മാറാക്കര മഹോത്സവം; പക്ഷിനിരീക്ഷകരായ നെസ്രുദ്ധീനും ശ്രീനിലയ്ക്കും ആദരം

മാറാക്കര മഹോത്സവം; പക്ഷിനിരീക്ഷകരായ നെസ്രുദ്ധീനും ശ്രീനിലയ്ക്കും ആദരം

അവിസെന്ന മര്‍മപഠനകേന്ദ്രം കാടാമ്പുഴയും ചലനം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എ.സി. നിരപ്പും ചേര്‍ന്ന്  സംഘടിപ്പിക്കുന്ന മാറാക്കര മഹോത്സവം എന്ന സാംസ്കാരിക സമ്മേളനത്തിൽ മലപ്പുറം ബേഡ് അറ്റ്ലസ്സിലെ സജീവപ്രർത്തകരും ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ പ്രദേശങ്ങളിലെ സജീവ പക്ഷിനിരീക്ഷകരുമായ നസ്രുദ്ധീനെയും ശ്രീനിലയ്ക്കും ആദരം.

2018 മേയ് 5നു് മാറാക്കര പഞ്ചായത്തിലെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അതിഥികളായി എത്തുന്ന വേദിയിൽ നസ്രുദ്ധീനും ശ്രീനിലയും ഉൾപ്പെടെ കലാകായിക പരിസ്ഥിതി-സാമൂഹിക മേഖലയിലെ  11 വിഷ്ടവ്യക്തികളെയാണ് അവാർഡ് നൽകി ആദിച്ചത്. പത്മശ്രീ മീനാക്ഷിയമ്മ, പത്മശ്രീ ചെമ്മഞ്ചേരി കുഞ്ഞിരാമൻ നായർ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, രാമവർമ്മ സാമൂതിരി തിരുമേനി, എപി മൊയ്തീൻ കുട്ടി, കാടാമ്പുഴ മൂസ ഗുരുക്കൾ, അലവി സെൻസായി, ചുങ്കം കുഞ്ഞു, ഓ.പി. കുഞ്ഞിമുഹമ്മദ്, കെ.പി.വിനോദ് എന്നിവർ പങ്കെടുത്തു.

 

മാറാക്കര മഹോത്സവം
പദ്മശ്രീ മീനാക്ഷിയമ്മയിൽ നിന്ന് ശ്രീനില അവാർഡ് സ്വീകരിക്കുന്നു
നെസ്രുദ്ധീൻ തിരൂർ അവാർഡ് സ്വീകരിക്കുന്നു.
പരിപാടിയോടനുബന്ധിച്ച് നടന്ന കാർഷികപ്രദർശനത്തിൽ
Back to Top