എറണാകുളം ജില്ലാ “വയൽ രക്ഷാ ക്യാമ്പ് ” എരയാംകുടിയിൽ

എറണാകുളം ജില്ലാ “വയൽ രക്ഷാ ക്യാമ്പ് ” എരയാംകുടിയിൽ

എറണാകുളം ജില്ലാ
വയൽ രക്ഷാ ക്യാമ്പ്
എരയാംകുടിയിൽ

ജനു 20 രാവിലെ 10 മണിക്ക്,അങ്കമാലി എളവൂർ, ബിരാമികയിൽ

കേരളത്തിലെ നെൽവയൽ സംരക്ഷണ സമര ചരിത്രത്തിൽ എരയാംകുടി നടത്തിയ ഇടപെടൽ ഒഴിച്ചുകൂടാനാവാത്തതാണ്. 2007 ൽ ഇഷ്ടികക്കളങ്ങള്‍ നിര്‍ത്തലാക്കാന്‍ വേണ്ടി 13 ദിവസത്തെ റിലേ നിരാഹാരം ഉൾപ്പെടെ 104 ദിവസം സമരം നടത്തിയ എരയാംകുടിയിലെ കര്‍ഷകര്‍ നമുക്ക് മുന്നേ വയൽ സംരക്ഷണത്തിൻ്റെ പാഠങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകിയവരാണ്. തൃശ്ശൂർ ജില്ലയിലെ അന്നമനട പഞ്ചായത്തിലും എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിനു മിടയിൽ സ്ഥിതി ചെയ്യുന്ന, ഇഷ്ടികക്കളങ്ങളാക്കി മാറ്റിക്കൊണ്ടിരുന്ന 300 ഓളം ഏക്കർ വരുന്ന വയലുകൾ സംരക്ഷിക്കാനാണ് നാട്ടുകാർ സംഘടിച്ച് രംഗത്ത് വന്നത്. 2008 ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം സർക്കാർ കൊണ്ട് വരാനുള്ള ഒരു കാരണവും എരയാംകുടി സമരമായിരുന്നു.

2008 ലെ നിയമത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന 2018 ലെ ഭേദഗതി നിയമം വന്ന അവസരത്തിൽ കേരളാ ജൈവ കർഷക സമിതി നടത്തി വരുന്ന “വയൽ രക്ഷ കേരള രക്ഷാ ” കാംപയിനിൻ്റെ ജില്ലാ തല, ഏകദിന വയൽ രക്ഷാ ക്യാമ്പ് എരയാംകുടി സമരത്തിന്റെ മുൻ നിര പ്രവർത്തകയായിരുന്ന ശ്രീമതി ജയശ്രീ ടീച്ചറുടെ എളവൂരിലെ വീടും കൃഷിയിടവുമടങ്ങുന്ന ‘ബിരാമിക’യിൽ വെച്ച് ജനു 20ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുകയാണ്.

ഏവരെയും ക്ഷണിക്കുന്നു.

ഉദ്ഘാടനം : ശ്രീമതി കുസുമം ജോസഫ് (സംസ്ഥാന കൺവീനർ – National alliance of people’s movement)

വിഷയാവതരണം : നെൽവയലും നിയമങ്ങളും, എം മോഹൻദാസ് (ചാലക്കുടി പുഴ സംരക്ഷണ സമിതി)

വയലും പരിസ്ഥിതിയും ,
കെ പി ഇല്യാസ്( ജോയിന്റ് സെക്രട്ടറി, ജൈവകർഷക സമിതി.

വഴി:
അങ്കമാലി – ചാലക്കുടി റോഡിൽ എളവൂർ കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു, പുളിയനം കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു, എളവൂർ St. Antonys കപ്പേള എത്തി വലത്തോട്ട് തിരിഞ്ഞു ഉദ്ദേശം 500 mtr. മുന്നോട്ടു പോകുമ്പോൾ Biramika agro village എന്ന ബോർഡ്‌ കാണാം. അവിടെ നിന്നും ഇടത്തോട്ട് തിരിയുക. അങ്കമാലി യിൽ നിന്നും 7 km…. ദൂരമുണ്ട്.

ബന്ധങ്ങൾക്ക്..

ജില്ലാ സെക്രട്ടറി
ടി. എ. ബിജു
97467 89000
ജയശ്രീ ടീച്ചർ 9497020759

Back to Top