ആരും ഉപയോഗിക്കരുത്: http://zsi.gov.in/App/content.aspx?link=161

“InBIF will leverage upon existing national and global progress in the area of biodiversity informatics through initiatives such as GBIF, TDWG – Taxonomic Database Working Group, EoL- Encyclopedia of Life etc., to prevent “re-inventing of wheels”. It will facilitate data discovery through registry.” അതെ. ധാരാളം ടൂളുകൾ ഇപ്പോൾത്തന്നെ ലഭ്യമാണ്. അവ ഉപയോഗിച്ചാൽ മതി. പുതിയവ വീണ്ടും ഉണ്ടാക്കാൻ പോയി ഇനിയും പണം കളയണ്ട. വിക്കിമീഡിയ കോമ്മൺസ്, ഫ്ലിക്കർ, ഐ-നാച്ചുറലിസ്റ്റ്, ഇന്ത്യ ബയോഡിവേഴ്സിറ്റി പോർട്ടൽ,.. അങ്ങനെ ഏതെങ്കിലും. സ്വതന്ത്ര പകർപ്പവകാശ അനുമതി കൊടുക്കാൻ മടിക്കേണ്ട. GBIF ഉം EoL ഉം InBIF ഉം ഒക്കെ അവിടെനിന്നും എടുത്തുകൊള്ളും. ഉദാ: http://eol.org/pages/166322/overview

“Given the fact that there exists few networks (e.g. IBIN – Indian Biodiversity Information Network, ENVIS – Environmental Information System, and BTISNet of the Department of Biotechnology, etc.) and information systems that deal with biodiversity information, InBIF will be a network of networks. Mission of InBIF is to promote and enable free and open access to Indian biodiversity data through distributed and internet based network of networks of data custodians and publishers to underpin science, conservation and sustainable development. Thus, InBIF is an attempt to develop much needed „national biodiversity information infrastructure that will harmonize in-country capacity in the area of biodiversity and ecosystems informatics. This will ensure free and open access to the nations biodiversity and ecosystems data at anytime, anyplace, to anyone under and agreed framework. InBIF cannot achieve the above stated vision by being a single institution or group of individuals since data itself is isolated, dispersed, distributed and in heterogeneous forms and format. Considering this, InBIF will be network of networks.” വളരെ വ്യക്തമാണ്. ഡാറ്റ ആർക്കും എവിടെയും എപ്പോളും സൗജന്യമായി ഉപയോഗിക്കാൻ കഴിയണം. അതിന് നിലവിൽ വനം വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ അവരുടെ കയ്യിലുള്ള ഡാറ്റ ഡിജിറ്റലാക്കി ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കണം. അല്ലാതെ InBIF ഇനുതന്നെ ഒന്നും ചെയ്യാനാകില്ല. ആദ്യം “strong cultural barriers of exchange and sharing” ഒന്ന് കളയണം. ഇല്ലാത്ത പേടിക്ക് മരുന്നില്ല.

“It is estimated that around 6500 natural history museums throughout the world house around 3 billion specimens of Indian origin. However, access to these specimens of Indian origin held in the overseas museums to the Indian researchers, when needed most, is both time consuming and expensive. In the last two decades, many natural history museums in developed nations have
digitized specimen collections that they are holding. Several ongoing global and regional biodiversity informatics initiatives for sharing data about these specimens with the countries of origin are gaining momentum.” അതെ. ലോകം മുഴുവനുമുള്ള വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ (https://commons.wikimedia.org/wiki/Commons:GLAM) കഷ്ടപ്പെട്ട് അവയെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി ആർക്കും ഉപയോഗിക്കാനാവുന്ന രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉദാ: https://commons.wikimedia.org/wiki/Category:Mus%C3%A9um_national_d%27histoire_naturelle, https://commons.wikimedia.org/wiki/Category:Mus%C3%A9um_de_Toulouse ഗുണമേന്മയുടെ കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെഗിൽ ഇത് കാണുക: https://commons.wikimedia.org/wiki/File:Chrysiridia_rhipheus_MHNT.jpg

“It is proposed to award 30 fellowships for this purpose during the span of 5 years (or 60 fellowships in a span of 10 years). These
fellowships will facilitate an Indian researcher to visit the collection and take the help of the host museums’ curators to digitize and repatriate the collection data for specimens of Indian origin. ” വെറുതെ കാശ് കളയണ്ട. അതെല്ലാം ഇപ്പോൾത്തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെടെയുള്ളതുകൂടി ഒന്ന് ഡിജിറ്റലാക്കിത്തന്നാൽ വലിയ ഉപകാരം.

“Backup, archiving and mirroring requirements will be of prime importance.” അതെ. എല്ലാം സ്വതന്ത്ര പകർപ്പവകാശ അനുമതിയോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എവിടെ വേണമെങ്കിലും ബാക്കപ്പ് ചെയ്തോ.

“Uptake and implementation of global interoperability standards and tools such as those promoted by GBIF, TDWG etc., and development where such standards do not exist.” എന്തൊക്കെ ടൂളുകളാണ് GBIF നിര്ദേശിക്കുന്നതെന്ന് ഇവിടെ കാണാം: https://www.gbif.org/citizen-science, http://wiienvis.nic.in/Database/gsd_8112.aspx വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നവ ഇവിടെയും: http://wiienvis.nic.in/Database/gsd_8112.aspx (അവയിൽ കുറെയെണ്ണം ഇന്ത്യയിൽ നിന്നുള്ളവ ആണെങ്കിലും India Biodiversity Portal മാത്രമാണ് സ്വതന്ത്ര പകർപ്പവകാശ അനുമതി കൊടുക്കാൻ അവസരം തരുന്നുള്ളൂ. ബാക്കിയുള്ളവ “strong cultural barriers of exchange and sharing” ഒക്കെ പൊടിതട്ടിക്കളഞ്ഞു നാഷണൽ ഡാറ്റ ഷെയറിംഗ് ആൻഡ് അക്സസിബിലിറ്റി പോളിസിയുടെ (https://en.wikipedia.org/wiki/National_Data_Sharing_and_Accessibility_Policy_%E2%80%93_Government_of_India) ഉദ്ദേശം മനസിലാക്കി പ്രവർത്തിക്കാൻ തുടങ്ങുമെന്ന് പ്രതീഷിക്കുന്നു.

-ജീവൻ

Back to Top