അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് 2018

അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് 2018

നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സാധാരണമായിരുന്ന ഒരു പക്ഷിയായ അങ്ങാടിക്കുരുവികൾ ഇന്ന് കാണുന്നത് അപൂര്‍വ്വമാണ്. ഓരോ വര്‍ഷത്തിലും എണ്ണവും കാണുന്ന സ്ഥലങ്ങളും കുറഞ്ഞുവരുന്നു. മനുഷ്യനുമായി സഹവസിക്കാനിഷ്ടമുള്ള ഇവ കടകളുടെ മുക്കിലും മൂലയിലും നിറസാന്നിധ്യമാണ്. തൃശ്ശൂരിലെ അരിയങ്ങാടിയിലും ശക്തന്‍ മാര്‍ക്കറ്റിലും ഒക്കെ ധാരാളം കണ്ടുവന്നിരുന്ന ഇവയുടെ എണ്ണം കുറയുകയാണ്.

പലചരക്ക് കടകളിൽനിന്ന് നിലത്തുവീഴുന്ന ധാന്യമണികളായിരുന്നു ഇവയുടെ ആഹാരം. കാലപ്രവാഹത്തിൽ അരിയും മറ്റു സാധനങ്ങളുമെല്ലാം പാക്കറ്റുകളിലേക്ക് ഒതുങ്ങിയതോടെ കുരുവികൾക്ക് ആഹാരം കിട്ടാതായി. പ്രത്യുൽപാദനം കുറഞ്ഞ് വംശനാശത്തി​െൻറ വക്കിലാണ് കുരുവികള്‍. ചെടികളില്‍നിന്ന് ധാന്യം കൊത്തിയെടുക്കാന്‍ ശീലമില്ലാത്തതും ഇവക്ക് തിരിച്ചടിയായി. കുരുവികള്‍ കൂടൊരുക്കുന്ന പഴയ കെട്ടിടങ്ങള്‍ ഇല്ലാതായതും ഇവയെ സംരക്ഷിച്ചിരുന്ന വ്യാപാരികളുടെ എണ്ണം ചുരുങ്ങിയതും വംശനാശത്തിന് ആക്കംകൂട്ടി. മുഖ്യ ആഹാരമായ ധാന്യത്തിലെ വിഷാംശവും വിനയായി. മനുഷ്യരുമായി ഇണങ്ങുന്ന അങ്ങാടിക്കുരുവികൾ ലോകത്തിൽനിന്ന് അപ്രത്യക്ഷമാകുന്നതായി അടുത്തിടെ ബ്രിട്ടനിലെ ഒരുകൂട്ടം പക്ഷിനിരീക്ഷകർ പഠനങ്ങളിലൂടെ കണ്ടെത്തി. മാർച്ച് 20നാണ് ലോകവ്യാപകമായി അങ്ങാടിക്കുരുവിദിനം ആചരിക്കുന്നത്. ചെറുതെങ്കിലും ഉത്സാഹികളായ അങ്ങാടികളെ സജീവമാക്കുന്ന ചെറിയ പക്ഷികളാണ് അങ്ങാടിക്കുരുവികൾ. 11 മുതൽ 18വരെ സെ.മീ. നീളവും 13 മുതൽ 42 ഗ്രാംവരെ തൂക്കവുമുണ്ടാകും. ചാരവും കാപ്പിപ്പൊടി നിറത്തിലുമുള്ളതിനെയാണ് സാധാരണയായി കാണുന്നത്.

അങ്ങാടിക്കുവികളുടെ കണക്കെടുപ്പ്

തൃശ്ശൂരിലേയും മലപ്പുറത്തേയും പക്ഷിനിരീക്ഷണക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ അങ്ങാടിക്കുവികളുടെ കണക്കെടുപ്പ് സംഘടിപ്പിക്കുന്നു. ഇവയുടെ വിതരണവും എണ്ണവും അറിയേണ്ടതും രേഖപ്പെടുത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷിനിരീക്ഷരായിട്ടുള്ളവര്‍ അങ്ങാടിക്കുരുവികളുള്ള പ്രദേശം കണ്ടാല്‍ അവിടെനിന്നും എണ്ണമെടുത്ത് 15 മിനിറ്റിന്റെ ഇബേഡ് ചെക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യുക. പക്ഷികളുടെ വിവരങ്ങള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനുള്ള വെബ്സൈറ്റ് ആണിത്. www.ebird.org വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും സഞ്ചരിച്ച് നിരീക്ഷിച്ചിച്ചു രേഖപ്പെടുത്തുന്ന പരിപാടിയും നടക്കും.

പൊതുജനങ്ങള്‍ക്കും അവരുടെ പ്രദേശത്ത് അങ്ങാടിക്കുരുവികളുണ്ടെങ്കില്‍ ഫോണിലോ വാട്ട്സാപ്പിലോ വിവരങ്ങള്‍ കൈമാറാം. ശ്രീകുമാര്‍ [കോള്‍ ബേഡേഴ്സ്] 9400314481, മുഹന്മദ് [മലപ്പുറം ബേഡ് അറ്റ്ലസ്] 9961703737 വിവരങ്ങള്‍ മെസേജ് ചെയ്യുമ്പോള്‍ അങ്ങാടിക്കുരുവികളെ കണ്ട സ്ഥലം, ഏകദേശം എണ്ണം, ആളുടെ പേരും ചേര്‍ക്കാന്‍ വിട്ടുപോകരുത്.

വാർത്തകൾ

Back to Top