നെൽവയൽ-നീർത്തട സംരക്ഷണ നിയമഭേദഗതി; സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച്

നെൽവയൽ-നീർത്തട സംരക്ഷണ നിയമഭേദഗതി; സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച്

സ്നേഹിതരേ , നെൽവയൽ നീർത്തട സംരക്ഷണ നിയമം 2008 പുനസ്ഥാപിക്കുക ,ഭേദഗതി ബിൽ തള്ളിക്കളയുക എന്നാവശ്യപ്പെട്ടു കൊണ്ട് തിങ്കളാഴ്ച (18.6.18) രാവിലെ 11 മണിക്ക് തിരു.സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.18 ന് ഉച്ചതിരിഞ്ഞ് ഭേദഗതി ബില്ലിന്മേൽ നിയമസഭാ സബ്ജക്ട് കമ്മിറ്റി ചേരുന്നുണ്ട്. ഭേദഗതി ബിൽ അംഗീകരിക്കുന്നില്ലെന്ന് ഭരണകൂടത്തെ നമുക്ക് ബോധ്യപ്പെടുത്തണം. എല്ലാവരും 11 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ എത്തണേ. പ്രതിഷേധിക്കാൻ ഇനി ഒന്നോ രണ്ടോ ദിവസങ്ങളേയുള്ളു. വയൽ സംഹാര ബിൽ പാസ്സാക്കാൻ ഈ സഭയെ അനുവദിക്കരുത് – കർഷകരും മനുഷ്യാവകാശ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ഒരുമിച്ചു ചേരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ സമാന ചിന്താഗതിയുള്ള മുഴുവൻ പേരോടും അഭ്യർത്ഥിക്കുന്നു.

സംഘാടക സമിതിക്കു വേണ്ടി
കുസുമം ജോസഫ് (എൻ എ പി എം) 9495567 276
ജോസ് ചാലക്കുടി 9249796545

Back to Top