കടുവയെപിടിച്ച കിടുവ

Posted by

ഇതിപ്പോ കടുവയെപിടിച്ച് കിടുവ എന്നു പറഞ്ഞപോലെയായി! സാധാരണ തവളയുടെ ഡയറ്റിൽ ഉൾപ്പെടുന്നയാളാണ് എട്ടുകാലി. എന്നാൽ തരം കിട്ടിയപ്പോൾ തവളയേയും വലയിൽ കുരുക്കിയിരിക്കുകയാണ് ഒരു വിദ്വാൻ. ശിക്കാരിയേക്കാളും അമ്പത്തിരട്ടി വലുപ്പമെങ്കിലും ഉണ്ടാകും ഇരയ്ക്ക്. സൂക്ഷിച്ച് നോക്കിയാൽ തവളയുടെ ജ്യൂസ് കുടിച്ച് രസിച്ചിരിക്കുന്ന എട്ടുകാലിയെ കാണാം.

തൊടുപുഴ അമരംകാവിൽ നിന്നുമെടുത്ത ചിത്രം. 17-06-2018

Leave a Reply