കോഴിക്കോട് ബീച്ചിൽ പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട് ബീച്ചിൽ പ്രതിഷേധ കൂട്ടായ്മ

ചിത്രം – JiJoy

കോഴിക്കോട് വിരുന്നെത്തിയ വലിയ രാജഹംസം, കല്ലേറിലും തെരുവുനായ്ക്കളുടെ ആക്രമണത്തിലും പെട്ടു മരിച്ച ദിവസം കോഴിക്കോട്ടെ പക്ഷി സ്നേഹികളുടെ കൂട്ടായ്മയായ കോഴിക്കോട് ബേർഡേഴ്സിനിടയിൽ ദുഃഖവും നിരാശയുമായിരുന്നു. പിറ്റേ ദിവസം 13/12/18 ന് അതിന്റെ കാരണങ്ങളെക്കുറിച്ചും നമുക്ക് അതിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നുമുള്ള ചർച്ചക്കിടയിൽ ഉയർന്നു വന്ന ഒരു ആശയമായിരുന്നു കോഴിക്കോട് ബീച്ചിൽ ഒരു പ്രതിഷേധ കൂട്ടാഴ്മ. അതിന് നല്ല സ്വീകാര്യത ലഭിച്ചു. അപ്പോൾ തന്നെ ഞങ്ങളുടെ ഗ്രൂപ്പിലെ മുതിർന്ന പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയ്യൂരിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ല എന്ന് അറിയാൻ കഴിഞ്ഞു. ഉടനെത്തന്നെ മുജീവ്.P.M നെ ബന്ധപ്പെട്ടു വൈകുന്നേരം 5 മണിക്ക് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപം നടത്താൻ തീരുമാനമായി.

പിന്നീട് പ്ലക്ക് കാർഡുകൾ തയാറാക്കാനുള്ള തിരക്കിലായി. മെമ്പർമാർ അവരുടെ ആശയങ്ങൾ പങ്ക് വെച്ചതിന്റെ അടിസ്ഥാനത്തിൽ അതും തയ്യാറാക്കി. എല്ലാവരും 5 മണിക്ക് തന്നെ ബീച്ചിൽ ഒരുമിച്ച് കൂടി പ്ലക് കാർഡുകളുമേന്തി നിരയായി നിന്നു. അപ്പോഴേക്കും ഒരു ചെറിയ ജനക്കുട്ടം കാഴ്ചക്കാരായി നിന്നിരുന്നു. ഒപ്പം മാധ്യമ സുഹൃത്തുക്കളും. ഒരു ഔപചാരികതയുമില്ലായിരുന്ന ചടങ്ങിൽ ആദ്യം മുജീവ് PMന്റെ വക നമ്മുടെ ഫ്ലമിംഗോയെക്കുറിച്ചും പക്ഷികളെക്കുറിച്ചും പക്ഷികളും പ്രകൃതിയും തമ്മിലുള്ള ബന്ധം ആസ്പദമാക്കി ഒരു പ്രഭാഷണം. പിന്നീട് ഞാനും വിനീത അനീഷും ജിജു വിനോദും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. അതിന് ശേഷം പ്ലെ കാർഡുകളുമായി നമുക്ക് ദുഃഖം മാത്രം സമ്മാനിച്ച ഫ്ലമിംഗോ നടന്ന വഴിയിലൂടെ ഒരു നിശബ്ദയാത്ര.


ആദ്യം ഹാർബറിന്റെ ഭാഗത്തേക്കും പിന്നീട് സൗത്ത് ബീച്ചിന്റെ ഭാഗത്തേക്കും തുടങ്ങിയ ഭാഗത്ത് തന്നെ അവസാനിപ്പിച്ചു. സെലിബ്രിറ്റികളില്ലാതെയും പണച്ചിലവില്ലാതെയും വലിയ ഒരു സന്ദേശം ജനങ്ങളിലും മാധ്യമശ്രദ്ധയിലും എത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ ദുഃഖം തളം കെട്ടി നിന്ന മനസ്സിന് ചെറിയ ഒരു അശ്വാസം. ഇവരെ കൂടാതെ ജിതേഷ് നൊച്ചാട്, നിഗിൻ മോഹൻ, അഭിജിത്ത് പേരാമ്പ്ര, അനീഷ്, ബിജോയ്, സിജോ, ജോഴ്സി, വിഷ്ണു ശ്രീജിത്ത്, സരിഖ് തുടങ്ങിയവരും പങ്കെടുത്തു.





Back to Top