മത്സ്യങ്ങളുടെ സ്വർഗ്ഗം

Posted by

മീനുകളെക്കുറിച്ച് മനസിലാക്കാൻ നെസ്റ്റ് ഫൗഡേഷനും കോൾബേഡേഴ്സും സംഘടിപ്പിച്ച “മത്സ്യങ്ങളുടെ സ്വർഗ്ഗം ” 15 ജൂൺ 2018, വെള്ളിയാഴ്ച്ച 9:30ന്  പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. 9-ാം ക്ലാസിൽ പഠിക്കുന്ന ജിസ്വിൻ സ്വാഗത പ്രസംഗം പറഞ്ഞത്. അജിത്ത് വി. ജോൺസനാണ് അദ്ധ്യക്ഷത വഹിച്ചത്. പിന്നീട് ഡോ. സി.പി ഷാജി ഒരുപാട് മത്സ്യങ്ങളുടെ ചിത്രങ്ങളും പേരുകളും അവയുട പ്രത്യേകതകളും വാസസ്ഥലങ്ങളെ പറ്റിയും ഇന്നത്തെ കാലത്ത് മത്സ്യങ്ങൾ നേരിടുന്ന വംശനാശത്തെ കുറിച്ചും പറഞ്ഞു തന്നു. മത്സ്യങ്ങളുടെ ശാസ്ത്രീയ നാമവും അവയുടെ പേര് വരാന്നുള്ള കൗതുകകരമായ കാരണങ്ങളും ഷാജിയേട്ടൻ ഞങ്ങളുടെ അടുത്ത് പങ്ക് വെച്ചു. അതൊടൊപ്പം 9-ാം ക്ലാസിലെ കുട്ടികളുടെ നേതൃത്തിൽ നടത്തുന്ന മത്സ്യങ്ങളുടെ ഗവേഷണം ഷാജി സാർ ഉദ്ഘാടനം ചെയ്തു. ഏകദേശം ഒരു മണിയോടു കൂടി രാവിലത്തെ സെക്ഷൻ അവസാനിച്ചു.

രണ്ട് മണിയോട് കൂടി ഈ ഏകദിന വർക്ഷോപ്പിന്റെ രണ്ടാം ഘട്ടമായ ഫീൽഡിലേക്കുള്ള യാത്ര ആറാം ക്ലാസുകാരുടെ നേതൃത്വത്തിൽ നടന്നു. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥകളെകുറിച്ചും നെൽപ്പാടങ്ങളുടെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. പിന്നീട് വീശുവല കാണിച്ചു കൊടുക്കുകയും അതിന്റ പ്രയോഗിക വശങ്ങളെ കുറിച്ചും കാണിച്ചു കൊടുത്തു. മത്സ്യങ്ങളുടെ പ്രജനനകാലമായതിനാൽ മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കുകയും കൂടുതൽ വിപുലമായ പരിപാടി കോൾ വറ്റിക്കുമ്പോൾ സംഘടിപ്പിക്കണമെന്ന് തിരുമാനിക്കുകയും ചെയ്തു. എല്ലാവരും കൂടി ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അങ്ങനെ ഫീൽഡ് വിസിറ്റ് ഏകദേശം മൂന്ന് മണിയോടെ അവസാനിച്ചു. ഫീൽഡ് വിസിറ്റിന് മനോജ് കരിങ്ങാമഠത്തിൽ, റോബിൻസൻ ,ദിനിൽ, അളഗനന്ദ, ജമീല എന്നിവരും നെസ്റ്റിലെ അദ്ധ്യാപകരും നേതൃത്വം നൽകി.

Leave a Reply